Monday, 18 October 2021

കവി വായന


Text Formatted

മുലകളെ തൂക്കുപാലമാക്കി തന്റെ തടവറകളില്‍ നിന്ന് രക്ഷപ്പെടുന്ന  പെണ്ണ്

സമാനതകളില്ലത്ത വിധത്തില്‍ തീവ്രമായ രീതിയിലാണ് സമകാലിക പെണ്‍സമൂഹം എഴുത്തുകളിലൂടെ പോരാടുന്നത്. ജീവിതത്തിനും ശരീരത്തിനും, ചിന്തകള്‍ക്കും മേല്‍ കടന്നുകയറ്റം നടത്തുന്ന എന്തിനോടും ,ആരോടും അവര്‍ നിരന്തര പോരാടിക്കൊണ്ടിരിക്കുന്നു

Image Full Width
Image Caption
വിദ്യ പൂവഞ്ചേരി
Text Formatted

ലതരം മനുഷ്യരുടെ വ്യത്യസ്ത ജീവിത പരിസരങ്ങളില്‍ നിന്നുള്ള സൂക്ഷ്മശബ്ദങ്ങള്‍ സമകാലിക കവിത ഉള്‍ക്കൊള്ളുന്നു. ഒരേ സമയം വേദനയായും അതിനുള്ള മരുന്നായും പ്രതിരോധമായും പ്രതിഷേധമായും അത് രൂപം മാറിക്കൊണ്ടേയിരിക്കുന്നു. ഓരോ നിമിഷവും ചിന്തകളെ പൊള്ളിച്ച് അത് വായനക്കാരില്‍നിന്ന് വായനക്കാരിലേക്ക് കടന്നുചെല്ലുന്നു.
സമരസപ്പെടാതെ അധികാര ബലപ്രയോഗങ്ങളോട് നിരന്തരമെന്നോണം കലഹം തുടരുന്നവരാണ് മലയാളത്തിലെ എഴുത്തുകാരികള്‍. തീവ്രമായ ജീവിതാനുഭവങ്ങളെ തുറന്നെഴുതി കവിതയിലും ജീവിതത്തിലും ഇവര്‍ നിരന്തരം സമരങ്ങള്‍ നടത്തുന്നു. ചിന്തയെ, ജീവിതത്തെ, ഹൃദയത്തെ പിടിച്ചുകുലുക്കുന്ന ഇവരില്‍ ശ്രദ്ധ നേടിയ ഒരാളാണ് വിദ്യ പൂവഞ്ചേരി. പെണ്‍ജീവിത പരിസരങ്ങളില്‍നിന്ന് വിദ്യ പൂവഞ്ചേരി രൂപപ്പെടുത്തിയ കവിതകള്‍ പുതിയ അനുഭവതലമാണ് വായനക്കാരില്‍ സൃഷ്ടിക്കുന്നത്. പെണ്‍ജീവിതത്തിന്റെ വേദനകളെ ,ആനന്ദങ്ങളെ അവയുടെ തീര്‍ത്തും സൂക്ഷ്മമായ പരിസ്ഥിതിയെ വിദ്യ പൂവഞ്ചേരി കവിതകളിലേക്ക് പകര്‍ത്തിയിരിക്കുന്നു. ഇത്തരത്തില്‍ ആവിഷ്‌കരിക്കപ്പെട്ട ജീവിത അടരുകളിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുകയാണ്.

വേദനയ്ക്ക് മരുന്നാവുന്ന കവിത

ശരീരത്തില്‍ ആഴത്തിലുള്ള മുറിവുമായി-
ഒരു പക്ഷി മുന്നില്‍ വന്നുനിന്നു.
ശരീരത്തിലാണെന്നത് എന്റെ തോന്നലാവുമോ?

പെണ്‍ശരീരത്തിലും അതിന്റെ ആത്മാവിലുമേറ്റ മുള്ളുകളുടെ, മുറിവുകളുടെ, കഴുകിയിട്ടും കഴുകിയിട്ടും മായ്ച്ചുകളയാന്‍ കഴിയാത്ത ചോരക്കറകളുടെ അടയാളങ്ങളാണ് വിദ്യ പൂവഞ്ചേരിയുടെ കവിതകള്‍. ഒറ്റനോട്ടത്തില്‍ അത്രഎളുപ്പത്തിലൊന്നും വെളിപ്പെടാന്‍ കൂട്ടാക്കാത്ത, എന്നാല്‍ കാലങ്ങളുടെ നീറ്റലുകള്‍ പേറുന്ന ആഴമുള്ള മുറിവുകള്‍ കാണിച്ച് ഈ കവിതകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നു. ഹൃദയംകൊണ്ട് കാഴ്ച്ചകള്‍ കാണാന്‍ കഴിയുന്നവര്‍ക്ക്മാത്രം കണ്ടെടുക്കുവാന്‍ പാകത്തിന് സൂക്ഷ്മമായ കനിവിന്റെ ഒരു പരിസ്ഥിതിയെ ഈ കവിതകള്‍ ശേഖരിച്ചിരിക്കുന്നു. ആമ്പല്‍പ്പൂക്കളും ശലഭങ്ങളും പക്ഷികളും നിറഞ്ഞ ഈ പ്രകൃതിയോട്