ഉപ ദേശീയത
അക്ഷയ് പി.പി.
ദ്രാവിഡ ദേശീയത ഒരു യുദ്ധമുഖത്താണ്;
പെരിയാര്‍ അതിന്റെ കുന്തമുനയും
പ്രാദേശികതകളെ മെരുക്കാനും സ്വാംശീകരിച്ചെടുക്കാനും ഹൈന്ദവ വര്‍ഗീയവാദം കഠിനശ്രമം നടത്തിക്കൊണ്ടിരിക്കേ, ഇന്ത്യയിലെ ഉപദേശീയതകളുടെ ചെറുത്തുനില്പ് എങ്ങനെയായിരിക്കണം എന്നൊരു അന്വേഷണം നടത്തുകയാണിവിടെ. ദളിത് പ്രശ്നങ്ങളെയും അശാസ്ത്രീയ ഭൂവിതരണത്തെയും പരിഹരിക്കാതെ ദ്രാവിഡ ദേശീയതയ്ക്ക് ഒരടി മുന്നോട്ടുപോകാനാകില്ലെന്ന് ലേഖകന്‍ വ്യക്തമാക്കുന്നു

These four great castes exist, as the four great schools of the evolving soul, and that the Brahmin caste, pure in its blood, developing the most delicate organism, the subtlest brain, the most perfect mental mechanism, should be inhabited by the most advanced souls. And so in gradation with the other castes in the land.
മദ്രാസ് പ്രസിഡന്‍സിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദീര്‍ഘകാലം നയിക്കുകയും, അതിന്റെ ആദ്യകാല സമീപനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത ആനി ബെസൻറ് 1917ല്‍ പുറത്തിറങ്ങിയ "The Birth of New India' എന്ന പുസ്തകത്തിലെഴുതിയ ഈ വാചകത്തില്‍ ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെയും, അത് പ്രതിനിധീകരിച്ചിരുന്ന മുഖ്യധാരാ ദേശീയതയുടെയും ഒരു കാലഘട്ടം തന്നെ കല്ലിച്ചു കിടക്കുന്നുണ്ട്.

കോളനിവല്ക്കരണത്തോടും അതിന്റെ അനുബന്ധ പരിഷ്ക്കരണങ്ങളോടുമുള്ള പ്രതികരണമായാണ് ഇന്ത്യയുടെ മുഖ്യധാരാ ദേശീയത രൂപപ്പെടുന്നത്. ബ്രിട്ടീഷ് ഭരണപരിഷ്ക്കാരങ്ങളുടെയും കൊളോണിയല്‍ ആധുനികതയുടെയും ഫലമായി ബംഗാളില്‍ രൂപപ്പെട്ട അഭ്യസ്തവിദ്യരുടെ നീണ്ട നിരയിലാണ് ഈ ദേശീയതയുടെ ആദ്യ സ്ഫുരണങ്ങള്‍ വെളിവാകുന്നത്. പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ വിശാലതയില്‍ നിന്നുകൊണ്ട് പ്രാദേശികതയെ പുനര്‍നിര്‍വചിക്കാന്‍ ഇവര്‍ നടത്തിയ ശ്രമങ്ങളാണ് ദേശീയതാ ബോധത്തെ തട്ടിയുണര്‍ത്തിയത്. ഇതിനുള്ള സാംസ്ക്കാരിക മൂലധനം കണ്ടെത്ത

You need to purchase the Packet to access this article.
- By purchasing single Packet for INR 50 you will get full access to all the articles in the particular packet including audio narrations.
- Subscribers could download Truecopy Webzine packets though apps in iOS or android platforms and from the website itself every week, till their suscription ends.
- Truecopy is the first premium Malayalam webzine with elegant layout, simple user interface and audio narration.
- Packed with intelligent ideas, critical reviews, illuminating opinions and brilliant creative writing the Truecopy Webzine brings together the best writings in Malayalam every week.