Sunday, 17 October 2021

സഭയും വിദ്വേഷ പ്രചാരണവും


Text Formatted

സ്ത്രീ, വിശുദ്ധി, സ്വത്ത്, ആളെണ്ണം

കുത്തിത്തിരുപ്പുണ്ടാക്കുന്നവരുടെ തുറുപ്പുചീട്ടുകള്‍

മാര്‍പ്പാപ്പക്കു മാത്രമല്ല അള്‍ത്താരയില്‍ വന്നുനിന്ന് ദൈവവചനസന്ദേശം നല്‍കുന്ന പുരോഹിതനുമുണ്ട് അപ്രമാദിത്തം, എന്നുവിചാരിക്കുന്ന സാധാരണവിശ്വാസിക്ക് മുന്നിലായിരുന്നു ബിഷപ്പിന്റെ വായ്​ത്താരി. ആ അള്‍ത്താരക്കുമുന്നില്‍ നിന്ന് കത്തിച്ചുവിട്ടത് സകലയിടത്തേക്കും ഇന്ന് ആളിപ്പിടിക്കുകയാണ്. 

Image Full Width
Text Formatted

‘തീവ്രവാദികള്‍ തട്ടിയെടുക്കുന്ന നമ്മുടെ സ്ത്രീകള്‍; സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഞങ്ങളുടെ പെണ്‍കുട്ടികള്‍; മുഹമ്മദീയരില്‍ നിന്ന് പെണ്‍കുട്ടികളുടെ ചാരിത്ര്യം സംരക്ഷിക്കാന്‍ ത്യാഗം ചെയ്ത പൂര്‍വീകര്‍’; ഇതൊക്കെ കേള്‍ക്കുമ്പോള്‍ പെണ്‍കുട്ടികളെക്കുറിച്ച് എന്തൊരു കരുതലാണീ സീറോ മലബാര്‍ സഭയ്ക്ക് എന്നാണോ തോന്നിയത്? പെണ്‍കുട്ടികള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേണ്‍ റിലീജിയനാണല്ലോ കത്തോലിക്കാസഭ എന്നും തോന്നിയോ? 

പാലാ ബിഷപ്പ് അള്‍ത്താരയില്‍ വന്നുനിന്ന് ഒരു മതവിഭാഗത്തിനെതിരെ വിദ്വേഷം പ്രസംഗിച്ചത് പ്രിസിഷന്‍ ബോംബിങ്ങല്ലാതെ പിന്നെന്താണ്? മതസ്പര്‍ദ്ധ ഉണ്ടാക്കലല്ല വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കലായിരുന്നു ഉദ്ദേശ്യമെന്നാണ് രൂപതയുടെ വിശദീകരണം. 
ഇസ്​ലാം മതവുമായി ബന്ധപ്പെട്ട് അരക്ഷിതത്വം തോന്നിപ്പിക്കുക എന്ന ഹിന്ദുത്വരാഷ്ട്രീയ അജണ്ടയ്ക്ക് ഒപ്പിച്ച്, അടിമുടി മതാത്മകവും സാമുദായികവും തീവ്രവാദവും നിറഞ്ഞ നിലപാടുകളിലേക്ക് കഴിഞ്ഞ കുറച്ചുനാളുകളായി കത്തോലിക്കാസഭ നടന്നടുക്കുകയാണ്. പ്രത്യേകിച്ച്, ഈ വര്‍ഷം തുടക്കത്തില്‍ സഭയിലെ മൂന്ന് കര്‍ദ്ദിനാളന്മാര്‍, സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര സിറിയന്‍ സഭ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമസ്, മുംബൈ റോമന്‍ കാത്തലിക് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ കണ്ടതിനെ തുടര്‍ന്നാണ് ഇവരുടെ ഇടയില്‍ നിന്ന് സാമുദായികവര്‍ഗീയത യാതൊരു മറയുമില്ലാതെ പുറത്തുവരാന്‍ തുടങ്ങിയത്. ഇതും വൈദികര്‍ പ്രതികളാകുന്ന ക്രിമിനല്‍ക്കേസുകളുടെ എണ്ണം കൂടുന്നതും കൂട്ടിവായിക്കാന്‍ വലിയ പാടൊന്നുമില്ല. ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലായി. പക്ഷേ, ബലി  ഇപ്പോഴും എപ്പോഴും പെണ്ണുങ്ങളെ കേന്ദ്രീകരിച്ച് തന്നെയാണ്. 

എഴുതിവായിച്ച, പ്രൊപ്പഗാന്‍ഡ നിറഞ്ഞ ആ പ്രസംഗത്തിനും തെളിവേതുമില്ലാത്ത ആ ആരോപണങ്ങള്‍ക്കുമാണ് പച്ചയ്ക്ക് വര്‍ഗീയത