Wednesday, 29 March 2023

കഥ


Text Formatted
സിര്‍വമരിയ കഥ - Sirvamariya Malayalam Story Savitha N
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ഒന്ന്

യിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ ഏതൊ ഒരു ദിവസത്തിലായിരിക്കണം അന്ന കോണ്‍വന്റിലെ ഡബ്ബിള്‍ ഡക്കര്‍ കട്ടിലില്‍ ചാരിക്കിടന്ന് അവളുടെ അമ്മച്ചിയ്ക്ക് കത്ത് എഴുതിയത്. ആ കത്തിന്റെ ഉള്ളടക്കമോ ആ കത്തു എന്റെ ജീവിതത്തില്‍ സൃഷ്ടിക്കാന്‍ പോവുന്ന കോളിളക്കമോ അന്നെനിക്ക് ഊഹിക്കാന്‍ പോലും പറ്റുന്നതായിരുന്നില്ല. എന്നാല്‍ ഇന്ന്, വര്‍ഷങള്‍ക്ക് ശേഷം ആ കത്ത് ഏതാണ്ട് ഇങ്ങനെ ആയിരിക്കും എന്ന് എനിക്ക് സങ്കല്പിക്കാന്‍ കഴിയും.

പ്രിയപ്പെട്ട അമ്മച്ചിക്ക്,
അമ്മച്ചിക്ക് സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്ക് സുഖം തന്നെ. യൂണിറ്റ് ടെസ്റ്റുകള്‍ കഴിഞ്ഞു. മാര്‍ക്കുകള്‍ വരാനിരിക്കുന്നേ ഉള്ളൂ. പിന്നെ, പ്രധാനപ്പെട്ട ഒരു കാര്യം. നമ്മുടെ മീരയെ ലില്ലി തോമസ് കടിച്ചു. മീര ലില്ലിക്ക് ചോറു കൊടുക്കാന്‍ വേണ്ടി കൈയ്യില്‍ എടുത്തതാണ്. ലില്ലിയ്ക്ക് നന്നായി വിശന്നു കാണണം. അവള്‍ മീരയുടെ കൈയ്യിലേക്ക് ചാടി. ലില്ലിയുടെ പല്ലുകള്‍ കൊണ്ട് മീരയുടെ കൈ നന്നായി മുറിഞ്ഞു. തറയില്‍ മുഴുവന്‍ ചോരയായിരുന്നു. പാവം, മീര. കുറേ കരഞ്ഞു. ലില്ലിക്കും വിഷമമായി. അവള്‍ മനപൂര്‍വ്വം ചെയ്തതല്ലല്ലോ!  ജെസ്സി സിസ്റ്റര്‍ മീരയ്ക്ക് കുറേ ഇഞ്ചക്ഷന്‍ വെച്ചിട്ടുണ്ട്. അവള്‍ക്ക് ഇപ്പോള്‍ കുഴപ്പമൊന്നും ഇല്ല.
കോണ്‍വന്റ് ഹോസ്റ്റല്‍ ചിലപ്പോള്‍ ജയില്‍ പോലെ തോന്നുന്നുണ്ട്. അമ്മച്ചി വിഷമിക്കരുത്. ഞാന്‍ എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്കും. അപ്പച്ചന്റെ ഓര്‍മ ദിവസമാണല്ലോ അടുത്ത ഞായറാഴ്ച. പള്ളിയില്‍ വരുമ്പോള്‍ അമ്മച്ചി ഇവിടെം വരെ വരുമോ? സാമിന് ചക്കരയുമ്മകള്‍!
എന്ന് സ്വന്തം,
അന്ന.

അന്നയുടെ കത്തും കൊണ്ട് അവളുടെ അമ്മച്ചിയുടെ കൂടെയാണ്, അച്ഛനും അമ്മയും ട്രീസാ സിസ്റ്ററുടെ ഓഫീസ