Wednesday, 20 October 2021

Covid-19


Text Formatted

ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ ലഭിക്കുക എപ്പോഴായിരിക്കും?

യുകെയിൽ കോവിഡ് 19 വാക്സിൻ ജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള അനുമതി ലഭിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ  പരീക്ഷണത്തിൻ്റെയും വിതരണത്തിൻ്റെയും വിവിധ ഘട്ടങ്ങളിൽ എത്തി നിൽക്കുന്ന വാക്സിനുകളെക്കുറിച്ച് വിവരിക്കുന്നു. ഒപ്പം ഇന്ത്യയിലേക്ക് വാക്സിൻ എത്താൻ എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെയ്ക്കുന്നു.

Image Full Width
Image Caption
Photo : Unsplash
Text Formatted

വാക്‌സിന്‍ വരും എല്ലാം ശരിയാകും എന്ന മട്ടിലുള്ള  വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറെ ആയി. ലോകമിന്ന് ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് കൊവിഡ്- 19-നെതിരെ ഒരു വാക്‌സിനാണ്. വൈദ്യശാസ്ത്രം അതിനായി അഹോരാത്രം പണിയെടുക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അതിനെ പറ്റി ചില കാര്യങ്ങളറിഞ്ഞാലത്ഭുതം തോന്നാം. ലോകത്തിന്ന് വരെ മറ്റൊരു രോഗത്തിനും ഇത്രയും വ്യാപകമായും, ഇത്രയും വേഗത്തിലും, ഇത്രയും വൈവിധ്യപൂര്‍ണവുമായ വാക്‌സിന്‍ ഗവേഷണം നടന്നിട്ടില്ല. ഇതുവരെയും 321 വാക്‌സിന്‍ കാന്‍ഡിഡേറ്റുകളാണ് കൊവിഡിനെതിരേ ലോകത്താകമാനമുള്ള വിവിധ ലാബുകളില്‍ മനുഷ്യന്റെ ഭാവി നിര്‍ണയിക്കുന്ന ഈ പരീക്ഷകളില്‍ പരീക്ഷിക്കപ്പെടുന്നതെന്നാണ് CEPI (Coalition of Epidemic Preparedness Innovations) പറയുന്നത്.

വാക്‌സിനു വേണ്ടിയുള്ള ഈ കാത്തിരിപ്പുകള്‍ക്ക് വിരാമമാകുന്നു എന്നുള്ള വാര്‍ത്തകളുടെ പിന്നാലെയാണിന്ന് ലോകം. കാരണം, ഡിസംബര്‍ രണ്ടിന് യുണൈറ്റഡ് കിങ്ഡം ലോകത്താദ്യമായി ഒരു കോവിഡ്  വാക്‌സിന്‍  പൊതുജനങ്ങള്‍ക്ക് നല്‍കാനുള്ള അംഗീകാരം കൊടുത്തു കഴിഞ്ഞു. ഫൈസര്‍/ബയോന്‍ടെക് (Pfizer/BioNTech) വികസിപ്പിച്ച BNT162 എന്ന വാക്‌സിനാണ് അടുത്താഴ്ച മുതല്‍ UK-യില്‍ പൊതുജനങ്ങള്‍ക്ക് കിട്ടിത്തുടങ്ങുന്നത്.

ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നതിന് നിരവധി ഘട്ടങ്ങളുണ്ട്. രോഗാണുവിനെ എങ്ങനെയാണ് വാക്‌സിനില്‍ ഉള്‍പ്പെടുത്തേണ്ടത് (സവിശേഷ സ്വഭാവമുള്ള ഒരു ചെറിയ ഭാഗം അല്ലെങ്കില്‍ ജീവനുള്ളതോ നിര്‍ജ്ജീവമാക്കിയതോ ആയ മുഴുവന്‍ രോഗാണു തന്നെ), അത് ഏതു രൂപത്തില്‍ മനുഷ്യരില്‍ എത്തിക്കണം (ഇന്‍ജെക്ഷന്‍, സ്‌പ്രേ, തുള്ളിമരുന്ന് etc), മൃഗങ്ങളിലോ തുടര്‍ന്ന് മനുഷ്യരിലോ അത് അഭിലഷണീയമല്ലാത്ത ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ അ