Friday, 26 November 2021

ലോക സിനിമ


Text Formatted

കൊടും ഹിംസകളുടെ കാലത്തെ ഇവാൻ

മഹായുദ്ധങ്ങളുടെയും, മതങ്ങളുടേയും മറ്റ് അധികാരസംഘങ്ങളുടെയും കാര്‍മികത്വത്തില്‍ നടന്ന ക്ഷുദ്രങ്ങളായ കലാപങ്ങളുടെയും, ഈ അടുത്തകാലത്ത്  അഫ്ഗാനിസ്ഥാനിലുള്‍പ്പെടെ ഉണ്ടായ കൊലപാതകങ്ങളുടെയും ഓര്‍മയില്‍ ‘ഇവാന്റെ ബാല്യം' എന്ന സിനിമ ഒരിക്കല്‍ കൂടി കാണുന്നു 

Image Full Width
Image Caption
ഇവാന്‍സ് ചൈല്‍ഡ്ഹുഡ് എന്ന സിനിമയില്‍ നിക്കോളായ് ബുർലയേവ് / Photo: Imdb
Text Formatted

‘ഇവാന്റെ ബാല്യം' (Ivan's Childhood) രണ്ടാംലോകമഹായുദ്ധകാലത്തെ  നാസി ജര്‍മനിയുമായുള്ള റഷ്യന്‍  പ്രതിരോധത്തിന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു തര്‍ക്കോവ്‌സ്‌കിയന്‍ (Tarkovsky)  സിനിമയാണ്. യുദ്ധം നിമിത്തം അമ്മയെയും സഹോദരിയെയും അച്ഛനെയും നഷ്ടപ്പെട്ട്,  തികച്ചും അസാധാരണമായ മാനസികാവസ്ഥയിലകപ്പെട്ട ഇവാന്‍ എന്നുപേരുള്ള  12 വയസ് പ്രായമുള്ള ഒരാണ്‍കുട്ടിയുടെ ജീവിതത്തെ കുറിച്ചുള്ള, നമ്മെ  അഗാധമായി നൊമ്പരപ്പെടുത്തുന്ന, എക്കാലത്തെയും മഹത്തായ കലാസൃഷ്ടികളുടെ  ഗണത്തില്‍  പെടുത്താവുന്ന ഒരു റഷ്യന്‍ സിനിമയാണ്  ‘ഇവാന്റെ ബാല്യം'. 

കലാപങ്ങളും യുദ്ധങ്ങളും മനുഷ്യക്കുരുതികളും ഉള്ളിടത്തോളം കാലം, അശരണരായ മനുഷ്യര്‍  നേരിടുന്ന അപരിഹാര്യമായ അനാഥത്വം  ഉയര്‍ത്തുന്ന സമസ്യകളെപ്പറ്റി ആ സിനിമ നമ്മെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. അത്തരം  പീഡാനുഭവങ്ങള്‍ക്ക് അറുതിയില്ലെന്ന്  വേണം കരുതാന്‍. ചരിത്രത്തിലിടംപിടിച്ച മഹായുദ്ധങ്ങളായാലും, മതങ്ങളുടെയും വിവിധ അധികാരസംഘങ്ങളുടെയും കാര്‍മികത്വത്തില്‍ നടന്ന ക്ഷുദ്രങ്ങളായ കലാപങ്ങളായാലും, ഈ അടുത്തകാലത്ത്  അഫ്ഗാനിസ്ഥാനിലുള്‍പ്പെടെ ഉണ്ടായ കൂട്ടക്കൊലപാതകങ്ങളായാലും, ഒരിക്കലും പരിപൂര്‍ണമായി  അണയാത്ത, അകമേ നീറുകയും  അപ്രതീക്ഷിത സമയങ്ങളില്‍ മാരക പ്രഹരശേഷിയോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന അഗ്‌നിപര്‍വതങ്ങളെപ്പോലെ  ആ കൊടുംഹിംസകള്‍ മനുഷ്യരെ അനാഥരും അഭയാര്‍ത്ഥികളും ആക്കിത്തീര്‍ക്കുന്ന കാലത്തോളം ഇവാന്റെ ബാല്യകാലത്തിന്റെ കഥ പറയുന്ന ഈ സിനിമ ഉള്‍ക്കൊള്ളുന്ന ദുരന്തത്തിന്റെ  അംശങ്ങള്‍  ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നുള്ളതാണ് ഖേദകരമായ വസ്തുത.     

യുദ്ധം നടക്കുന്ന മനസ്സ്

ഒരു സ്വപ്നരംഗത്തോടെയാണ്  സിനിമ ആരംഭിക്കുന്നത്.
തികച്ചും ഉന്മേഷവാനായ ഇവാന്‍, വീടിനടുത്തുള്ള തൊടിയില്‍ വച്ച്  ഒരു ചിത്