Monday, 18 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

​​ജോയ്​ മാഷിൽനിന്ന്​ ഒരു ഡ്രാക്കുള അനുഭവം

കസേരയില്‍ നിന്നെഴുന്നേറ്റ ശേഷം കോളറിനു പിടിച്ചൊരു തള്ളായിരുന്നു ആദ്യം. പിന്നാലേ വന്നു അടി. ഞാനക​ട്ടെ തെറിച്ച്​ റൂമിന്റെ മറ്റേ തലക്കലെത്തി. സ്​റ്റാഫ്​ റൂം മുഴുവൻ   സ്തബ്ദമായി പോയി;  ഒരു നിമിഷം.

Image Full Width
Text Formatted

ചെറുപ്പത്തില്‍ തന്നെ നല്ല പുസ്തകങ്ങള്‍ വായിച്ചു വളരാന്‍ ഭാഗ്യം സിദ്ധിച്ച ബാല്യമായിരുന്നു എന്റേത്. അച്ഛന്റെ മുറിയില്‍ അലമാരയിലും കട്ടിലിലും മേശയിലും  നിലത്തുമായി കാലുകുത്താനും അടിച്ചുവാരാനും ഇടമില്ലാത്ത വിധം പുസ്തകങ്ങള്‍ അടുക്കിവെച്ചിരുന്നു അന്ന്. ദുഃഖം എന്താണെന്നുവച്ചാല്‍, ഇവയൊന്നും തൊടാനുള്ള അധികാരം പോലും എനിക്കോ അമ്മയ്ക്കോ ഉണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്കു മുന്നേ ആവശ്യപ്പെട്ടാല്‍ സമയം കിട്ടുമ്പോള്‍
നാടിന്പുറത്തെ ലൈബ്രേറിയനെപ്പോലെ ഓരോന്നായി അച്ഛന്‍ തന്നെ എടുത്തു തരിക എന്നതായിരുന്നു പതിവ്. എന്നിരുന്നാലും കുട്ടിക്കാലത്തേ തിമിരം ബാധിച്ചു കാഴ്ച ശക്തി കുറഞ്ഞുപോയ അച്ഛനെ എളുപ്പത്തില്‍ പറ്റിച്ചു  
പുസ്തകങ്ങള്‍  അടിച്ചു മാറ്റിയിരുന്നു ഞാന്‍.

പിന്നീട് വളര്‍ന്നു വലുതാവുംതോറും യഥേഷ്ടം പുസ്തകങ്ങളെടുക്കാനും വായിക്കാനുമുള്ള സ്വാതന്ത്ര്യം അച്ഛനെനിക്ക് നല്‍കിപ്പോന്നു. എങ്കിലും ആ പുസ്തകങ്ങള്‍ ഏറെയൊന്നും ഉപകാരപ്രദമായിരുന്നില്ല. മിക്കവയും
എന്റെ വായനാശേഷിക്ക് പുറത്തുള്ളവയായിരുന്നു. മറ്റു ചിലവ ആവട്ടെ, ഹോര ശാസ്ത്രം, വടക്കന്‍ പാട്ടുകള്‍, ഉണ്ണുനീലീ ചരിതം തുടങ്ങി എന്റെ ബാല്യ കൗമാര ചാപല്യങ്ങളെ നിഹനിക്കുന്നവയും. എങ്കിലും വായിക്കാനുള്ള താല്പര്യത്തെ പോഷിപ്പിക്കാനുള്ള സൗകര്യങ്ങള്‍  ഒരുപാടുള്ള ഒരു ഗ്രാമപ്രദേശമായതിനാല്‍, വൈകുന്നേരമായാല്‍ അടുത്തുള്ള സമദർശിനി ഗ്രന്ഥാലയത്തിലോ സ്കൂള്‍ ലൈബ്രറിയിലോ പോയി പുസ്തകമെടുക്കുക എന്നത്, ചില്ലറ കലഹങ്ങളും സൗന്ദര്യ പിണക്കങ്ങളും ഉണ്ടാക്കി സമയം കൊല്ലാന്‍ മാത്രം സഹോദരങ്ങള്‍ ഇല്ലാതിരുന്ന എനിക്ക്, ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിനോദമായി മാറി. 
ചാവശ്ശേരി ഗവൺമെൻറ്​ ഹൈസ്കൂളിലായിരുന്നു ഞാന്‍ പഠിച്ചത്. ഓല കൊണ്ട് മേഞ്ഞ ആ മഹാ വിദ്യാലയത്തില്‍ കുട്ടികള്‍ നാലായിരത്തി ചില്വാനം കാണും എന്ന മേന്മയോഴിച്ചാല്‍ കാര്യങ്ങള്‍  പരിതാപകരമായിരുന്നു.

ഞാന്‍ എസ്.എസ്.എല്‍.സി പാസായ വര്‍ഷം വിജയ ശതമാനം പതിനേഴോ മറ്റോ ആയിരുന്നു എന്ന് പറഞ്ഞാല്‍ കാര്യം  വ്യകതമാവുമല്ലോ. പ്രതിഭാശാലികലായ വിദ്യാര്‍ഥികളെ തിരിച്ചറിയാന്‍ വയ്യാത്ത ശുഷ്കരായ അധ്യാപകരും  നല്ല അധ്യാപകരെ നിയമിക്കാൻ പറ്റാത്ത വിധം 
ഗതികെട്ടുപോയ  ‍ഗവൺമെൻറുമൊക്കെ ചേർന്ന്  ആ സ്ഥാപനത്തിൽ  വ