Monday, 18 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 42

അച്ഛൻ, ഒരു കടങ്കഥ

ലൈംഗികസദാചാരമൂല്യങ്ങളുടെ കാര്യത്തിൽ ആധുനിക മലയാളിയുടെ മൂല്യബോധം തന്നെയാണ് അച്ഛൻ ഉൾക്കൊണ്ടിരുന്നത്.  ഏതൊരു ഗാഢബന്ധത്തിലും ഉണ്ടാകാവുന്ന പോലെയുള്ള  ആത്മസംഘർഷം ഞങ്ങൾ തമ്മിലുണ്ടായിരുന്നത്  ഈ കാര്യത്തിന്മേലായിരുന്നിരിക്കണം

Image Full Width
Image Caption
ഡോ. എ.കെ. ജയശ്രീയുടെ മാതാപിതാക്കള്‍
Text Formatted

വീണ്ടും എന്തെങ്കിലും ജോലിയോ ഗവേഷണമോ ചെയ്യാൻ ആലോചിച്ചു കൊണ്ടിരുന്ന സമയത്താണ് എനിക്ക് പരിയാരം മെഡിക്കൽ കോളേജിലേക്ക് ക്ഷണം ലഭിക്കുന്നത്. കമ്യൂണിറ്റി മെഡിസിനിലെ രണ്ട് പ്രൊഫസർമാർ ജോലി വിടുന്നത് മൂലം അവിടെ അദ്ധ്യാപകരുടെ കുറവുണ്ടായിരുന്നതു കൊണ്ട് സുഹൃത്തായ ഡോ. മുബാറക് സാനിയാണ് എന്നെ ഇവിടേക്ക് ക്ഷണിച്ചത്. അടിയന്തിരമായി വന്ന് ചേരണമെന്നും അവർ ആവശ്യപ്പെട്ടു.

പെട്ടെന്നുതന്നെ ഒന്നു രണ്ട് പെട്ടികളിൽ അത്യാവശ്യത്തിനു വേണ്ട സാധനങ്ങൾ പെറുക്കിയെടുത്ത് കണ്ണൂരിലേക്ക് തിരിച്ചു. അതേ ട്രെയിനിൽ തന്നെ മൈത്രേയനും കയറിയിരുന്നതിനാൽ ഞങ്ങൾ ഒരുമിച്ച് പഴയങ്ങാടി സ്റ്റേഷനിൽ വണ്ടിയിറങ്ങി. സ്റ്റേഷനിൽ സാനിയും പങ്കാളിയായ ഡോ. ആരിഫയും എത്തിയിരുന്നു. ഓങ്കോളജി വിഭാഗത്തിൽ ജോലി ചെയ്യുന്ന ആരിഫ എന്റെ ഫെമിനിസ്റ്റ് സുഹൃത്ത് കൂടിയാണ്. പഴയങ്ങാടിയിൽ നിന്നും പരിയാരത്തേക്കുള്ള പാതയുടെ ചുറ്റും, ദേശാടനക്കിളികൾ പറന്നിറങ്ങുന്ന വയലുകളും വള്ളിപ്പടർപ്പുകളും തണൽ മരങ്ങളും നിറഞ്ഞ വെളിമ്പ്രദേശവും, ഡൽഹിയിൽ നിന്നെത്തിയ എന്റെ മനസ്സ് കുളുർപ്പിച്ചു. അടുത്ത തവണ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ ഇറങ്ങി വളവുകളും തിരിവുകളും, ഇടക്ക് ഇരു വശത്തും ഇട തൂർന്ന മരങ്ങളുമുള്ള നാഷണൽ ഹൈവേ വഴി പരിയാരത്തേക്ക് യാത്ര ചെയ്തപ്പോൾ അത് കുറേക്കൂടി ഉൾനാട്ടിലുള്ള ഒരു പാതയാണെന്നാണ് ഞാൻ കരുതിയത്. ഏതായാലും ഒരു കാടിനുള്ളിലെന്ന പോലെ നില കൊള്ളുന്ന മെഡിക്കൽ കോളേജ് എനിക്കിഷ്ടമായി.

ജോലികളൊക്കെ തീർത്ത് വാതിലടച്ച് ഉറങ്ങാൻ കിടക്കുന്ന ലാഘവത്തോടെയാണ് അച്ഛൻ മരണത്തെ കണ്ടിരുന്നത്. ദൈവവിശ്വാസം ഇല്ലായിരുന്നു എങ്കിലും ജാതകത്തിലും സംഖ്യാശാസ്ത്രത്തിലും വിശ്വസിച്ചിരുന്നു. ആ വർഷം മരിക്കുമെന്ന് നേരത്തേ കണക്കു കൂട്ടി വച്ചു

കോളേജിൽ വന്ന് അപേക്ഷ കൊടുത്തതിനു ശേഷം ഞാൻ തിരുവനന്തപുരത്ത് അച്ഛനോടും അമ്മയോടുമൊപ്പം രണ്ടാഴ്ച താമസിച്ചു. അച്ഛനോടൊപ്പം അവസാനമായി കഴിഞ്ഞ നാളുകളായിരുന്നു അത്. ഞാൻ മെഡിക്കൽ കോളേജിൽ ജ