Monday, 18 October 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍- 24

എന്റെ പ്രിയ സഖിയെ ഓര്‍ത്ത്, ഈ അധ്യായം...

ഞാന്‍ ഒരു കാലത്ത് ഫെമിനിസത്തെ പുച്ഛിച്ച് തള്ളിയിരുന്നു. പിന്നീട് ഞാന്‍ ഫെമിനിസം പഠിച്ചു. ഫെമിനിസ്റ്റ് ആയി. പക്ഷേ എന്റെ വീട്ടിലാണ് ഞാന്‍ ഫെമിനിസത്തിന്റെ തിളങ്ങുന്ന പ്രതീകം കണ്ടത്. എന്റെ പ്രിയസഖിയില്‍. ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍, അത് എന്റെയൊപ്പം ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളിലും ചക്രവാതക്കണ്ണുകളിലും പൊരുതി നില്‍ക്കാന്‍  എനിക്കൊരു  പങ്കാളി, സഖി ഒപ്പമുണ്ടായിരുന്നതിനാല്‍ മാത്രമാണ്. അവള്‍ക്കു ഞാന്‍ നല്‍കുന്ന സ്ഥാനം നിങ്ങള്‍ക്ക് സങ്കല്പിക്കാനാവുന്നതിനപ്പുറത്താണ് എന്ന് മാത്രം പറയുന്നു.

Image Full Width
Image Caption
യു. ജയചന്ദ്രൻ, ബീനാ അലക്‌സ്; പഴയ ചിത്രം
Text Formatted

ത് വായിക്കുന്ന പ്രിയസുഹൃത്തേ, ഈ വെയില്‍ക്കാലങ്ങള്‍ക്ക്, പൂര്‍ണവിരാമമിടുന്ന അദ്ധ്യായമാണ് ഞാന്‍ എഴുതിത്തുടങ്ങുന്നത്. "വെയില്‍ക്കാലങ്ങള്‍' എന്ന തലക്കെട്ട് എങ്ങനെ എന്റെ മനസ്സില്‍ ഉദിച്ചു എന്നെനിക്കറിയില്ല. വെറുതേ വെള്ളത്താളില്‍ മനസ്സില്‍ വന്ന ഒരു വാക്ക് അങ്ങെഴുതുകയായിരുന്നു.

ഓരോ അദ്ധ്യായം എഴുതുമ്പോഴും ആ വാക്ക് എന്റെ ഓര്‍മകള്‍ക്ക് എത്രയോ യോജിച്ചതാണെന്ന് എനിക്ക് തോന്നുന്നുണ്ടായിരുന്നു.
ചില തുറന്നു പറച്ചിലുകള്‍ ചിലരെ മുഷിപ്പിച്ചേക്കാം. എങ്കിലും പറയാന്‍ തോന്നുന്നത് പറയാതെ പോയാല്‍ ഇനി പറയാനുള്ളതിനു കാമ്പും കഴമ്പുമില്ലാതാവും. എനിക്ക് വ്യക്തിപരമായി ഇന്നും സ്വാതന്ത്ര്യത്തോടെ ഇടപെടാനാവുന്ന ഒന്നാമത്തെ നേതാവ് എം.എ. ബേബിയാണ്. സുരേഷ് കുറുപ്പും തോമസ് ഐസക്കും അതുപോലെ എനിക്ക് എന്തും പറയുകയും ചോദിക്കുകയും ചെയ്യാവുന്നവരാണ്. ഇതില്‍ ബേബിയോട് എസ്.എഫ്.ഐയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നെ അതിശയിപ്പിച്ചു കൊണ്ട് ഉടൻ വിശദമായ ഒരു അവലോകനം അയച്ചു തന്നു. അതേസമയം ആ വളര്‍ച്ചയുടെ വേറൊരു ഘട്ടം കാണുകയും അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുള്ള ഒരാള്‍ അയാളെ ചിത്രീകരിച്ച രീതി  "പൈങ്കിളി' ആയിപ്പോയി എന്ന് പറയുന്നു. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല എന്ന് പറയുക മാത്രമല്ല, എന്റെ പരമ്പരയില്‍ പിന്നീട് പേരുമാത്രം പറഞ്ഞു പോകുന്ന നിലയിലേക്ക് അയാളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ചുരുക്കുകയും ചെയ്തു. അത്തരം അഭിപ്രായപ്രകടനങ്ങള്‍ക്ക് സൗഹൃദത്തിന്റെ മുഖാവരണം കൂടി ഉപയോഗിക്കാവുന്നതിനാല്‍ പിന്നീട്, "അയ്യോ, ഞാന