Monday, 18 October 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

‘ഈ റെബലുകള്‍ക്ക് ഇനി ഒന്നും സംഭവിക്കാനില്ല, 
സംഭവിക്കാനുള്ളത് മുസ്​ലിം ലീഗിനാണ്​’

പാര്‍ട്ടിക്കകത്ത് മാത്രമല്ല, എല്ലാ ഇന്‍സ്റ്റിറ്റ്യൂഷന്‍സി നകത്തും ഇത്തരം ഒരു വഴി സാധ്യമാണ് എന്ന്​ ‘ഹരിത’യിലെ സ്​ത്രീകൾ മാതൃക കാണിക്കുന്നു

Image Full Width
Image Caption
ഫാത്വിമ തഹ്ലിയ, നജ്മ തബ്ഷീറ, മുഫീദ തസ്‌നി, ഷിഫ എം.
Text Formatted

മനില സി.​ മോഹൻ: എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിത, എം.എസ്.എഫിന്റെ പുരുഷന്മാരായ നേതാക്കളില്‍ നിന്ന് നേരിടേണ്ടി വന്ന അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെയും അതിനോട് മുസ്​ലിം ലീഗ് നേതൃത്വം തുടരുന്ന സമീപനത്തെയും അതിശക്തമായി ചോദ്യം ചെയ്യുന്ന കാഴ്ച നമ്മള്‍ കാണുകയാണ്. ഇത്തരമൊരു കളക്റ്റീവ് ആയ പൊരുതല്‍ ശേഷി മറ്റ് പാര്‍ട്ടികളില്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. പാര്‍ടിയാര്‍ക്കിയ്ക്കെതിരെ ഹരിതയിലെ സ്ത്രീകള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നടത്തുന്ന പോരാട്ടം ലോങ്ങ് ടേം പൊളിറ്റിക്സിനെ എങ്ങനെയാണ് ഗുണപരമായി സ്വാധീനിക്കുക?

ഷംഷാദ് ഹുസൈൻ കെ.ടി:​ മുസ്​ലിം ലീഗ്​ പോലൊരു പാര്‍ട്ടി മുമ്പും സ്ത്രീകളുടെ വിഷയങ്ങളെ സംബന്ധിച്ച്​ പൊതുതലത്തില്‍പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. മതത്തെ വ്യാജമായി കൂട്ടുപിടിച്ച് സ്ത്രീകളെ മത്സര രംഗത്തുനിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. അതിലൊന്നും പ്രതിഷേധങ്ങള്‍ പാര്‍ട്ടിക്ക് പുറത്തെത്തിയിട്ടില്ല.
ആഭ്യന്തരബഹളങ്ങള്‍ ഉണ്ടായോ എന്നറിയാന്‍ നിവൃത്തിയുമില്ല. കൃത്യമായി അധികാര സ്ഥാനത്തേക്കുള്ള പ്രവേശന വഴി ആയിരുന്നിട്ടുപോലും അതില്‍ പ്രതികരിക്കാതിരുന്ന പാര്‍ട്ടിയിലെ സ്ത്രീ അംഗങ്ങള്‍ ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയെങ്കില്‍ അതിനെ അധികാര മോഹം എന്ന് അവഗണിക്കാനോ പുറന്തള്ളാനോ പാര്‍ട്ടി നേതൃത്വത്തിനാവില്ല. ആ പാര്‍ട്ടിക്കുള്ള അമിത അധികാര കേന്ദ്രീകൃതത്വത്തെ ഇത് തകര്‍ക്കുക തന്നെ ചെയ്യും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

വ്യക്തിപരമായ പരിഹാസങ്ങളെയും തേജോവധത്തെയും നേരിടാന്‍ ഉറച്ചുനില്‍ക്കുകയും ഇത്തരമൊരു വഴി സ്വീകരിക്കുകയും ചെയ്ത ഈ സഖാക്കള്‍ എല്ലാവര്‍ക്കും മാതൃകയാണ്. പാര്‍ട്ടിക്കകത്ത് മാത്രമല്ല, എല്ലാ ഇന്‍സ്റ്റിറ്റ്യൂഷന്‍സി നകത്തും ഇത്തരം ഒരു വഴി സാധ്യമാണ് എന്നവര്‍ മാതൃക കാണിക്കുന്നു. ഒരുപക്ഷേ പാര്‍ട്ടി അവരെ തള്ളിക്കളഞ്ഞേക്കാം ഒരിക്കലും ഉയര്‍ന്നുവരാന്‍ പറ്റാതെ, പേരുപോലും അവശേഷിക്കാതെ പാര്‍ട്ടിയില്‍  അവരുടെ അസ്തിത്വത്തെ ഇല്ലാതാക്കിയേക്കാം. എന്നാല്‍, അവര്‍ക്ക് അഭിമാനി