Wednesday, 20 October 2021

Farmers Protest


Text Formatted

വ്യക്തികളല്ല, വർഗം തന്നെയാണ്​ നേതാവ്​

ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യ കിസാന്‍ സഭ നേതാവ് പി. കൃഷ്ണപ്രസാദ്, സമരത്തിന്റെ രാഷ്ട്രീയത്തെയും ഭാവിയെയും കുറിച്ച് സമരഭൂമിയില്‍നിന്ന് സംസാരിക്കുന്നു

Image Full Width
Image Caption
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന ദേശീയസമരത്തിന്‍റെ ഡല്‍ഹിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ / ഫോട്ടോകള്‍ : അയാന്‍ മൃണാള്‍
Text Formatted

രാജ്യത്തെ പിടിച്ചുകുലുക്കുന്ന കര്‍ഷക സമരത്തിന് ഇതിനേക്കാള്‍ ഊര്‍ജ്ജത്തോടെ, കൂടുതല്‍ കാലം മുന്നോട്ടുപോകാന്‍ കഴിയും. കാരണം, ഈ സമരം കര്‍ഷകരുടെയും തൊഴിലാളികളുടെയും വര്‍ഗപരമായ ഐക്യം അടിവരയിടുന്ന ഒന്നാണ്. ചില ഇഷ്യുകളുടെ അടിസ്ഥാനമുള്ളതുകൊണ്ടാണ് ഇത്തരമൊരു ഐക്യം സാധ്യമായത്. ഇത് ഏതെങ്കിലും പാര്‍ട്ടി നടത്തുന്ന പ്രോഗ്രാമല്ല. എങ്ങനെയാണ് ഇത്ര ശക്തമായ സമരത്തിലേക്ക് കര്‍ഷകരെ സംയോജിപ്പിക്കാന്‍ കഴിഞ്ഞത് എന്ന് പലരും ചോദിക്കുന്നുണ്ട്.

kisan sabha
കിസാന്‍ സഭ നേതാക്കളായ ഹനന്‍ മൊല്ല, അശോക് ധവാളെ എന്നിവര്‍ക്കൊപ്പം കൃഷ്ണപ്രസാദ് ദില്ലി-ഹരിയാന അതിര്‍ത്തിയായ സിന്‍ഘുവില്‍ / ഫോട്ടോ : കിസാന്‍സഭാ ഫേസ്ബുക്ക് പേജ്

കോര്‍പറേറ്റുകള്‍ക്കെതിരായ നിലപാട് രൂപപ്പെടുത്തിയതിലൂടെ എന്നാണ് ഉത്തരം. ഇതില്‍ പ്രധാന പങ്കുവഹിച്ചത് പഞ്ചാബിലെ ഇടതുപക്ഷ കര്‍ഷക സംഘടനകളാണ്. ബി.കെ.യു ഉഗ്രഹാന്‍, ബി.കെ.യു ഡാകോണ്ട തുടങ്ങി ഒരുപാട് സംഘടനകള്‍ പരമ്പരാഗത കര്‍ഷക സംഘടനകളേക്കാളും ശക്തമായ പ്രവര്‍ത്തനങ്ങളുമായി സംഘടിതമായി മുന്നോട്ടുവന്നു. ഈ കര്‍ഷക സംഘടനകള്‍ക്ക് കിസാന്‍ സഭയുടെ പൊളിറ്റിക്കല്‍ അഫിലിയേഷന്‍ കൂടി ലഭിക്കുകയും ചെയ്തു.

 ആ റാലി വലിയ  കാല്‍വെപ്പായിരുന്നു

2018 സെപ്റ്റംബര്‍ അഞ്ചിന് അഖിലേന്ത്യാടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ കിസാന്‍ സഭയുടെയും സി.ഐ.ടി.യുവിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൊഴിലാളി- കര്‍ഷക റാലി ഈ ദിശയിലെ വലിയ കാല്‍വെപ്പായിരുന്നു. അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ റാലിയായിരുന്നു അത്. ഞങ്ങളുടെ കണക്കന