Thursday, 21 October 2021

മൊബൈൽ ഫോണിന്റെ കാൽനൂറ്റാണ്ട്​


Text Formatted

ഹൃദയവും ജനനേന്ദ്രിയവും പോലെ ഒരു യന്ത്രം

കേരളം മൊബൈല്‍ ഫോണില്‍ സംസാരിച്ചുതുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് തികഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ 4,50,91,419 മൊബൈല്‍ കണക്ഷനുകളുണ്ട്. മൊബൈല്‍ ഫോണ്‍ എങ്ങനെയൊക്കെ നമ്മുടെ ജീവിതത്തെ മാറ്റിത്തീര്‍ത്തു എന്ന ഒരന്വേഷണം

Image Full Width
Image Caption
Photo : unsplash
Text Formatted

​​​​​​​ണ്ട് നോക്കിയ  ഫോണില്‍ ഒരു പാമ്പ് ഉണ്ടായിരുന്നു. 
തീറ്റ വിഴുങ്ങി വിഴുങ്ങി വലുതാവുന്നൊരു പാമ്പ്. 
അക്കാലത്ത് ആ പാമ്പിനെ തീറ്റാത്തവരായി ആരുമില്ല. 
ഒരു സാര്‍വ്വദേശീയ വിനോദം പോലെ നോക്കിയ സ്‌നേക്ക് ഗെയിം ലോകമെങ്ങും പടര്‍ന്നിരുന്നു. പലയിടങ്ങളിലും പാമ്പുകളി മത്സരങ്ങള്‍ പോലും സംഘടിപ്പിക്കപ്പെട്ടു. 

അക്കാലത്ത് ഞാന്‍ നല്ലൊരു പാമ്പുകളിക്കാരന്‍ ആയിരുന്നില്ല. പക്ഷേ അതില്‍ ഹരം കയറി കമ്പനിയില്‍ നിന്ന് അവധിയെടുത്തുപോലും കളിക്കാനിരുന്നിട്ടുണ്ട്. ഓരോ ഗെയിമും ഓരോ വെല്ലുവിളികളാണ്. ഒരു മനുഷ്യന്‍ വെല്ലുവിളിക്കുമ്പോലെയല്ല മെഷീന്‍ വെല്ലുവിളിക്കുന്നത്. നമ്മുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നമ്മള്‍ തന്നെ പടച്ചുവെച്ചൊരു യന്ത്രത്തോട് യജമാനസമാനമായൊരു ഈഗോ ആ സമയം നമ്മെ കീഴ്‌പ്പെടുത്തും. യന്ത്രത്തെ തോല്‍പ്പിച്ചുകളയാം എന്ന ഭാവത്തില്‍ നമ്മള്‍ അതിന്റെ മുന്നില്‍ വീഴും.  Nokia 3310 ലെ ഒരു കുഞ്ഞു നീര്‍ക്കോലിപോലും ലോകത്തെ മില്യണ്‍ കണക്കിന് ജനങ്ങളെ വെല്ലുവിളിക്കുന്നതില്‍ മോശമായിരുന്നില്ല. അതിന്റെ വെല്ലുവിളിക്ക് ചെവികൊടുത്തവരെല്ലാം മൊബൈലിനു മുന്നില്‍ തലകുമ്പിട്ടിരുന്ന് തള്ളവിരലുകള്‍ക്ക് തേയ്മാനം വരുത്തി.  

ചൂളമടിക്കുന്നതുപോലുള്ള ടോണ്‍ ഉണ്ട് എന്നതില്‍ ആകൃഷ്ടനായാണ് ഞാന്‍ സോണി വാങ്ങുന്നത്. നോക്കിയയില്‍ മ്യൂസിക് കമ്പോസ് ചെയ്യാമെന്ന ഓപ്ഷന്‍ ഉണ്ടായിരുന്നു.

കുറേയേറെക്കാലം നോക്കിയയിലെ പാമ്പ് എന്റെയും സമയം തിന്നു. ഇടക്കാലത്ത് പാമ്പുകളി അധികരിച്ചതു കാരണം ചില ശാരീരിക- മാനസിക പ്രയാസങ്ങളും വന്നുപെട്ടു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ കണ്ണിനു മുമ്പില്‍ ആ പാമ്പ് ഇഴയുന്നതായി തോന്നും. വഴിയില്‍ കാണുന്ന തവളകളെ വെട്ടിവിഴുങ്ങി അതിന് നീളം വെച്ചുവെച്ചു വരും. ഈ പ്രതിഭാസത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കണ്ണുതുറക്കുമ്പോള്‍ രാത്രിയുടെ ഇരുട്ടിലും അത് ഇഴഞ്ഞുകൊണ്ടേയിരിക്കും. മണിക്കൂറുകളോളം ഒരു പാമ്പിന്റെ ഇഴച്ചില്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നതു കാരണം കണ്ണില്‍ അതി