Monday, 18 October 2021

അധികാരവും സ്ത്രീകളും


Text Formatted

പ്രണയ, ലഹരി ജിഹാദ് കഥകള്‍ അഥവാ

വംശീയവാദികളുടെ കമ്പിക്കഥകള്‍

പുരുഷ ലൈംഗിക ഭാവനകളേയും ഭയങ്ങളെയും ഫാസിസം ഉപയോഗിക്കുന്നതെങ്ങനെ? സമകാലിക സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി ഒരു അന്വേഷണം

Image Full Width
Text Formatted

‘തങ്ങള്‍ ആധിപത്യമുറപ്പിച്ച ജനതയുടെ വംശഗുണങ്ങളുടെ അടിത്തറ മാന്താന്‍ ജൂതന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ജര്‍മന്‍ പെണ്‍കുട്ടികള്‍ക്കുമേല്‍ ജാരക്കണ്ണുകളുമായി പുളച്ചുനടക്കുന്ന കറുപ്പുമുടിക്കാരായ ജൂതച്ചെറുപ്പക്കാരെ ശ്രദ്ധിച്ചോളൂ. നിഷ്‌കളങ്കരായ നമ്മുടെ കുട്ടികളെ വഴിപിഴപ്പിക്കാനും ആര്യരക്തം മലിനമാക്കാനുമാണവര്‍ നടക്കുന്നത്.'
- ഹിറ്റ്‌ലര്‍ ( മെയിന്‍ കാംഫ്)

‘കമ്പിക്കഥകള്‍' എന്നത് പുരുഷന്മാരെ ഏറെ ആകര്‍ഷിക്കുന്ന ഒരു പദമാണ്. എന്തുകൊണ്ടെന്നാല്‍ രതിയുമായി ബന്ധപ്പെട്ട ഫാന്റസി കഥകളെ സൂചിപ്പിക്കാന്‍ പൊതുവെ മലയാളികള്‍ ഉപയോഗിക്കുന്ന പദമാണത്. ഈ പദം ഇവിടെയുപയോഗിക്കാന്‍ കാരണം, കേരളത്തില്‍ നടക്കുന്ന  ‘ലവ് ജിഹാദ്’ ആരോപണങ്ങള്‍ക്കു പിറകില്‍ മലയാളി പുരുഷന്റെ ലൈംഗികതയുമായി ബന്ധപ്പെട്ട ചില ഘടകങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതുകൊണ്ട് കൂടിയാണ്.

Adolf-Hitler-Mein-Kampf-Stutthof

രതിയോടുള്ള ഭയം, ആത്മവിശ്വാസക്കുറവ്, അറിവില്ലായ്മ, തെറ്റായ ധാരണകള്‍ എന്നിവയെല്ലാം ഫാസിസ്റ്റുകളുടെ  ലവ്ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ ആരോപണങ്ങള്‍ വിശ്വസിക്കാന്‍ പുരുഷനെ പ്രേരിപ്പിക്കുന്നു. അറബ് ലോകരാഷ്ടങ്ങളിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള ഫാന്റസി കഥകള്‍ മുതല്‍ മലയാളത്തിലെ ‘താത്ത കഥകള്‍’ വരെ ഇവിടുത്തെ മുസ്‌ലിം സമൂഹത്തിന്റെ ലൈംഗികതയെ സംബന്ധിച്ച പൊതുബോധ ഭാവനകളെ ഊട്ടിയുറപ്പിക്കുന്നു. പുരുഷനെന്ന നിലയില്‍ അവര്‍ അത് ആസ്വദിക്കുമ്പോഴും ഒരു പുരുഷസമൂഹമെന്ന നിലയില്‍ തങ്ങളുടെ ആണ്‍കോയ്മയേയും വംശബോധത്തെയും അത് വെല്ലുവിളിക്കുകയാണെന്ന ചിന്ത അവരില്‍ ഭയം ജനിപ്പിക്കുകയും ചെയ്യുന്നു. 
പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കിലും രതിയും ലഹരിയും പലപ്പോഴും ഒരുമിച്ചു ചേര്‍ക്കുന്ന പതിവ് മലയാളികള്‍ക്കുണ്ട്. അതേ ഭാവനയില്‍ നിന്നാണ് ‘നാര്‍ക്കോട്ടിക്ക് ജിഹാദും' രൂപപ്പെടുന്