Monday, 08 August 2022

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ- 21


Text Formatted

വടിത്തല്ല് ഗ്യാങിന്റെ പൊടിവഴികള്‍,
സെര്‍സയിലെ ജലമില്ലാ ഊരുകള്‍

Image Full Width
Image Caption
സെർസയിലെ ആഴ്​ച്ചചന്ത
Text Formatted

ബാണ്ഡ ഒരു പ്രത്യേക ജനുസ്സ് സ്ഥലമാണ്. മുളവടി ചെത്തിയുഴിഞ്ഞ ലാത്തികളുമായിറങ്ങിയ പിങ്ക് സാരിയുടുത്ത പെണ്‍കൂട്ടത്തിന്റെ ഇടം. ആണ്‍പരാക്രമങ്ങളെ പെണ്‍കൂട്ടായ്മ തല്ലിത്തന്നെ തീര്‍ക്കാനിറങ്ങിയിട്ട് 15 വര്‍ഷമായി. അനധികൃത മദ്യവില്‍പന, അമിത മദ്യപാനം, ലൈംഗികാതിക്രമം, സ്ത്രീധനപീഡനം എന്നിവയെ തല്ലുകൊണ്ട് നേരിട്ടവരാണ് ഗുലാബി ഗ്യാങ്. ബാണ്ഡയുടെ പരിസരങ്ങളില്‍ നിന്ന് പിന്നീട് അവര്‍ ബുന്ദേലില്‍ പലയിടത്തും വ്യാപിച്ചു. നല്ല നാടന്‍ തല്ലിന് പുറമേ സ്വയംപര്യാപ്ത സംരംഭങ്ങളും സന്നദ്ധ പ്രവര്‍ത്തനവുമറിയാം അവര്‍ക്ക്.  

തിരാവിലെ പതിവുപോലെ വൈകി.
സമയത്തെക്കുറിച്ചുള്ള പ്ലാന്‍ പാളി, ഏറെ കഴിഞ്ഞ് പോകാനിറങ്ങി.
വീണ്ടുമൊരു ബുന്ദേല്‍ഖണ്ഡ് യാത്ര.
വണ്ടിയില്‍ കേറാന്‍ നില്‍ക്കുമ്പോള്‍ അയല്‍വാസി വിളിച്ചുനിര്‍ത്തി, പതിവില്ലാതെ. അയാള്‍ കാത്തുനില്‍ക്കുകയായിരുന്നു. പൊതുവേ കാര്യമായൊന്നും സംസാരിക്കാറില്ല ആ മധ്യവയസ്‌ക്കന്‍.
വലുപ്പമുള്ള ഗേറ്റും മതിലുമുള്ള രണ്ടുനില വീട്ടിലെ സിറ്റൗട്ടിലിരുന്ന് അതിലൂടെ കടന്നുപോകുന്നവരെ ഉറ്റുനോക്കുകയാണ് സ്ഥിരം കലാപരിപാടി.
ചിലപ്പോള്‍ മാത്രം ചിരിച്ചെന്ന് വരുത്തും.
രാത്രി ഏറെ വൈകുംവരെ അയാളവിടെ മുറ്റത്ത് തന്നെ കാണും.
ആ വീട്ടില്‍ നിറയെ ആളും ബഹളവുമാണ്. റിട്ടയേര്‍ഡ് പട്ടാളക്കാരനാണ്.
തനി യു.പിക്കാരന്‍. പതിവില്ലാതെ വിളിച്ചപ്പോള്‍, എന്താണിയാള്‍ക്ക് വേണ്ടതെന്ന ധാരണയില്‍ സംസാരിക്കാനായി ചെന്നു. ‘‘നിങ്ങള്‍ സൗത്ത് ഇന്ത്യനാണല്ലോ, ഈയിടെ ഞങ്ങള്‍ കേരളത്തിലേക്ക് ടൂര്‍ പോയിരുന്നു. തേക്കടി, മൂന്നാര്‍, ആലപ്പുഴ. കുറെ സ്ഥലങ്ങള്‍ കറങ്ങി. അതിഗംഭീര സ്ഥലങ്ങളാണ് കേട്ടോ’’ - അയാള്‍ പറഞ്ഞു തുടങ്ങി.
ശരി, അതിന് ഞാനെന്തുവേണം എന്ന ചിന്തയില്‍ കക്ഷിയുടെ വിവരണം കേട്ടു.

അയല്‍വാസി ചേട്ടന്റെ യുക്തിയില്‍ മീറ്റ് മസാല എന്നത് ഇറച്ചിയ്ക്ക് സമം തന്നെ. ഒരു കാരണവശാലും അത് വീട്ടില്‍ ഉപയോഗിക്കാനോ കഴിക്കാനോ ആകില്ല.

അയാള്‍ തുടര്‍ന്നു: ‘‘ഞങ്ങള്‍ കുറെ സാധനങ്ങള്‍ മേടിച്ചിരുന്നു. കൂട്ടത്തില്‍ മക്കള്‍ ഷോപ്പ് ചെയ്തപ്പോള്‍ കുറച്ച് കറിമസാല പാക്കറ്റുകളും കേരളത്തില്‍ നിന്ന്​ മേടിച്ചു. അത് നിങ്ങള്‍ക്ക് തരാനാണ് വിളിച്ചത്.’’
ഇത്രയ്ക്ക് സ്‌നേഹമുള്ള അയല്‍ക്കാരനോ എന്നാ