Wednesday, 29 March 2023

കഥ


Text Formatted
മരിച്ചവരുടെ അഡ്മിന്‍
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

പൂങ്കാവില്‍ നിന്നും സുമേഷിന്റെ വിളി വരുമ്പോള്‍ ലോക്ക് ഡൗണിനെ എങ്ങനെ അതിജീവിക്കും എന്ന പകപ്പില്‍ കൂട്ടുകാരന്റെ കാരുണ്യത്തിന്റെ കാരാഗൃഹത്തില്‍ കഴിയുകയായിരുന്നു ഞാന്‍. ഒറ്റയ്ക്കാണ്. രാജ്യം അടച്ചുപൂട്ടപ്പെട്ട രാത്രിയില്‍ വീടെനിക്കു ഒഴിഞ്ഞുതന്നു നാട്ടിലേക്ക് പോയതാണ് ചങ്ങാതി. ഒരു ബാച്ചിലര്‍ അടുക്കളയില്‍ ഉണ്ടാകാനിടയുള്ള സര്‍വ്വ ഭക്ഷണ പദാര്‍ഥങ്ങളും തീര്‍ന്നതോടെ നഗരസഭയുടെ സമൂഹ അടുക്കളയില്‍ ന്നിന്നെത്തുന്ന ഭക്ഷണപ്പൊതിയാണ് ഉദരാഗ്‌നിയെ കെടുത്തുന്നത്. വര്‍ഷം നാലോ അഞ്ചോ കഥകള്‍ മാത്രം എഴുതുന്ന, ഫ്രീലാന്‍സര്‍ എന്ന സമൂഹ മാധ്യമ പ്രൊഫൈലിന്റെ ബലത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് സിനിമാ ഗോസിപ്പുകള്‍ എഴുതിക്കൊടുത്ത് അന്നത്തിന് വഴി കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു നഗരജീവിക്ക് ഈ മഹാമാരി കാലം തുഴഞ്ഞുതീര്‍ക്കുക അത്ര എളുപ്പമല്ല തന്നെ.

ഓ..സുമേഷ് വിളിച്ച കാര്യമാണല്ലോ പറഞ്ഞു തുടങ്ങിയത്...അത് വിട്ടുപോയി...

സുമേഷ് എന്റെ അടുത്ത ചങ്ങാതിയൊന്നുമല്ല. എന്നേക്കാള്‍ പത്ത് വയസ്സ് മൂപ്പു കാണും. നാട്ടിലെ ചില കള്ളുകുടി കമ്പനികളില്‍ കണ്ടുമുട്ടിയിട്ടുണ്ട്. ഒന്നോ രണ്ടോ തവണ ഒന്നിച്ചടിച്ചിട്ടുണ്ട്. അത്രമാത്രം. മൂപ്പരുടെ കമ്പനിക്കാര്‍ മുഴുവന്‍ ടൌണിലാണ്. അതുകൊണ്ട് അപൂര്‍വ്വമായേ പകല്‍വെട്ടത്തില്‍ സുമേഷിനെ കണ്ടിട്ടുള്ളൂ. എന്തെങ്കിലും വളരെ അത്യാവശ്യമായ കാര്യത്തിനല്ലാതെ ഫോണ്‍ വിളിക്കാനുള്ള അടുപ്പവും ഞങ്ങള്‍ തമ്മിലില്ല.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് സുമേഷിനെ നാട്ടിലെ ചള്ള് ചെക്കന്മാര്‍ പെരുമാറി വിട്ട കഥ ചങ്ങാത