Monday, 18 October 2021

സിലബസിന്​ അകത്തും പുറത്തും


Text Formatted

ഇഷ്ടപ്പെടുന്ന പ്രത്യയശാസ്ത്രം മാത്രമല്ല നമ്മള്‍ പഠിപ്പിക്കുന്നത്

‘‘ഒരു മാര്‍ക്‌സിസ്റ്റ്, കാപ്പിറ്റലിസത്തെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ തെറ്റല്ലേ എന്നു ചോദിച്ചാല്‍, അത് അധ്യാപകന്‍ എന്ന നിലക്ക് തെറ്റല്ല, അധ്യാപകന്‍ എല്ലാം പഠിപ്പിക്കേണ്ട ആളായിരിക്കും. അധ്യാപനം എന്നത് ഒരു വസ്തുനിഷ്ഠതയാണ്. നമ്മുടെ സമീപനം എന്താണ് എന്നത് ക്ലാസ് റൂമില്‍ കാണിക്കേണ്ടതല്ല''- കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ പി.ജി സിലബസ് വിവാദമായ സാഹചര്യത്തില്‍,  യു.ജി.സി അംഗം കൂടിയായിരുന്ന എം. കുഞ്ഞാമന്‍ തന്റെ അക്കാദമിക വിചാരം പങ്കിടുന്നു

Image Full Width
Image Caption
എം. കുഞ്ഞാമൻ
Text Formatted

ണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പി.ജി കോഴ്‌സിന്റെ സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍ എന്നിവരുടെ പുസ്തകഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരിക്കുകയാണ്, മറിച്ച്; ഇത് അക്കാദമിക ചര്‍ച്ചയായിട്ടില്ല. ചര്‍ച്ചയായിരുന്നു എങ്കില്‍ നല്ലതായിരുന്നു. വിവാദത്തിന്റെ പ്രശ്‌നം, അതിന്റെ സമീപനം വൈകാരികമാണ് എന്നതാണ്. ഏതൊരു പ്രശ്‌നത്തെയും വൈകാരികമായി സമീപിക്കുമ്പോള്‍ സമചിത്തത നഷ്ടമാകും. കാര്യകാരണ സഹിതം വസ്തുതകള്‍ വിശകലനം ചെയ്യപ്പെടില്ല. അത് അക്കാദമിക തലത്തിലേ സാധ്യമാകൂ. രാഷ്ട്രീയ വിവാദങ്ങളില്‍ കുറെ ഒച്ചപ്പാടുകളാണുണ്ടാകുക. അതാണ് ഇവിടെയും സംഭവിച്ചത്. 
ഈ വിവാദം പരിഹരിക്കാന്‍ തക്ക പ്രാപ്തിയുള്ള പ്രഗല്‍ഭന്മാര്‍ ഇവിടെയുണ്ട്. ഉദാഹരണത്തിന്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വി.സി മൈക്കിള്‍ തരകന്‍ എന്നിവരെപ്പോലുള്ളവര്‍. ഇവര്‍ അഭിപ്രായം പറഞ്ഞാല്‍ അക്കാദമിക് സമൂഹം അംഗീകരിക്കും. എന്നാല്‍, ഇത്തരം വിഷയങ്ങള്‍ പലപ്പോഴും രാഷ്ട്രീയ- സാമുദായിക വ്യക്തികളുടെ കൈയിലേക്കാണ് പോകുന്നത്. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള മുതലെടുപ്പിനാണ് അവര്‍ ശ്രമിക്കുക.

 P.K Michael Tharakan
പ്രൊ. പി.കെ. മൈക്കിൾ തരകൻ, രാജൻ ഗുരുക്കൾ

രാഷ്ട്രീയ- ഭരണകൂട ഇടപെടലുകള്‍

അക്കാദമികമായി ചില കാര്യങ്ങള്‍ പറയാനാണ് ഇവിടെ ശ്രമിക്കുന്നത്.
രണ്ട