Monday, 18 October 2021

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

26: അന്തർദ്ധാനം

പ്രളയം കാട്ടൂർക്കടവിനെ അപ്പാടെ മുക്കിയെങ്കിലും ജീവാപായം ഒന്നും ഉണ്ടായില്ല. പലർക്കും പരിക്കുപറ്റി. ചിലർ മരണത്തെ മുഖാമുഖം കണ്ടു. എല്ലാവരും ജീവിതത്തിലേക്ക് തിരിച്ചു നീന്തിക്കയറി എന്നു പറയാം. പക്ഷേ ഒരാൾ അപ്രത്യക്ഷനായി. മദ്യപിച്ച് തന്റെ ഓർമ്മകളും വെളിപാടുകളും ഉറക്കെ വിളിച്ചു പറഞ്ഞു നടന്ന കൽക്കത്താ മാധവനാണത്. അദ്ദേഹത്തിന്റെ കരകരപ്പുള്ള ശബ്ദം ബോട്ടുകടവു മുതൽ പൈക്കണ്ണിക്കാവ് വരെയുള്ള ഗ്രാമപാതയിലെ നിത്യസാന്നിദ്ധ്യമായിരുന്നു. വോയ്സ് ഓഫ് കാട്ടൂർക്കടവ് എന്ന് ചില യുവാക്കൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. വെള്ളമിറങ്ങിക്കഴിഞ്ഞുള്ള സാധാരണ ജീവിതത്തിൽ ആ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു.

"എന്താ പറ്റീത് മ്മടെ കൽക്കത്തക്ക്?'

"മാധവേട്ടൻ പിന്നേം കൽക്കത്തക്കു പോയിറ്റുണ്ടാവും. അല്ലെങ്കില് മുംബെക്ക്. അവട്യൊക്കെ വെല്യ സർവ്വീസുണ്ടാർന്ന ആളല്ലേ? റൈറ്റേഴ്സില് കേറിച്ചെന്നട്ട് ബുദ്ധദേവിനെ വഴക്കു പറയാറുണ്ടാർന്നൂന്നാ കേട്ടേക്കണ്.'

"ആരുക്ക് നഷ്ടം? വൃന്ദാവൻസ്വാമിക്ക് തന്നെ. നാടു മുഴുവൻ നടന്ന് പിരിവെടുത്ത് ബാറില് കൊണ്ടോയി കൊടുക്കലല്ലർന്നൂ പണി.'

കൽക്കത്താ മാധവന്റെ രണ്ടാമത്തെ തിരോധാനമായിരുന്നു ഇത്. അമ്പതു വർഷങ്ങൾക്ക് മുമ്പ് കമ്യൂണിസ്റ്റ് പാർടിയുടെ പിളർപ്പും തൊട്ടുനടന്ന തെരഞ്ഞെടുപ്പും കഴിഞ്ഞപ്പോൾ അദ്ദേഹം രാത്രിക്കുരാത്രി നാടുവിട്ട സംഗതി നേരത്തേ സൂചിപ്പിച്ചിട്ടുള്ളതാണ്. ആ പലായനത്തിന്റെ കാലത്തുള്ളവർ ഇന്നു കാട്ടൂർക്കടവിൽ അപൂർവ്വമേ ഉള്ളൂ. പക്ഷേ തന്റെ ദേശാന്തരങ്ങളുടെ കഥകൾ മാധവൻ തന്നെ നിരത്തിൽ നിന്ന് പലവട്ടം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ തലമുറ അതെല്ലാം കേട്ടിട്ടുമുണ്ട്.

"അറുപത്തഞ്ചിലെ തെരഞ്ഞെടുപ്പാണ്. അന്ന് തട്ടിൽക്കാരടെ വീട്ടിലാണ് റേഡിയോ ഒള്ളത്. അവടത്തെ കയ്യാലേൽ വെച്ച് വറുതിന്റെ മകൻ കുഞ്ഞുവറീത് റേഡിയോ ഓൺ ചെയ്തു. അവന് രാഷ്ട്രീയത്തില് ഇത്തിരി താൽപ്പര്യണ്ട്. പൊതുപ്രവർത്തനം ഒന്നൂല്യ. വെളിച്ചെണ്ണ ഹോൾസെയിൽ ഗുദാമില് പൊരിച്ചാക്കു ചാരി വെച്ച പോലെ അങ്ങനെ ഇരിക്കും. ന്നാ