Friday, 22 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

മരണം കൊണ്ട്​ സുരേന്ദ്രനും ജീവിതം കൊണ്ട്​ സജ്​നയും
എന്നെ പഠിപ്പിച്ചത്​

അധ്യാപന ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഘാതത്തെക്കുറിച്ചും ഏറ്റവും തീക്ഷ്​ണമായ ഒരു തിരിച്ചറിവിനെക്കുറിച്ചും ഗീത എഴുതുന്നു

Image Full Width
Image Caption
ഗീത
Text Formatted

കുറേയേറെ വര്‍ഷങ്ങള്‍ പഠിപ്പിച്ചിട്ടുള്ള ഒരു അധ്യാപികയെന്ന നിലയില്‍ ഒരു വിദ്യാര്‍ത്ഥിയെ / വിദ്യാര്‍ഥിനിയെ  പ്രത്യേകമായി ചൂണ്ടിക്കാണിക്കുകയെന്നത് ശ്രമകരമാണ്. ഏറ്റവും പ്രിയപ്പെട്ടത്, ഏറ്റവും മിടുക്കി/മിടുക്കന്‍  ആരെന്നാലോചിക്കുന്നത് നമ്മളെ വലിയ തരത്തില്‍ അന്ധാളിപ്പിലാക്കും. ഞാന്‍ കണ്ടിട്ടുള്ള വിദ്യാര്‍ത്ഥികളെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മിടുക്കരും, കഴിവുള്ളവരും, നന്മയുള്ളവരും ഒക്കെയായിരുന്നു. എന്നാല്‍ ചിലര്‍ ചില സാഹചര്യങ്ങളില്‍, ഒരുപക്ഷെ ക്ലാസ്‌റൂം അനുഭവം എന്നതിനപ്പുറത്തേക്ക് ക്ലാസ്‌റൂമിന്റെ പുറത്ത് നമ്മളെ ഉള്‍ക്കൊണ്ട് വികസിക്കുന്നതെങ്ങനെ എന്നാണ് ഞാന്‍  ശ്രദ്ധിക്കാറും, ആഗ്രഹിക്കാറും. ആ നിലക്ക് എനിക്ക് രണ്ടു കുട്ടികള്‍ നല്കിയ അനുഭവത്തെക്കുറിച്ചാണ് ഇവിടെ എഴുതുന്നത്. അതിനര്‍ത്ഥം ഇതുവരെ ഞാന്‍ പഠിപ്പിച്ചിട്ടുള്ളവരും എഴുത്ത്, പൊതുപ്രവര്‍ത്തനം എന്നിങ്ങനെ പല തരം മേഖലയില്‍ തിളങ്ങി കഴിവു തെളിയിച്ചവരുമായ മറ്റനേകം വിദ്യാര്‍ത്ഥികളെ അപ്രസക്തമാക്കുന്നു എന്നല്ല. ഒരധ്യാപികയെ സംബന്ധിച്ച് ഒരാളെ പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടി വരുമ്പോള്‍ സംഭവിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടാണത്.

പഴയ ഗുരു-ശിഷ്യ സങ്കല്‍പ്പത്തില്‍ നിന്ന്​ വ്യത്യസ്തമായി പരസ്പര കൊടുക്കല്‍ വാങ്ങല്‍ ബന്ധത്തിലൂടെയായിരിക്കും പുതിയ അധ്യാപകരും വിദ്യാര്‍ത്ഥികളും കടന്നു പോകുന്നത് എന്നാണ് ഞാന്‍ കരുതുന്നത്

അധ്യാപനം എന്നു പറയുന്നത് ക്ലാസില്‍ സിലബസ് തീര്‍ക്കുക മാത്രമല്ലല്ലോ. അതിനപ്പുറം കുട്ടികളുമായി വൈകാരികവും ബൗദ്ധികവുമായ ഒരു ബന്ധം നമ്മള്‍ സ്ഥാപിച്ചിട്ടുണ്ടാകും. ബോധപൂര്‍വ്വം ചെയ്യുന്നതല്ലത്, സ്വാഭാവികമായി  വികസിക്കുന്നതാണ്. നിലവിലത്തെ പ്രത്യേക സാഹചര്യത്തില്‍ നിന്നു ഭിന്നമായി, നേര്‍ക്കുനേര്‍ ഒരു കുട്ടിയുടെ ഭൗതിക സാന്നിധ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ക്ലാസുകളാണ് ഞാനെടുത്തതൊക്കത്തന്നെ. അങ്ങനെയല്ലാത്തത് നല്ലതോ ചീത്തയോ എന്ന വാദമില്ല. അതു കൊണ്ടുതന്നെ ആ കുട്ടികളെ എനിക്ക് റിസീവേഴ്‌സ് (സ്വീകര്‍ത്താവ്) മാത്രമായി കാണാനാകുന്നില്ല, മറിച്ച് എനിക്ക് തരുന്നവര്‍ കൂടിയായിരുന്നു അവര്‍. ഒരു പാടു കാര