Tuesday, 19 October 2021

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

അധ്യായം 21: 1608E അപ്പാര്‍ട്ടുമെന്റിലേക്ക് കാലൊച്ച ഗോവണിയേറുന്നു

മേരി സോളമനെ കണ്ടുമുട്ടിയപ്പോഴുള്ള ഓര്‍മ്മയാണ് ഞാന്‍. പക്ഷെ തീര്‍ത്തും മേരിയുടെ അസുഖത്തിനു ഉദാഹരണവുമാണ് ഞാന്‍. അയഥാര്‍ത്ഥമായ ഏതാനും സംഭവങ്ങളാണ് എനിക്ക് വിവരിക്കുവാനുള്ളത്. ഇതേ വിവരണങ്ങളിലൂടെ അല്ലെങ്കിലും ബന്ധപ്പെട്ട സാഹചര്യങ്ങളിലൂടെ സോളമനും ഒരു പക്ഷേ കടന്നു പോയിരിക്കാം ഇല്ലായിരിക്കാം. മേരിയുടെ അസുഖത്തിന്റെ മൂര്‍ദ്ധന്യത സോളമനു മനസിലാകുന്നതിനു കൂടിയാണ് ഞാനിപ്പോള്‍ വിശദീകരിക്കുവാന്‍ നില്‍ക്കുന്നത്. തികച്ചും അവാസ്തവികമായ സംഭവപരമ്പരകള്‍ക്ക് നിങ്ങള്‍ കാതോര്‍ക്കുവാന്‍ പോകുകയാണ്.

സോളമന്‍ തലകുലുക്കി അനുവാദം നല്‍കി. ഓര്‍മ്മ കഥ പറച്ചില്‍ തുടങ്ങി. സോളമനെ കണ്ടുമുട്ടുന്നതിനു മുന്‍പ് അയാളുടെ നഗരത്തിലെത്തിയ മേരി യാതൊരു കാരണവുമില്ലാത്ത വിഷാദത്തിനു അടിമപ്പെട്ടുകൊണ്ട് ദിനങ്ങള്‍ തള്ളി നീക്കുകയായിരുന്നു. ഈ നഗരത്തിനു താനൊരു ബാധ്യതയെന്ന മട്ടില്‍ മേരി ജീവിതം തുടര്‍ന്നപ്പോള്‍ അതേ സാധാരണമായ ജീവിതം അവളെ വിഷാദരോഗത്തിലേക്ക് തള്ളി വിട്ടു. ടാറ്റൂ ചെയ്ത് പാടുകള്‍ മറച്ച കൈത്തണ്ടയില്‍ ദിനേനയെന്നോണം പുതിയ വരകള്‍ തെളിഞ്ഞുവന്നു.  മേരി ജീവിതം അവസാനിപ്പിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുവാന്‍ തുടങ്ങുകയായിരുന്നു.

ഉയരം കുട്ടിക്കാലം മുതല്‍ക്കേ മേരിയെ വിറപ്പിക്കുകയും അതേസമയം കൊതിപ്പിക്കുകയും ചെയ്തു. നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ നിന്നും ചിറകു വിടര്‍ത്തുവാന്‍ അവളെപ്പോഴും തയ്യാറായിരുന്നു. പറന്നു പോകുന്ന കിളികളെ നോക്കിയപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്ന സമയം ഉയരം കൂടിയ ഡെസ്‌ക്കില്‍ നിന്നും മറിഞ്ഞു വീണത് ഓര്‍ത്തു. താഴെ വന്നു പതിക്കും വരെ വായുവില്‍ ഒഴുകിയ അനുഭൂതിയെ ഓര്‍ത്തു നോക്കി. വീഴ്ച്ചയും പറക്കലും തമ്മില്‍ മുന്‍കൂട്ടി തീരുമാനിച്ച, മാറ്റുവാനാകാത്ത ഒരു അവസാന ഇടത്തിന്റെ വ്യത്യാസം മാത്രമേയുള്ളൂ. കൃത്യമായി നിലത്തിറങ്ങുവാന്‍ സാധിക്കുന്ന പ്രവര്‍ത്തിയാണ് പറവകളേയും മനുഷ്യരേയും വേര്‍ത്തിരിക്കുന്നത്. ജീവിതത്തിലും ക്രാഷ് ലാന്‍ഡിംഗ് ഭയന്ന് പറക്കുവാന