Monday, 08 August 2022

രണ്ട് ചോദ്യങ്ങള്‍


Text Formatted

വെടിവെച്ചുകൊന്ന്​ മൃതദേഹത്തില്‍ നൃത്തം ചവിട്ടുന്ന ഭീകരത  
​​​​​​​ബി.ജെ.പി ഒറ്റപ്പെടുന്നതിന്റെ പരിഭ്രാന്തിയില്‍നിന്നാണ്

തൊഴിലാളി- കര്‍ഷക പ്രക്ഷോഭങ്ങളുടെ മുദ്രാവാക്യങ്ങളിലൂടെ ഒരു പുതിയ രാഷ്ട്രീയ ബദല്‍ രൂപപ്പെട്ടുവരികയാണ്. ഒരു ദേശദ്രോഹ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദുര്‍ബലപ്പെടുകയായിരിക്കും ബി.ജെ.പിയുടെ ഭാവി. 

Image Full Width
Image Caption
ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത കിസാന്‍ സഭ നേതാവ് പി. കൃഷ്ണപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
Text Formatted

കെ. കണ്ണന്‍: ആഗോളതലത്തിലെ തന്നെ ഏറ്റവും ശക്തമായ കര്‍ഷക സമരത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാറും കര്‍ഷകരും തമ്മില്‍ 11 വട്ടം ചര്‍ച്ച നടന്നുകഴിഞ്ഞു, നിരവധി കര്‍ഷകര്‍ സമരത്തിനിടെ രക്തസാക്ഷികളായി, എന്നിട്ടും കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാതെ പുറകോട്ടില്ല എന്ന തീരുമാനത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രക്ഷോഭം ഒന്നാം വാര്‍ഷികത്തിലേക്ക് അടുക്കുകയാണ്. തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ തന്നെ ഒത്താശയോടെ നടന്ന ദുഷ്​പ്രചാരണങ്ങള്‍, കള്ളക്കേസുകള്‍, കായിക ആക്രമണങ്ങള്‍, മുഖ്യധാരാ മാധ്യമങ്ങളുടെ തമസ്‌കരണം, പ്രക്ഷോഭകരുടെ വര്‍ഗപ്രാതിനിധ്യം മുതലുള്ള ഐഡന്റിറ്റികളെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടുള്ള ബൗദ്ധികാക്രമണങ്ങള്‍ തുടങ്ങി ഇന്ത്യയില്‍ ഒരു സമരവും നേരിടാത്ത പ്രതിസന്ധികളാണ് കര്‍ഷകസമരം അതിജീവിച്ചുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷം നീണ്ട കാലയളവിലേക്കും ഒരുപക്ഷേ, അതിനപ്പുറത്തേക്കും ഈ സമരത്തെ തുടരാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?

പി. കൃഷ്ണപ്രസാദ്: കര്‍ഷക സമരം ഇന്നൊരു പ്രശ്‌നാധിഷ്ഠിത സമരമായി രൂപപ്പെട്ടിട്ടുണ്ട്. കരുത്ത് നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇത്ര ദീര്‍ഘമായി മുന്നോട്ടുപോകാനും, കൂടുതല്‍ പ്രദേശങ്ങളിലേക്കും ജനവിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനും കഴിയുന്നത്, ഇതൊരു "ഇഷ്യൂ ബേസ്ഡ് സ്ട്രഗ്ള്‍' എന്നതുകൊണ്ടാണ്. 
ഇത്തരം സമരങ്ങള്‍ക്ക് ചരിത്രത്തില്‍ ഉദാഹരണങ്ങളുണ്ട്. 1936ലാണ് അഖിലേന്ത്യ കിസാന്‍ സഭ ലക്‌നോയില്‍ രൂപം കൊള്ളുന്നത്. ആ കര്‍ഷക പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍, ഇന്ത്യ സ്വതന്ത്രമാകുന്ന കാലഘട്ടം വരെ നിരവധി സമരങ്ങള്‍ നടന്നു. കൃഷിഭൂമി കര്‍ഷകന് എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ പ്രശ്‌നം. ജമീന്ദാരീ വ്യവസ്ഥ നിലനിര്‍ത്തുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സമരമ