Monday, 18 October 2021

അപരവൽക്കരണം


Text Formatted

‘നാർക്കോട്ടിക് ജിഹാദ്​’ എന്ന സാമൂഹിക പുറംതളളൽ ഹിംസ

ബ്രാഹ്മണ്യം ദലിതരെ സ്ഥിരമായി അസ്​പൃശ്യരാക്കി സാമൂഹ്യമായി പുറം തള്ളി നിലനിർത്തുന്നതിന് സമാനമായി  മുസ്​ലിംകൾക്കുമേൽ സാമൂഹിക പഴികൾ വിധ്വംസകമായി വിന്യസിച്ചു കൊണ്ടും വിശ്വാസപരമായി ഇകഴ്​ത്തിയും പുറംതള്ളൽ സാമൂഹിക പേടിയായി നിലനിർത്തുകയും ഇസ്​ലാം പേടി പ്രചരിപ്പിക്കുകയും ചെയ്യുന്നു.

Image Full Width
Image Caption
മലബാറിലെ ചെത്തുതൊഴിലാളി വിഭാഗത്തില്‍ പെട്ട സ്ത്രീയുടേയും പുരുഷന്റേയും ചിത്രം. വ്യത്യസ്ത മതങ്ങളിലും ജാതികളിലും, സാമൂഹിക വിഭാഗങ്ങളിലുള്ള, വിവിധ ജോലികള്‍ ചെയ്യുന്ന സ്ത്രീകളുടെയും പുരുഷൻമാരുടേയും 72 കളർചിത്രങ്ങള്‍ അടങ്ങിയ Seventy-two Specimens of Castes in India എന്ന ഇല്യസ്ട്രേറ്റഡ് മാനുസ്ക്രിപ്റ്റില്‍ നിന്ന്. 1837ല്‍ മധുരയില്‍ നിന്ന് കണ്ടെത്തിയതാണിത്.
Text Formatted

​​​​​​​ന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളും സാംസ്കാരികമായ പലമകളും (cultural diversity) ഇന്ത്യയിൽ നിലനിൽക്കുന്ന സാമൂഹിക വേർതിരിവ് രൂപങ്ങളെയും മേൽ- കീഴ് വ്യവസ്ഥയെയും രൂപപ്പെടുത്തുന്നതിൽ (hierarchy) ചരിത്രപരമായി ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഈ വേർതിരിവുരൂപങ്ങൾ സാമൂഹിക പുറന്തള്ളലും സാംസ്കാരിക അപരവൽക്കരണവും സൃഷ്ടിച്ചാണ്​ വളർന്നുവന്നത്. ഇതാകട്ടെ വർണ വിഭജന ക്രമങ്ങളും ജാതി വിഭജന രൂപങ്ങളും സാമൂഹിക പുറം തള്ളൽ സൃഷ്ടിക്കുന്ന ഏറ്റിറക്ക ക്രമമായ വർണ- ജാതി- ആണധികാര വ്യവസ്ഥയായിട്ടാണ് രൂപപ്പെട്ടു വന്നത്. സാംസ്കാരിക വൈവിധ്യങ്ങളായി നിലനിൽക്കുന്ന സാമൂഹിക വേർതിരിവ് രൂപങ്ങളും ജീവിത രീതികളുടെ പലമകളും സാമൂഹിക സ്ഥാപനങ്ങളെ രൂപപ്പെടുത്തിയ പ്രക്രിയാബന്ധങ്ങളായിട്ടാണ് ചരിത്രപരമായി വികസിച്ചുവന്നത്. ലോകത്തിലെ മറ്റു നാഗരികത സമൂഹങ്ങളിൽ നിന്ന്​ വ്യത്യസ്തമായി സുദീർഘമായ ചരിത്ര ജീവിതവും ചരിത്ര തുടർച്ചയും സാമൂഹിക വിഭജന ക്രമവും സാംസ്​കാരിക വ്യവസ്ഥയുമുള്ള പ്രദേശമാണ് ഇന്ത്യ ഉൾപ്പെടുന്ന തെക്കനേഷ്യൻ ഉപഭൂഖണ്ഡ പ്രദേശം.

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങൾ സാമൂഹിക ഭേദ വ്യവസ്ഥയോടും മേൽ കീഴ് അധികാര ക്രമങ്ങളോടും ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്.

ജാതിഭേദങ്ങൾ, ലിംഗവിവേചന രൂപങ്ങൾ, സമുദായ ജീവിതങ്ങൾ, ഭാഷാ ഭേദങ്ങൾ, ജനവംശങ്ങൾ, സംസ്കാരിക പലമകൾ, പ്രദേശ വൈവിധ്യങ്ങൾ, ഉപജീവന രൂപങ്ങൾ, അതിജീവന ക്രമങ്ങൾ എന്നിങ്ങനെ സാമൂഹിക- സാംസ്കാരിക വൈവിധ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ അതിന്റെ സുദീർഘ ചരിത്ര ജീവിത പ്രക്രിയ പിന്നിട്ടത്. ഇന്ത്യൻ വർണ- ജാ