Monday, 18 October 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 14


Text Formatted

ചതിയുടെ ചവര്‍പ്പും അംഗീകാരത്തിന്റെ മധുരവും

അങ്ങനെ ഒട്ടേറെ അനശ്ചിതത്വങ്ങളുടെ അവസാനം, മൂന്നു കൊല്ലത്തെ കാത്തിരിപ്പിനു ശേഷം, പ്രമോഷന്‍ ഓര്‍ഡര്‍ കൈയില്‍കിട്ടുന്നു! തൊഴിലാളിയില്‍നിന്ന് ഓഫീസറിലേക്കുള്ള മാറ്റം! ഇതെനിക്ക് ഒരു പുതുജീവന്‍ കിട്ടിയതുപോലെയായി!

Image Full Width
Image Caption
ചിത്രീകരണം: പ്രദീപ് പുരുഷോത്തമന്‍
Text Formatted

ദ്ഘാടനദിവസം രാവിലെ മുതല്‍ അവിടെ ആളുകള്‍ എത്തിത്തുടങ്ങി. 
ഡിപ്പാര്‍ട്ട്‌മെന്റിലെ തന്നെ പലരും ആദ്യമായി ആ ലാബും ഇന്‍സ്ട്രുമെന്റുകളും കാണുന്നു! 
ഡി.ജി.എം വരികയല്ലേ, എല്ലാരും മുന്നിലേക്ക് തള്ളിക്കയറി! ആ ചെറിയ റൂമിലാകെ തിക്കും തിരക്കും. ഞാനവിടന്ന് പുറത്തേക്കിറങ്ങിനിന്നു.
അല്‍പസമയത്തിനുള്ളില്‍ ഡി.ജി.എം എത്തി. അതോടൊപ്പം ഓഫീസര്‍മാരുടെ ഒരു പടയും. എല്ലാവരും കൂടി അകത്തേക്ക് ഇടിച്ചുകയറി. ഒരുവിധത്തിലും അകത്തേയ്ക്ക് കയറാനാവാത്തകൊണ്ട് ഞാന്‍ പുറത്തുതന്നെ നിന്നു. ഡി.ജി.എമ്മിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തത്രപ്പാടില്‍ ആരും എന്നെ ശ്രദ്ധിക്കുന്നേയില്ല. എനിക്കല്‍പം വിഷമം തോന്നി. "പെരുന്തച്ചന്‍' സിനിമ അന്ന് ഇറങ്ങിയിരുന്നില്ല. അല്ലെങ്കില്‍ അതിലെ ഒരു ഡയലോഗ് ഞാനപ്പോള്‍ ഓര്‍മിച്ചേനെ! 
‘‘കല്ല് ദേവിയായിക്കഴിഞ്ഞു. ഇനി തച്ചന്‍ തൊട്ടാല്‍ അശുദ്ധം!'' 

അകത്ത് മാനേജര്‍ ഡി.ജി.എമ്മിന് "വിശദ'മായി എല്ലാം പറഞ്ഞുകൊടുക്കുകയാണ്! (ആദ്യമായാണ് കക്ഷി ഈ സംഗതികള്‍ കാണുന്നതുതന്നെ. എന്നാലും കസറുകയാണ്!) തൊട്ടടുത്ത് എന്റെ ഷിഫ്റ്റ് ഇന്‍ ചാര്‍ജ്ജും ഉണ്ട്. അദ്ദേഹവും ഇടക്കിടയ്ക്ക് കാര്യങ്ങള്‍ വിശദീകരിക്കുന്നത് ഗ്ലാസ് ഡോറിലൂടെ എനിക്ക് കാണാം. ഫോട്ടോഗ്രാഫര്‍ വന്നു. ഡി.ജി.എം ചെറിയൊരു പ്രസംഗത്തിനുശേഷം, ഞാന്‍ റെഡിയാക്കിവച്ചിരുന്ന ബട്ടണില്‍ അമര്‍ത്തി ഉദ്ഘാടനം ചെയ്തു. വലിയ കൈയടി മുഴങ്ങി. അദ്ദേഹം മാനേജരേയും ഷിഫ്റ്റ് ഇന്‍ ചാര്‍ജ്ജിനേയും തോളില്‍ത്തട്ടി അഭിനന്ദിക്കുന്നുണ്ടായിരുന്നു. ഒന്നുരണ്ടു സ്‌നേഹിതര്‍വന്ന് എനിക്ക് കൈതന്നു. അത്രയും സന്തോഷംതോന്നി!

Pradeep-purushotaman

അപ്പോഴാണ് ഡി.ജി.എം ചോദിക്കുന്നത്;  ‘‘ഇതൊക്കെ ചെയ്ത ഒരാളുണ്ടല്ലോ? അയാളെവിടെ?''
എന്റെ മന