Tuesday, 19 October 2021

അമേരിക്കയുടെ യുദ്ധങ്ങള്‍


Text Formatted

9/11: ‘ഭീകരതക്കെതിരായ യുദ്ധം’
​​​​​​​ഭീകരതയെ കൈകാര്യം ചെയ്​ത വിധം

അഫ്ഗാന്‍ ഇടപെടലിന്റെ അന്തിമഘട്ടത്തില്‍ യു.എസ് നേരിട്ട ഭൂരാഷ്ട്രതന്ത്രപരമായ തിരിച്ചടി 'ഭീകരവാദത്തിനെതിരായ യുദ്ധം' പശ്ചാത്യലോകത്തിന് ഒരിക്കലും ഗുണകരമായിരുന്നില്ലെന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

Image Full Width
Image Caption
സെപ്തംബര്‍ 11-ലെ ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ടവര്‍ / Photo: Wikimedia Commons

Text Formatted

ന്താരാഷ്ട്ര ബന്ധങ്ങളെ പുനര്‍നിര്‍വചിക്കത്തക്കതായിരുന്നു 9/11 ഭീകരാക്രമണം. 20 വര്‍ഷങ്ങള്‍ക്കിപ്പുറവും ആഗോളജനത അതിന്റെ ഭീകരതയെക്കുറിച്ച് ഓര്‍ക്കവെ, കാബൂളില്‍ താലിബാന്‍ തിരിച്ചുവന്നുവെന്നത് വിധിവൈപരീത്യം ("ഇടക്കാല' സര്‍ക്കാരിലെ 33 അംഗങ്ങളില്‍ 14 പേര്‍ യു.എന്‍ ടെറര്‍ ബ്ലാക്ക് ലിസ്റ്റില്‍  പെട്ടവരാണ്). പാകിസ്ഥാന്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി പുത്തന്‍ ധാരണകളിലേര്‍പ്പെട്ടതോടെ, എല്ലാ താക്കീതുകളും കാറ്റില്‍ പറത്തി പ്രദേശത്ത് പുതിയ പദ്ധതികള്‍ മെനയാനാരംഭിക്കുകയാണ് കാബൂളിലെ പുതിയ ഭരണകൂടം. അഫ്ഗാന്‍ ഇടപെടലിന്റെ അന്തിമഘട്ടത്തില്‍ യു.എസ് നേരിട്ട ഭൂരാഷ്ട്രതന്ത്രപരമായ തിരിച്ചടി "ഭീകരവാദത്തിനെതിരായ യുദ്ധം' പശ്ചാത്യലോകത്തിന് ഒരിക്കലും ഗുണകരമായിരുന്നില്ലെന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. 20 വര്‍ഷമായി തുടരുന്ന ഈ പ്രതിസന്ധിയുടെ ഭാരം ചുമക്കുന്ന യൂറേഷ്യന്‍ പ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളെ സംബന്ധിച്ച്​ ഇതൊരു ദുരന്തമായി ഭവിച്ചു.

‘മുടങ്ങിപ്പോയ' തീവ്രവാദ യുദ്ധത്തിന്റെ  ബാക്കിപത്രം

9/11 ഭീകരാക്രമണങ്ങളും തുടര്‍ന്ന്  ‘ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തിന്റെ' പേരില്‍ ആരംഭിച്ച ആയുധവാഴ്ചയും അഫ്ഗാന് പുറത്തുള്ള വിശേഷ വിഭവങ്ങളെയും മനുഷ്യരെയും വരെ രൂക്ഷമായി ബാധിച്ചു. 9/11 തുടക്കമിട്ട ഇസ്‌ലാമിസ്റ്റ് ഭീകരാക്രമണ പരമ്പര ലണ്ടന്‍, മാഡ്രിഡ്, ബാലി, ന്യൂ ഡല്‍ഹി, ജേര്‍ബ തുടങ്ങിയ സ്ഥലങ്ങളെ ബാധിച്ചപ്പോള്‍, രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും തീവ്രവാദ ഭീഷണിയെ നേരിടാന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് സ്വീകരിച്ചത്. അമേരിക്ക നയിച്ച സായുധസേന അഫ്ഗാനിസ്ഥാനിലെത്തി താലിബാന്റെയും അല്‍-ഖയ്ദയുടെയും ആന്തരഘടനയെ ഛിന്നഭിന്നമാക്കിയിട്ടും, ഒസാമ ബിന്‍ ലാദന്‍ ഉള്‍പ്പടെ ഭീകരവാദപ്രവര്‍ത്തനങ്ങളുടെ പിന്നിലെ തലച്ചോറുകളെ ഉന്മൂലനം ചെയ്യാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. എന്നിട്ടുപോലും, യു.എസ്- നാറ്റോ സംഘങ്ങള്‍ അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങി