Thursday, 21 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 43

രതിരഥയാത്രകള്‍ 

Image Full Width
Image Caption
ഡോ. എ.കെ. ജയശ്രീ
Text Formatted

ശ്രുതി മുതലാം തുരഗം തൊടുത്തൊരാത്മ 
പ്രതിമയെഴും കരണ പ്രവീണനാളും 
രതിരഥമേറിയഹന്ത രമ്യരൂപം 
പ്രതി പുറമേ പെരുമാറിടുന്നജസ്രം 

(കര്‍ണം പോലെയുള്ള ഇന്ദ്രിയങ്ങള്‍ കുതിരകളായി, ബോധമാര്‍ന്ന അന്തഃകരണം തേരാളിയായി, മോഹമാകുന്ന തേരിലേറി അഹന്ത പ്രിയരൂപങ്ങള്‍ തേടി സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു- ആത്മോപദേശ ശതകം - നാരായണ ഗുരു)

പ്പോഴും കുതിരയെ പോലെ പായാന്‍ ഒരുമ്പെട്ടുനില്‍ക്കുന്ന താനുടല്‍*. സഞ്ചരിക്കാനുള്ള ത്വര അതിനെപ്പോഴുമുണ്ടെങ്കിലും ദൈനംദിന വ്യവഹാരങ്ങള്‍ അതിലേക്ക് കെട്ടിയിടും. കുട്ടിയായിരിക്കുമ്പോള്‍ പാഠങ്ങളും ഹോം വര്‍ക്കും പരീക്ഷകളുമാണ് ദൈനംദിന വ്യവഹാരം. സ്‌കൂളില്‍ ഹാജര്‍ വിളി, പ്രാര്‍ത്ഥന, പ്രതിജ്ഞ ചൊല്ലല്‍, ബെല്ലടി കൊണ്ട് അളന്നു മുറിച്ച ക്ളാസ് പീരിയഡുകള്‍ എന്നിവ. ഇതിനിടയിലും നമ്മള്‍ അഭിലാഷങ്ങളിലൂടെ സഞ്ചരിക്കാനുള്ള സമയം നെടുകേ പിളര്‍ന്നെടുക്കും. അഞ്ചു മിനിറ്റ് ഇന്റര്‍വെല്‍ സമയത്ത് ഇടവഴികളും കയ്യാലകളും ഓടി കടന്ന് പുളിമരച്ചോട്ടിലെത്തും. അടുത്തുള്ള കിണറില്‍ നിന്ന് കൂട്ടുകാര്‍ കോരിയെടുത്ത് കൈക്കുമ്പിളിലേക്കൊഴിച്ചു തരുന്ന വെള്ളത്താല്‍ ദാഹം ശമിപ്പിക്കും. വീണ്ടും ദാഹിച്ചു കൊണ്ടേയിരിക്കും. വൈകുന്നേരം തിരിച്ചു വീട്ടിലെത്തിയാല്‍ കൃത്യമായി ചെയ്യുന്ന ഹോം വര്‍ക്കിനെക്കാള്‍ വേഗത്തില്‍ മനോരഥം സഞ്ചരിക്കും. പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും പലവിധ പൊലിമകള്‍. ചിലരില്‍ മോഹം ഉടക്കി നില്‍ക്കും. ഉടുപ്പുകളിലെ ചില ഡിസൈനുകള്‍, ഇടംപല്ലുകള്‍, മെലിഞ്ഞുണങ്ങിയ ദേഹം, കുറ്റിത്തലമുടി, തലയില്‍ ചൂടിയ റോസാപ്പൂ, ഇങ്ങനെ എന്തും മോഹിച്ച് മറ്റൊരാളിലേക്ക് മനസ്സ് ചേര്‍ത്തു വക്കും.

യഥാര്‍ത്ഥത്തില്‍ ഞാന്‍ തലയില്‍ പൂ ചൂടുന്നതും മുലകള്‍ വളരുന്നതും അക്കാലത്ത് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഇറോട്ടിക് താത്പര്യങ്ങളിലും, ഈ വൈരുദ്ധ്യം ഉണ്ടാകാറുണ്ട്.

ഫാന്റസികളിലൂടെ എത്ര ദൂരം വേണമെങ്കിലും, എത്രസമയം വേണമെങ്കിലും സഞ്ചരിക്കാം. യഥാര്‍ത്ഥത്തില്‍, ചെയ്യാനിഷ്ടപ്പെടാത്ത പലതും ഫാന്റസികളിലൂടെ സങ്കല്‍പ്പിക്കാന്‍ എനിക്കിഷ്ടമായിരുന്നു. മെലിഞ്ഞ കുട്ടിശരീരത്തെ ഞാന്‍ അഭ്രപാളികളിലെ രാഗിണിയെ പോലെയോ കെ. ആര്‍.വിജയയെ പോലെയോ സങ്കല്‍പ്പിച്ചു. സ്‌കൂളിലെ കുട്ടികളുടെ ശര