Monday, 18 October 2021

മഹാനഗരത്തിന്റെ കഥ


Text Formatted

അന്നം മുട്ടിയ ആർട്ടിസ്​റ്റുമാരുടെ ബോളിവുഡ്

മുംബൈയുടെ കോവിഡുകാല ജീവിതം

ഹൈഡ്രജൻ ബലൂൺ വിൽക്കുന്ന സൂപ്പര്‍ സ്റ്റണ്ട്മാന്‍, അടുക്കള പണി ചെയ്യുന്ന ജൂനിയർ ആർട്ടിസ്​റ്റുമാർ... കോവിഡുകാലത്ത് ബോളിവുഡിനുസംഭവിച്ച തകര്‍ച്ച രേഖപ്പെടുത്തുകയാണ് ദീര്‍ഘകാലം മുംബൈ പ്രവാസിയായിരുന്ന കെ.സി. ജോസ്. ലോകത്ത് ഏറ്റവും പണം വാരിക്കൂട്ടുന്ന ഒരു വ്യവസായം താളം തെറ്റിയ  കഥ.

Image Full Width
Image Caption
Photo: Davangere city, facebook page
Text Formatted

കോടികള്‍ മുതല്‍മുടക്കുന്ന സിനിമാ നിര്‍മാണ വ്യവസായമാണ്​ ബോളിവുഡ്; കോവിഡ്​ നിശ്​ചലമാക്കിയ ഒരു ശ്​ശമശാനഭൂമിയാണിന്നിവിടം. മഹാനഗരത്തിൽ തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്​. അഡ്വാന്‍സ് ബുക്കിങ്ങ് ഇല്ല, ടിക്കറ്റിനായുള്ള വളഞ്ഞുപുളഞ്ഞ ക്യൂ ഇല്ല. ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ ഇപ്പോൾ എവിടെയായിരിക്കും? ഫിലിം സ്റ്റുഡിയോകൾ തെരുവുനായകളുടെ വിശ്രമകേന്ദ്രങ്ങളായിരിക്കുന്നു. ലോകത്ത് ഏറ്റവും പണം വാരിക്കൂട്ടുന്ന ഈ വ്യവസായത്തോടു ചേര്‍ന്നുനില്‍ക്കുന്ന എല്ലാ തുറകളിലുള്ളവരുടെയും ജീവിതം ഒന്നര വർഷമായി താളംതെറ്റിക്കിടക്കുകയാണ്. നടീനടന്മാര്‍ക്കൊപ്പം മേക്കപ്പ്മാന്‍ മുതല്‍ ലൈറ്റ്‌ബോയ് വരെയുള്ളവരുടെയും മറ്റു സാങ്കേതിക വിദഗ്ധരുടെയും ജീവിതം താറുമാറായി. ശൂന്യമായ തിയറ്ററുകളുടെ പടിക്കെട്ടുകളിലിരുന്ന്​സെക്യൂരിറ്റി ഗാര്‍ഡുകള്‍ മുംബൈ ചൗഫര്‍ (സായാഹ്‌ന പത്രം) വായിക്കുകയോ അലസമായി പുക വലിക്കുകയോ ചെയ്യുന്നതു കാണാം.

കോവിഡിനുമുമ്പ്​ ഒരു വർഷം രണ്ടായിരത്തോളം സിനിമകളാണ്​ ബോളിവുഡിൽ നിർമിക്കപ്പെട്ടിരുന്നത്​. ഇപ്പോൾ ചില നിര്‍മാതാക്കള്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത് ഭാഗ്യം പരീക്ഷിക്കുകയാണ്​

മുംബൈയില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നതിനുമുമ്പ്, ബോളിവുഡിൽ രണ്ടായിരത്തോളം സിനിമകള്‍ പ്രതിവര്‍ഷം നിര്‍മിക്കപ്പെട്ടിരുന്നു. ഇവയില്‍ എണ്ണൂറിലേറെ ഹിന്ദിയിലാണെങ്കില്‍ ബാക്കി മറാഠിയിലും തെലുഗ്, തമിഴ് ഭാഷകളില്‍നിന്നുള്ള മൊഴിമാറ്റങ്ങളുമായിരുന്നു. നിര്‍മാണം പൂര്‍ത്തിയായ സിനിമകള്‍ പലതും പെട്ടിയില്‍ ഉറങ്ങുകയാണ്. ചില നിര്‍മാതാക്കള്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത് ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. മറാഠി നിര്‍മാതാക്കളില്‍ പലരും ചലച്ചിത്ര വിതരണകമ്പനികളില്‍നിന്ന് പണം മു