Wednesday, 20 October 2021

ആവര്‍ത്തനപ്പട്ടികയിലെ ജീവിതം- 15


Text Formatted

പത്ത്​ തൊഴിലാളികൾക്കുപകരം ഒരു എഞ്ചിൻ

ഫാക്​ടിലെ യന്ത്രവൽക്കരണത്തിന്റെ പ്രാരംഭകാലത്തെ ചില പ്രതിസന്ധികൾ, അവ മറികടന്ന അനുഭവങ്ങൾ

Image Full Width
Image Caption
ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ
Text Formatted

പുതിയൊരു തുടക്കംതന്നെ!
ഇതുവരെ ലാബിലെയും പ്ലാൻറിലെയും ജീവിതമായിരുന്നു.
ഇന്നിപ്പോള്‍ തികച്ചും അപരിചിതമായ ഓഫീസ് അന്തരീക്ഷത്തിലേയ്ക്ക്! ജയറാം സാര്‍ ജി.എമ്മിന്റെ ഓഫീസ് തന്നെ ഉപയോഗിച്ചിരുന്നതുകൊണ്ട് ഓഫീസ് സമയത്തില്‍ തൽക്കാലം മാറ്റമുണ്ടായില്ല. ടെക്‌നിക്കല്‍ ഡയറക്ടര്‍ക്ക് കോര്‍പ്പറേറ്റ് ഓഫീസില്‍ റൂം ശരിയാവണം. അതുവരെ ഉദ്യോഗമണ്ഡലിലെ ഓഫീസില്‍ത്തന്നെ ഒരു റൂം തൽക്കാലത്തേയ്ക്ക് ശരിയാക്കി. അതിനടുത്തുള്ള ഒരു ചെറിയ റൂം ടെക്‌നിക്കല്‍ ഡയറക്ടറുടെ ഓഫീസ് ആയി.

പേഴ്‌സണല്‍ അസിസ്റ്റൻറായി പരിചയസമ്പന്നനായ ഹരിഹരന്‍ എത്തി ഓഫീസിന്റെ ചുമതലയേറ്റു. പിന്നീട് രണ്ടുകസേരകള്‍ കൂടി ഇട്ടപ്പോള്‍ ആ റൂം നിറഞ്ഞു. അതിലൊരു കസേരയില്‍ ഞാന്‍ വല്ലപ്പോഴും ഇരിക്കും. ബാക്കി സമയം പ്രൊഡക്ഷന്‍ പ്ലാനിങ്ങിന്റെ ഓഫീസില്‍. രാവിലെ അവിടെ വിവിധ പ്ലാന്റുകളില്‍നിന്നുള്ള പ്രൊഡക്ഷന്‍ റിപ്പോര്‍ട്ട് എത്തിക്കും. അതില്‍നിന്ന് എം. ഐ. എസ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അവിടെയൊരു കമ്പ്യൂട്ടറുണ്ട്. അതില്‍ ഈ ഡാറ്റ ഒന്നൊന്നായി ഫീഡ് ചെയ്യണം. അതിനൊരു ഡാറ്റാബേസ് പ്രോഗ്രാം കമ്പ്യൂട്ടര്‍ സെന്ററില്‍നിന്ന് ഡെവലപ്​ ചെയ്ത് കൊടുത്തിട്ടുണ്ട്. ഇന്നത്തെ അവസ്ഥ വച്ചുനോക്കിയാല്‍ വളരെ പ്രാകൃതമായ ഒരു പ്രോഗ്രാം!
ഈ പ്രോഗ്രാം റണ്‍ ചെയ്യുന്നതിനിടെ കമ്പ്യൂട്ടര്‍ നിന്നുപോയാല്‍ എല്ലാം അവതാളത്തിലാവും. പിന്നീട് മുഴുവനും നമ്മള്‍ സ്വയം കാല്‍ക്കുലേറ്റ് ചെയ്ത്  ഫീഡ് ചെയ്തുകൊടുക്കേണ്ടിവരും. പലപ്പോഴും അത് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. ഇത് മിക്കപ്പോഴും പതിവാണ്.

work

അങ്ങനെയുള്ള ദിവസങ്ങളില്‍ 10 മണിക്ക് കൊടുക്കേണ്ട റിപ്പോര്‍ട്ടുകള്‍ ഉച്ചവരെ വൈകും. അതൊരു വലിയ പ്രശ്‌നമായിരുന്നു. ഞാനാ പ്രോഗ്രാം ഒന്ന് ശ്രദ്ധിച്ചുനോക്കി. ഡാറ്റ സൂക്ഷിക്കുന്ന ഫയലുകള്‍ ഏതെന്ന് കണ്ടുപിടിച്ചു. വേറെ ഒരു ചെറിയ പ്രോഗ്രാം എഴുതിയുണ്ടാക്കി ഫീഡ് ചെയ്തു. അതുപ്രകാരം ഓരോ ദിവസവും ഡാറ്റ ഫീ