Monday, 18 October 2021

അപരവൽക്കരണം


Text Formatted

മുള്ളുവേലിക്കരുകിലെ ജീവിതം

അടുത്തകാലത്തായി ഭയം എന്നെ ഗ്രസിക്കുകയാണ്. ജീവിതകാലം മുഴുവന്‍ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്ന അണലിവിഷത്തെപ്പോലെ മനസിനെ ഗ്രസിക്കുകയാണ് ഭയം. 

Image Full Width
Image Caption
പൗരത്വ ഭേദഗദി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സമരപ്പന്തലിലെത്തിയ സ്ത്രീകളും കുട്ടികളും
Text Formatted

ഞ്ചെട്ടു വര്‍ഷം മുമ്പ് പാക്കിസ്ഥാനിലേക്ക് പോകാന്‍ അവസരം കിട്ടിയതിനെപ്പറ്റി ഒരു സുഹൃദ് സദസില്‍ വെച്ച് പറയുകയായിരുന്നു. പക്ഷേ, അന്ന് പാസ്പോര്‍ട്ടില്ലായിരുന്നു.

പാസ്പോര്‍ട്ട് പെട്ടെന്ന് കിട്ടാന്‍ ശ്രമിച്ചൊന്നുമില്ല. ഇല്ലാത്തതു കൊണ്ട് പോകുന്നില്ല -അത്ര തന്നെ എന്ന മനോഭാവമായിരുന്നു. 
​​​​​​​പാക്കിസ്ഥാനിലേക്ക് ഒരു പാസ്പോര്‍ട്ടെടുത്ത് വെയ്ക്കുന്നത് നല്ലതാണെന്ന് അപ്പോള്‍ തമാശയായി സുഹൃത്ത് പറഞ്ഞു. 'പ്രത്യേകിച്ചും ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍... ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
രണ്ട് വര്‍ഷം മുമ്പായിരുന്നു ഈ സംസാരം. CAA- NRC വരുന്നതിനും മുമ്പ് ...

തമാശയായിരുന്നെങ്കിലും അതിലൊരുപാട് ചിന്തിക്കാനുണ്ടായിരുന്നു. ന്യൂനപക്ഷമാകുന്ന ഒരു വിഭാഗത്തോട് നിരന്തരം പാക്കിസ്ഥാനെപ്പറ്റി പറയുക. വിശ്വാസപരവും ചരിത്രപരവുമായ ചില കാരണങ്ങളെ ഇന്നിലേക്കും വലിച്ചിഴയ്ക്കുന്നു. ജന്മനാട് അന്യവത്ക്കരിക്കപ്പെടുന്നു. 

എല്ലാവരുമുണ്ടായിട്ടും ചിലപ്പോള്‍ അന്യയായി പോകുന്ന പ്രതീതിയില്‍ പെട്ടിട്ടുണ്ട്. നമ്മുടെ ധാരണകളൊന്നുമല്ല ഈ ലോകജീവിതം എന്ന ബോധ്യം തന്നെ അന്യയെ സൃഷ്ടിക്കുന്നുണ്ട്

പൗരത്വ ഭേദഗതി നിയമം വരുന്നതുവരെ നാട് എന്ന അര്‍ത്ഥത്തില്‍ അങ്ങനൊരു അന്യവത്ക്കരണം എന്നിലുണ്ടായിരുന്നില്ല. അതിന് കാരണങ്ങള്‍ പലതുണ്ട്. ചിലപ്പോഴത് വ്യക്തി എന്ന നിലയില്‍ ദാര്‍ശനിക പ്രശ്‌നമാണ്. എല്ലാവരുമുണ്ടായിട്ടും ചിലപ്പോള്‍ അന്യയായി പോകുന്ന പ്രതീതിയില്‍ പെട്ടിട്ടുണ്ട്. നമ്മുടെ ധാരണകളൊന്നുമല്ല ഈ ലോകജീവിതം എന്ന ബോധ്യം തന്നെ അന്യയെ സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ പലതും. എന്നാല്‍ നാട് എന്ന നിലയില്‍ അന്യവത്ക്കരണം അനുഭവിക്കുന്നവരെ മുമ്പേ അറിയാമായിരുന്നു. അതൊരു സാമൂഹ്യ പ്രശ്‌നമായി കാണുന്നവരെ.

അന്നത്തെ സൗഹൃദ സദസ്സിലെ സംസാരത്തെപ്പറ്റി പിന്നീട് പലവട്ടം ഓര്‍ത്തിട്ടുണ്ട്. അതെന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. ദേശം അന്യമാ