Thursday, 21 October 2021

സിറോ വാലി യാത്ര


Text Formatted

ഭൂമിയെ ഇത്രമേല്‍ മധുരമായി മറ്റാര്‍ക്ക് പ്രണയിക്കാനാവും?

അരുണാചല്‍ പ്രദേശില്‍ സിറോ വാലി ഗ്രാമത്തിലെ അപതാനി ഗോത്രജനങ്ങളാണ് ഭൂമിയെ അത്രമേല്‍ അന്ധമായി സ്‌നേഹിക്കുന്നുണ്ടാകുക ഒരു പക്ഷേ. മണ്ണില്‍ നിന്ന് എടുക്കുന്ന എന്തിനെയും സ്‌നേഹമായി അവര്‍ തിരിച്ചുനല്‍കുന്നു.

Image Full Width
Image Caption
സിറോ വാലി / Photos : Wikimedia Commons
Text Formatted

റ്റാരും പ്രണയിച്ചു കാണില്ല ഈ ഭൂമിയെ ഇത്രയും അന്ധമായി. 
എന്തെങ്കിലും തിരിച്ചുകിട്ടുമമെന്നു വിചാരിച്ചായിരുന്നില്ല അത്. 
അതിനെന്തെങ്കിലും ഒരു ഉപാധി  ഉണ്ടായിരുന്നില്ല, ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കില്‍ ഇനിയും ഉണ്ടായിരിക്കുകയുള്ളൂ. 
ഈ ഭൂമിയില്‍ താമസിക്കാന്‍ ഒരു ജന്മം കൊണ്ട് അവസരം ലഭിച്ചു എന്ന ഒരേയൊരൊന്ന്. 

അത് മഴയായാലും മഞ്ഞായാലും വരള്‍ച്ചയായാലും പ്രളയമായാലും അതിന് ഒരു മാറ്റവും വരാനില്ല. കാരണം, ഭൂമിയില്‍നിന്ന് അങ്ങനെ കൊക്കില്‍ കൊള്ളാത്തതൊന്നും ആഗ്രഹിച്ചിട്ടേയില്ല. അതിന്റെ തണുത്ത മടിത്തട്ടില്‍, നെരിപ്പോടു പുകയുന്ന നെഞ്ചില്‍, അതിന്റെ ആലിംഗനക്കൈകളില്‍ ജീവിച്ചുതീര്‍ക്കാനൊരു ജന്മം തന്നല്ലോ എന്നൊരേയൊരു കാരണം മതി. ഭൂമിയുമായി കാമുകപ്പെടാന്‍ മറ്റെന്തു കാരണമാണു വേണ്ടത്.
അങ്ങനെയൊരു സ്ഥലമുണ്ട്, എല്ലാ തിടുക്കങ്ങള്‍ക്കും ശേഷം ചെന്നുകാണാന്‍. പറ്റുമെങ്കില്‍ കുറച്ചു ദിവസമെങ്കിലും താമസിക്കാന്‍. അരുണാചല്‍ പ്രദേശില്‍ സിറോ വാലി ഗ്രാമത്തിലെ അപതാനി ഗോത്രജനങ്ങളാണ് ഭൂമിയെ അത്രമേല്‍ അന്ധമായി സ്‌നേഹിക്കുന്നുണ്ടാകുക ഒരു പക്ഷേ. മണ്ണില്‍ നിന്ന് എടുക്കുന്ന എന്തിനെയും സ്‌നേഹമായി അവര്‍ തിരിച്ചുനല്‍കുന്നു. ഒരു പക്ഷെ, അതു കായ്കനികളും നെല്ലും കിഴങ്ങും മറ്റുമാണെന്നു നമുക്കു തോന്നുന്നതാകാം. അവരും അതിനെ അങ്ങനെയാണു വിളിക്കുന്നതെങ്കിലും അതിനെ തിരിച്ചറിയുന്നതു ഭൂമിയുടെ സ്‌നേഹമായാണ്. മണ്ണിന്റെ കരുതലായാണ്. ആകാശത്തിന്റെ ആലിംഗനമായാണ്. അവര്‍ക്കേ അങ്ങനെ തോന്നുകയുള്ളൂ. അതിനു മണ്ണിന്റെ ഭാഷയറിയണം. അതിന്റെ ആഴങ്ങളുടെ സംത്രാസം അറിയണം. എങ്കിലേ അതിനെ സാന്ത്വനപ്പെടുത്താനാവൂ.

ഭൂമിയില്‍ നിന്നെടുക്കുന്ന ഓരോ തുള്ളി വെള്ളവും അവര്‍ ഭുമിക്കു തന്നെ തിരിച്ചുനല്‍കുകയാണ്. ഭൂമിയെ ഒട്ടും നോവിക്കാത്ത തരത്തിലാണ് അവരുടെ പരിചരണം

മണ്ണ് എന്നാല്‍ വെട്ടിപ്പിടിക്കാനും അതിരുമാന്താനും മാത്രമുള്ള എന്തോ ഒന്നാണ് എന്നു വിചാരപ്പെടുന്ന നാഗരികന് അതു മനസിലായെന്നു വരില്ല. മണ്