Tuesday, 19 October 2021

കഥ


Text Formatted
ghedda
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

"ടാര്‍സന്‍ പറഞ്ഞതാണെങ്കില്‍ അത് തെറ്റാന്‍ വഴിയില്ല.
അവനങ്ങനെ നുണ പറയുന്ന കൂട്ടത്തിലല്ല.'
​​​​​​​അങ്ങനെ പറഞ്ഞ ശേഷം ഗില്‍ഡി ട്രൗസറിന്റെ കീശയില്‍ കൈയ്യിട്ട് ഒരു ചുരുട്ട് തപ്പിയെടുത്ത് ചുണ്ടില്‍ വച്ചു.

"എന്നാലും കാട്ടിലൊരു വെളുത്ത ആന എന്നൊക്കെ പറയുമ്പോ.. ഇനി വല്ലോം വലിച്ചു കേറ്റിയപ്പൊ അവന് തോന്നിയതാണെങ്കിലോ. കാട്ടിലിപ്പൊ സാധനം കിട്ടാനാന്നോ പാട്.'
സുര തല ചൊറിഞ്ഞ് പടിഞ്ഞാറ് പഴുതാരയെ പോലെ പുളഞ്ഞൊഴുകുന്ന മീനച്ചിലാറിനെ നോക്കി.

തീപ്പെട്ടിക്കൊള്ളിയുരച്ച വെളിച്ചത്തില്‍ ഗില്‍ഡിയുടെ കണ്ണുകള്‍ വാരിക്കുഴികള്‍ പോലെ തെളിഞ്ഞു വന്നു. അയാള്‍ അക്ഷോഭ്യനായി ഒരു കനത്ത പുകയെടുത്തു.
"ഗില്‍ഡ്യേട്ടാ ഇതിപ്പൊ വെളിമൂങ്ങേം ഇരുതലമൂരീം പോലുള്ള അവിഞ്ഞ സീനൊന്നും അല്ല. കൊമ്പനാനയാണ്. അതും വെളുത്തൊരെണ്ണം.'
"സുരേ.. ഇലവീഴാപൂഞ്ചെറേല് അങ്ങനെ ഒരു ജന്തു വന്ന് പെട്ടിട്ടുണ്ടേല്‍, അത് ഔസേപ്പ് പുണ്യാളന്‍ നമുക്ക് രക്ഷപ്പെടാന്‍ ഇങ്ങോട്ട് ഇട്ടു തന്നതാണ്. അല്ലാണ്ടിപ്പൊ ഒരു പാണ്ടന്‍ ആനയെ പടയ്ക്കണ്ട കാര്യെന്താടാ മൂപ്പര്‍ക്ക്.'

"അപ്പൊ പിടിക്കാന്‍ തന്നാണാ നിങ്ങടെ പ്ലാന്‍? ഇത് ചില്ലറ കളിയൊന്നും അല്ലാട്ടാ.. കൊമ്പന്യാ പിടിക്കണ്ടേ. അതും ജീവനോടെ.'
സുരയുടെ പിരടിയൊന്നു വെട്ടി. അവന്റെ ചെവിയിലൊരു നൂറ് ചിന്നംവിളി മുഴങ്ങി.
"ആ മാര്‍ട്ടിന്‍ സായ്പ് പന്ത്രണ്ട് കോടി പറഞ്ഞു. പക്ഷെ ആദ്യം മൂപ്പിലാനതിന്റെ പടം പിടിച്ചു കാണണം. ബോധിച്ചാല്‍ ഒരു കോടി അഡ്വാന്‍സ്.'
"പന്ത്രണ്ട് കോടിയാ..! ഗില്‍ഡ്യേട്ടാ.. ആ മുച്ചിറിയന്‍ സായിപ്പിന് പ്രാന്താന്നാ തോന്നണേ... എന്ത് മന്ഷ്യനാ നോക്കണേ. അല്ല എങ്ങിന്യാപ്പതിനെ പിടിക്കാന്‍ കണ്ടേക്കണേ.. '

ഗില്‍ഡി ചുരുട്ടുകുറ്റി കടിച്ചു പിടിച്ച്  ജീപ്പിന്റെ ബോണറ്റില്‍ വിരലു കൊണ്ട് വരഞ്ഞു. മഞ്ഞു വീണുറഞ്ഞ ബോണറ്റില്‍ ഇലാവീഴാപൂഞ്ചിറയുടെ മരവിച്ച ഭൂപടം തെളിഞ്ഞു വന്നു. അയാളൊരു വേട്ടയ്ക്കുള്ള പ്ലാന്‍ ആലോചിച്ചു തുടങ്ങുകയാണ്.

ഞാന്‍ ഇലപ്പടര്‍പ്പുകള്‍ക്കിടയിലൂടെ നോക്കി. കാട്ടിലേക്ക് നിലാവ് ചവിട്ടി തെറിപ്പിച്ച കരിമേഘങ്ങള്‍, മദിച്ച കാട്ടാനക്കൂട്ടത്തെ പോലെ വടക്കോട്ട് പാഞ്