Wednesday, 20 October 2021

കത്തുകള്‍


Image Full Width
Image Caption
ട്രൂകോപ്പി വെബ്സീനിന്‍റെ ആദ്യ പാക്കറ്റില്‍ സന്തോഷ് ഏച്ചിക്കാനത്തിന്‍റെ കഥയ്ക്ക് സൈനുല്‍ ആബിദ് തയ്യാറാക്കിയ ചിത്രം.
Text Formatted


പുതിയ അനുഭവം മാത്രമല്ല,
അനിവാര്യത കൂടിയാണ്

ട്രൂകോപ്പി വെബ്‌സീന്‍  ആദ്യ ലക്കം വായിച്ചു, വളരെ വിശദമായിത്തന്നെ. മലയാളി ഇതുവരെ പരിചയിച്ച വായനകളില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരുന്നു. ചിട്ടയായി പ്ലാന്‍  ചെയ്ത  ഉള്ളടക്കമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. നമ്മള്‍  ജീവിക്കുന്ന കാലഘട്ടത്തില്‍, വായിക്കുക മാത്രമല്ല, നാം നിലപാടെടുക്കേണ്ട വിഷയങ്ങളാണ് വെബ്സീന്‍ അവതരിപ്പിച്ചത്, അതും തീര്‍ത്തും അത്തരം വിഷയങ്ങളോടുള്ള പ്രകടമായ പക്ഷപാതിത്വത്തോടെ തന്നെ. കൃത്യമായ പക്ഷത്തുനിന്നാല്‍ അത് തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്കയും അത് മറുപക്ഷത്തെ വായനാസമൂഹത്തെയും അതുവഴി വിപണിയെയും നഷ്ടമാക്കുമോ എന്നുള്ള ഭയവും മുഖ്യധാരാ മാധ്യമങ്ങളുടെ കൂടപ്പിറപ്പാണ്. അതുകൊണ്ട് ഏതു വിഷയവും ഒരുതരം ബാലന്‍സിംഗിലൂടെയാണ് അവര്‍ അവതരിപ്പിക്കുക.

ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ രാഷ്ട്രീയ ശക്തികള്‍ക്ക്, വര്‍ഗീയ ശക്തികള്‍ക്ക് സമൂഹത്തില്‍ ദൃശ്യത കൂടിവരുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ ഈ ബാലന്‍സിംഗ് അപകടകരമായ പങ്ക് വഹിക്കുന്നുണ്ട്. ഇതില്‍നിന്ന് മാറിനടക്കുന്നു എന്നതാണ് ട്രൂകോപ്പി വെബ്സീനിന്റെ ഏറ്റവും പ്രധാന സവിശേഷതയായി തോന്നിയത്. ഡല്‍ഹി കലാപത്തിന്റെ റിപ്പോര്‍ട്ട്, കര്‍ഷക സമരങ്ങളെക്കുറിച്ചുള്ള ബി. രാജീവന്റെ വിശകലനം, സമരമുഖങ്ങളില്‍ ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഊന്നിപ്പറയുന്ന കുഞ്ഞുണ്ണി സജീവിന്റെ ലേഖനം എന്നിവ ഇതിനുള്ള ഉദാഹരണങ്ങളായി ഞാന്‍ ചൂണ്ടിക്കാണിക്കുന്നു.

ഡല്‍ഹി കലാപം മുസ്ലിംകള്‍ക്കെതിരെ സംഘടിപ്പിച്ചതുതന്നെയാണെന്ന ആ മെഡിക്കല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍, വെറുമൊരു രാഷ്ട്രീയ ആരോപണമല്ല എന്ന് ആ സംഘം അടിവരയിട്ട് അവതരിപ്പിച്ച വസ്തുതകള്‍ കാണിച്ചുതരുന്നു. കലാപത്തിന്റെ കാലത്ത് പത്രങ്ങളില്‍ ഇതുസംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വായിച്ചിരുന്നുവെങ്കിലും കൊലപാതകങ്ങളും പരിക്കും ആക്രമണങ്ങളുടെ സ്വഭാവവും പ്രത്യേകമായി പരിശോധിക്കുകയും അവ ആസൂത്രിതവും അതിക്രൂരവുമാണെന്ന് തെളിയിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാരുടെ സംഘത്തിന്റെ കണ്ടെത്തല്‍ മറ്റെവിടെയും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. കോവിഡിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ അമിതാധികാരം പ്രയോഗിച്ച്, അന്നത്തെ അക്രമങ്ങളുടെ പേരില്‍ നിരപരാധികളായ മനുഷ്യവകാശ പ്രവര്‍ത്തകര്‍ക്കുനേരെ കള്ളക്കേസുകള്‍ ചുമത്തിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, ഇത്തരം കാതലായ വിഷയങ്ങള്‍ മറന്നുപോകാതെ ഓര്‍മയില്‍ നിലനിര്‍ത്തുക തന്നെ വേണം. പ്രത്യേകിച്ച്, കേന്ദ്ര സര്‍ക്കാര്‍ അവ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍.

മോദി സര്‍ക്കാറിനെ ബ്രിട്ടീഷ് രാജുമായി ബന്ധപ്പെടുത്തിക്ക