Wednesday, 29 March 2023

Farmers Protest


Text Formatted

നാല് വറ്റുകളില്‍ ഒന്ന് ഞങ്ങളില്‍നിന്നാണ്, അതുകൊണ്ട് ഈ സമരം ഞങ്ങളുടെ  അവകാശമാണ്... 

നിങ്ങളുടെ ചായയും ഭക്ഷണവും ഉണ്ടാക്കുന്നത് ഞങ്ങളാണ് എന്ന കൃതൃമായ പ്രഖ്യാപനത്തോടെ, രാജ്യത്തെ കര്‍ഷകരുടെആത്മാഭിമാനത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമരമായി ഡല്‍ഹിയിലെ കര്‍ഷക സമരം എങ്ങനെ പരിണമിച്ചുകൊണ്ടിരിക്കുന്നു എന്ന് അടയാളപ്പെടുത്തുകയാണ്, ഈ സംഭാഷണം.

Image Full Width
Image Caption
അമന്‍ദീപ് സന്ധു
Text Formatted

ഡോ. യാസ്സര്‍ അറഫാത്ത് പി.കെ: കര്‍ഷക പ്രക്ഷോഭം ഖാലിസ്ഥാനികളുടേതാണ്, എന്നുള്ള ഒരു ആഖ്യാനം നിലനില്‍ക്കുന്നുണ്ടല്ലോ. നമുക്ക് അവിടെ വച്ചുതന്നെ തുടങ്ങാം.

അമന്‍ദീപ് സന്ധു: നമ്മള്‍ ആദ്യം തന്നെ ആലോചിക്കേണ്ടത്, ചരിത്രത്തിന്റെ ഏതു ദശയിലാണ് "ഖാലിസ്ഥാനെ' പഞ്ചാബിലെ കര്‍ഷകരുമായി ബന്ധപ്പെടുത്തുന്നത് എന്നാണ്! അത് ദശകങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച കാര്യങ്ങളാണ്. ഈയൊരു സമയത്ത്, "നിങ്ങള്‍ ഖാലിസ്ഥാനിയാണോ' എന്ന ചോദ്യത്തിന്റെ അര്‍ത്ഥമെന്താണ്,? രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം മുഴുവനായി മാറ്റിക്കൊണ്ടിരിക്കുന്നവര്‍ക്കെതിരെ, പഞ്ചാബികള്‍ പ്രതിരോധമുയര്‍ത്തുമ്പോള്‍, 25 വർഷം മുന്‍പ് ഉപയോഗം നിന്നുപോയ ഒരു പദമെടുത്ത്, ഇന്ന് പഞ്ചാബികളെ അപരരാക്കാനുള്ള ഒരു ശ്രമമാണിത്. അസംതൃപ്തിയുടെയും, പക്ഷപാതിത്വത്തിന്റെയും കഥപറയുന്നുണ്ടായിരുന്ന പഞ്ചാബില്‍ ഒരു പ്രത്യേക ചരിത്ര സമയത്ത് ഉയര്‍ന്നുവന്ന, പ്രാതിനിധ്യ ചോദ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു പ്രക്ഷോഭം ആയിരുന്നു ഖാലിസ്ഥാന്‍ പ്രക്ഷോഭം. അത്, നിര്‍ഭാഗ്യവശാല്‍ അക്രമ സ്വഭാവം ആര്‍ജ്ജിച്ചിട്ടുമുണ്ട്. പഞ്ചാബിനെ ക്ഷീണിപ്പിച്ചിട്ടുണ്ട് .

അതിനെ അടിച്ചമര്‍ത്താന്‍ ഇന്ദിരാ ഗാന്ധിയുടെ കാലത്തും അതിന് ശേഷവും അതി രൂക്ഷമായ പൗരവേട്ടകള്‍ പഞ്ചാബില്‍ നടക്കുന്നതായും നമുക്ക് കാണാം. ലക്ഷക്കണക്കിന് അറസ്റ്റുകളും, മര്‍ദ്ദനങ്ങളും നടക്കുന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും, ഇന്ദിരാഗാന്ധിയുടെ കൊലപാതകവും ഇതിന്റെ തുടര്‍ച്ചയായി ഉണ്ടാവുന്നു. തുടര്‍ന്നുണ്ടാവുന്ന സിഖ് വംശഹത്യ നമ്മള്‍ കാണുന്നു. ആയിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെടുന്നു. അവസാനം പഞ്ചാബിലേക്ക് സമാധാനം കടന്നുവരുന്നു. അതിന്റെ തുടര്‍ച്ചയായി ഖാലിസ്ഥാന്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും മാറുന്നതും കാണാം. ഇന്ന് മനുഷ്യാവകാശ മൂല്യങ്ങളെ പറ്റിയുള്ള ചര്‍ച്ചകളിലാണ് "ഖാലിസ്ഥാന്‍' എന്ന പ്രയോഗം കടന്നുവരുന്നത്. അല്ലാതെ, അത് സ്വയം ഭര