Tuesday, 19 October 2021

ന്യൂനപക്ഷ രാഷ്​​ട്രീയം


Text Formatted

ഇന്ത്യന്‍ മുസ്‌ലീമിന്റെ രാഷ്ട്രീയഭാവി

ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ ഗതിവഗതികള്‍ നിശ്ചയിക്കുന്നത് പുതിയ സാമ്പത്തികക്രമത്തിന്റെയും ബൗദ്ധികലോകത്തിന്റെയും വക്താക്കളായ ഈ ഇന്ത്യാക്കാരാവും. ശത്രു / വെറുപ്പ് ഇരസ്ഥാനത്ത് മുസ്​ലിംകൾ അവശേഷിപ്പിക്കുന്ന ശൂന്യതയിലേക്ക് ശക്തമായി കടന്നുവരാനിടയുള്ള ദലിത്- പിന്നാക്ക രാഷ്ട്രീയവും അവഗണിക്കാനാകാത്ത ശക്തിയായി ഇടപെടല്‍ശേഷി ആര്‍ജ്ജിക്കും

Image Full Width
Text Formatted

ണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടന്ന വിഖ്യാതമായ ന്യൂറംബര്‍ഗ് വിചാരണകളുടെ തുടര്‍ച്ചയായി കാണാവുന്ന ഒന്നാണ് 1953 മാര്‍ച്ചില്‍ ജര്‍മനിയും ഇസ്രായേലും ഒപ്പുവെച്ച ലക്‌സംബര്‍ഗ്​ ഉടമ്പടി. നാസി ജര്‍മനിയിലെ ഹോളോകോസ്റ്റ് അതിജീവിച്ച അഞ്ചു ലക്ഷം ജൂതരെ പുരനധിവസിപ്പിച്ചത് ഇസ്രായേലായിരുന്നു. ഒരാള്‍ക്ക് മൂവായിരം ഡോളര്‍വെച്ച് അവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. നാസി ഭരണകാലത്ത് പിടിച്ചെടുക്കപ്പെട്ട സ്വത്തുവകകളുടെ മൂല്യമായി മൂന്ന് ബില്യണ്‍ ഡോളറും കണക്കാക്കി. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകളുടെയും തര്‍ക്കങ്ങളുടെയും അവസാനം ജര്‍മ്മനി ഇസ്രായേലിന് മൂന്നു ബില്യണ്‍ ജര്‍മ്മന്‍മാര്‍ക്ക് പതിനാലു വര്‍ഷംകൊണ്ട് കൊടുത്തു തീര്‍ക്കാന്‍ ധാരണയായി. അതോടൊപ്പം അഭയാര്‍ത്ഥികളായി വിവിധ രാജ്യങ്ങളിലേക്കു പലായനം ചെയ്തവര്‍ക്കായി മറ്റൊരു 450 മില്യണ്‍ ഡോളറും ഇസ്രായേല്‍ വഴി തന്നെ വിതരണം ചെയ്യാന്‍ തീരുമാനമായി. ഇരുപതാംനൂറ്റാണ്ടു കണ്ട കൊടിയ പീഡനപര്‍വ്വത്തിനൊടുവില്‍ ജൂതജനതയ്ക്ക് എന്തു സംഭവിച്ചു എന്ന ആലോചന ഈ വഴിക്കാണ്​ പോവുക.

നിലവില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ക്രമമായി വളര്‍ത്തിക്കൊണ്ടുവരുന്ന വെറുപ്പ് എങ്ങനെയാവും പ്രവര്‍ത്തിക്കുക എന്നാലോചിക്കുന്നത് നല്ലൊരു രാഷ്ട്രീയവ്യായാമമായിരിക്കും

കേരളത്തിലും ഇന്ത്യയിലും പെരുകിവരുന്ന മുസ്‌ലിം വെറുപ്പിന്റെ അനന്തരഫലം എന്തായിരിക്കും എന്ന ചോദ്യമാണ് ഈ ആലോചനയെ പ്രസക്തമാക്കുന്നത്. നിലവില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ക്രമമായി വളര്‍ത്തിക്കൊണ്ടുവരുന്ന വെറുപ്പ് എങ്ങനെയാവും പ്രവര്‍ത്തിക്കുക എന്നാലോചിക്കുന്നത് നല്ലൊരു രാഷ്ട്രീയവ്യായാമമായിരിക്കും. ഇത്തരമൊരു സാഹചര്യം നേരിട്ട ജനത യൂറോപ്പിലെ ജൂതന്മാരാണ് എന്നതുകൊണ്ട് അവരുമായുള്ള താരതമ്യത്തിന് പ്രസക്തിയുണ്ട്.  യൂറോപ്യന്‍ നവോത്ഥാനത്തിന്റെ അനന്തരഫലങ്ങളിലൊന്നായിരുന്നു വിദൂരമായെങ്കിലും ജൂതപ്രശ്‌നം(The jewish question). നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ട ജൂതസമൂഹത്തിന് വിമോചനത്തിന്റെ പാത തുറന്നത് നെപ്പോ