Monday, 18 October 2021

കവി വായന


Text Formatted

വൈറസിന്റെയും മനുഷ്യന്റെയും നടുവില്‍
നിങ്ങള്‍ക്കെങ്ങിനെ നിഷ്പക്ഷത പാലിക്കാന്‍ കഴിയും? 

കെ.എ. ജയശീലന്റെ കവിതകള്‍ വായിക്കുമ്പോള്‍

വേദനയുടെ ജൈവീകവും സാമൂഹികവുമായ തലങ്ങളാണ് ജയശീലന്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്. സംവേദനവും ശരീരവും ഒരേസമയം ആനന്ദത്തിലേക്കും വേദനയിലേക്കും വാതില്‍ തുറക്കുന്നു.

Image Full Width
Image Caption
കെ.എ. ജയശീലൻ
Text Formatted

ന്ന് ഇരട്ട കോളനീകരണം നമ്മെ ബ്രാഹ്മണ പുരുഷ മാതൃകയുടെയും പാശ്ചാത്യ പുരുഷ മാതൃകയുടെയും വിസര്‍ജ്യം തീനികളാക്കിയിട്ടുണ്ട്. അധികാരത്തിന്റെ അധിനിവേശാവസ്ഥ ഭവ - ജ്ഞാന- ധാര്‍മിക - ലിംഗ പദവി - ലൈംഗികത -പ്രകൃതി - വ്യവഹാരങ്ങളുടെ അധിനിവേശാവസ്ഥ കൂടി സൃഷ്ടിക്കുന്നു. പാശ്ചാത്യ - വെള്ളക്കാരന്‍ - ക്രിസ്ത്യന്‍- ടെക്‌നോക്രാറ്റിക് - വികസന - ചരിത്ര പുരുഷന്റെ വിപരീതമായി അവികസിതരും പ്രാകൃതരും അയുക്തികരും ചരിത്രവും ശാസ്ത്രവും ഇല്ലാത്തവരും സ്‌ത്രൈണ ശീലമുള്ളവരും ആയി ദക്ഷിണാര്‍ദ്ധ
ഗോളനിവാസികളെ അടയാളപ്പെടുത്തിയിട്ടുണ്ട്.

ആധുനികത, ജനാധിപത്യം, മതേതരത്വം, സാര്‍വലൗകികത, വികസനം, മാനവികതാവാദം, യുക്തിപരത, ശാസ്ത്രീയത എന്നിവയുടെ കുത്തകാവകാശം യൂറോപ്പിനാണ് എന്ന വശീകരണ മന്ത്രം ചൊല്ലി അധിനിവേശാഭിചാരത്തിന്റെ ദണ്ഡന മാരണ സ്തംഭന തന്ത്രങ്ങള്‍ മറച്ചുവെയ്ക്കുന്നു. എതിര്‍ ആധുനികരായ സ്പിനോസ, നീഷെ, കാള്‍ മാര്‍ക്‌സ്, ഫ്രോയിഡ്, ഹൈഡഗര്‍ എന്നിവരും ആധുനികാനന്തര ചിന്തകരായ ദെരിദ, ഫൂക്കോ, ഡെല്യൂസ്, ലോത്ത്യോര്‍, എന്നിവരും സമകാലീനരായ അലെന്‍ ബാദ്യൂ, അന്തോണ്യോ നെഗ്രി, സ്ലാവേക്​ സിസെക്, ജോര്‍ജിയോ അഗംബെന്‍ എന്നിവരും ആധുനികതയുടെ യൂറോപ്യന്‍ കുത്തകയെ ചോദ്യം ചെയ്തിട്ടില്ല. അധിനിവേശാനുഭവത്തെ അഭിമുഖീകരിച്ചിട്ടില്ല. 
ആധുനികതാന്തരത (Trans modernity) ആധുനികതയുടെ ഉറവിടവും കേന്ദ്രവും യൂറോപ്പാണെന്ന ധാരണയെ വെല്ലുവിളിക്കുന്നു. ആഫ്രിക്ക, അമേരിക്ക, ലാറ്റിനമേരിക്ക, ആസ്‌ട്രേലിയ എന്നീ വന്‍കരകളിലെ പ്രകൃതി - സംസ്‌കൃതി വിഭവങ്ങളും ശാസ്ത്ര- സാങ്കേതികവിദ്യകളും കട്ടെടുത്തു കൊണ്ടാണ് ലോക വ്യവസ്ഥയുടെ കേന്ദ്രവും ആധുനികതയുടെ സ്ഥാനവും ആയി യൂറോപ്പ്​ മാറിയത്. ആധുനികതാന്തരത സാര്‍വലൗകികതയ്ക്കുപകരം ബഹുലൗകികത (Pluri versality) യും മാനവികതാവാദത്തിനു പകരം മനുഷ്യാനന്തര ദര്‍ശനവും മതേതരത്വത്തിനു പകരം മതേതരാനന