Tuesday, 19 October 2021

ഭരണകൂട ഹിംസ


Text Formatted

ഭരണകൂടത്തിന്റെ ശവനൃത്തം

ഹിംസയും പൊതു അതിക്രമങ്ങളും രാഷ്ട്രീയത്തില്‍ ലാഭകരമായ കച്ചവടമായി തീര്‍ന്നിരിക്കുന്നു. അത് പ്രത്യേകമായ ഒരു ലെജിറ്റിമസിയും നേടിയിരിക്കുന്നു.  അസമില്‍ പൊലീസ് വെടിവെച്ചുകൊന്ന കര്‍ഷകന്റെ മൃതശരീരത്തിനുമേലുള്ള കടന്നാക്രമണത്തിന്റെ പാശ്​ചാത്തലത്തിൽ വര്‍ത്തമാനകാല ഭരണകൂട ഹിംസയുടെ അപകടകരമായ പരിണതി വിശലകനം ചെയ്യപ്പെടുന്നു

Image Full Width
Image Caption
അസമില്‍ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ പൊലീസ് വെടിവെച്ചുകൊന്ന മുസ്‌ലിം കര്‍ഷകന്റെ മൃതദേഹത്തില്‍ പൊലീസിനൊപ്പം വന്ന ബിജയ് ബനിയ എന്ന ഫോട്ടോഗ്രാഫർ ചവിട്ടുന്ന ദൃശ്യങ്ങള്‍. Photo: @ahmermkhan via Twitter
Text Formatted

‘So, has Shaheen Bagh been futile? Has it achieved anything? It has certainly given the Muslims of India the confidence that they can speak as citizens with their Muslimness. But it has also revealed to them the real face of the other India that is built of exclusion and perpetual hierarchies; an India that has reduced democracy merely to the brute will of the majority and does not hesitate to meet non-violence with terrible violence. The democratic battle that is Shaheen Bagh is necessary, but democratization of the Hindu mind is greater challenge.'
-Apoorv anand, The Light of Shaheen Bagh

ന്ത്യന്‍ ജനാധിപത്യത്തിന്റെ സദ്ഗതിയെക്കുറിച്ച് ഇനിയൊരു ആശങ്കയും പൗരന്മാര്‍ക്ക് വേണ്ടതില്ല. അത്രയ്ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതായിരുന്നു യു.എന്‍. പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവാണെന്നാണ് മോദി വിശേഷിപ്പിച്ചത്. ആത്മനിര്‍ഭരമാണ് ഇന്ത്യന്‍ ജനാധിപത്യം. അത് സ്ഥാപിക്കാനായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത് രണ്ട് ഉദാഹരണങ്ങളാണ് -  ഇന്ത്യയുടെ ഭാഷ- സംസ്‌കാര വൈവിധ്യം. രണ്ടാമത്, തന്റെ സ്വന്തം ഉയര്‍ച്ച. പിതാവിന്റെ ചായകടയില്‍ സഹായിയായിരുന്ന ഒരു പയ്യന് പ്രധാനമന്ത്രിപദം  വരെയെത്താന്‍ കഴിഞ്ഞെങ്കില്‍ അത് ഇന്ത്യയില്‍ ജനാധിപത്യം ശക്തമായതുകൊണ്ടാണെന്നും മോദി പറഞ്ഞു. എന്തായാലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് വിളയിച്ചെടുത്തതാണ് ഇന്ത്യയിലെ ജനാധിപത്യം എന്നു പറഞ്ഞില്ല. 

അപരന്