Monday, 18 October 2021

കഥ


Text Formatted
ottakomb
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്​
Text Formatted

നീ പോത്ത്.
ഞാന്‍ നിന്നെ പിടിച്ചുകെട്ടാന്‍ വരുന്ന ആള്‍ക്കൂട്ടം.
അകത്തുകയറി വാതിലടച്ച ഉടനെ അവന്‍ അവളോട് പറഞ്ഞു.
ഷാള് കട്ടിലിലേക്ക് ചുരുട്ടിയെറിഞ്ഞുകൊണ്ട് അവള്‍ ചിരിച്ചു.
പോത്തോ? അത് നീയല്ലേ പോത്തേ?
ഓഹ്! സോറി. എരുമ, കഥയില് എരുമേം ഉണ്ടല്ലോ!
​​​​​​​എന്തായാലും ആള്‍ക്കൂട്ടം ഞാന്‍. ഹഹ.. ഒറ്റയ്ക്ക് നില്ക്ക് ആദ്യം. പിന്നെയാവാം ആള്‍ക്കൂട്ടം.

അവള്‍ ബാത്‌റൂമിലേക്ക് കയറി വാതില്‍ ചാരി.
അവന്‍ ബാത്‌റൂമിന് അഭിമുഖമായി വെച്ചിരുന്ന വലിയ കണ്ണാടിയില്‍ സ്വയമൊന്ന് വിലയിരുത്താന്‍ ശ്രമിച്ചു.

ജോലിയില്ല എന്നതൊഴിച്ചാല്‍ മറ്റെന്താണൊരു കുറവ്? ജിമ്മില്‍പോയി കളിച്ചുണ്ടാക്കിയതാണെങ്കിലും നല്ല ആരോഗ്യമുണ്ട്. കട്ടി മീശയും ചറപറ മുടിയും അല്പം ചുവന്ന കണ്ണുകളും ഒക്കെയായി ഒരുജാതി ലുക്കുമുണ്ട്. എന്നിട്ടും ജോലിയെക്കുറിച്ചുമാത്രം അവളിങ്ങനെ കുറ്റപ്പെടുത്തുന്നത് ശരിയാണോ ?

ശ്രമിക്കാഞ്ഞിട്ടല്ലല്ലോ. എത്ര പരീക്ഷ എഴുതിയതാണ്. PSC യൊക്കെ ഉടായിപ്പാണെന്ന് ഇപ്പൊ മനസ്സിലായില്ലേ? ആരോട് പറയാനാണ്. ജോലിയില്ലാത്തവരെ പുച്ഛിക്കുകയാണ് സര്‍വ്വരും. ജോലിയില്ലാത്തതുകൊണ്ട് എന്ത് കുറവാണ് ജീവിതത്തില്‍? പൊതുവെ കുടുങ്ങിപ്പോകുന്ന ഒരു ഘട്ടം പെണ്ണുകിട്ടുമോ എന്നതാണ്. കൃത്യം 28 ആം വയസ്സില്‍ കല്യാണം കഴിച്ചതോടെ ആ കടമ്പയും കടന്നു. ബന്ധുക്കളെക്കൊണ്ട് ആകെയുണ്ടായ ഗുണം അതാണ്. അമ്മാമയുടെ ഭാര്യടെ അനിയന്റെ ഭാര്യടെ അനിയത്തിയാണ്. ഹൊ! ഈ നൂലാമാല പിടിച്ച താവഴിയിലെ വളവും തിരിവുമൊക്കെ ഓര്‍ത്തിരിക്കുന്നത് തന്നെ വലിയ കാര്യമാണ്. സംഗതി അതേ താവഴിയ്ക്ക് വന്നുചേര്‍ന്ന ഇത്തിരി കൃഷിയും കെട്ടിടങ്ങളുമൊക്കെയാണ് പെണ്ണുകിട്ടാന്‍ കാരണമായതും. വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടങ്ങളില്‍ ഇടയ്‌ക്കൊരു ഇന്‍സ്‌പെക്ഷന്‍ നടത്തുക. വാടക കൃത്യമായി പിരിച്ചടുക്കുക. ഇതൊക്കെ പണി തന്നെയല്ലേ? പിന്നെ ആണത്തം തെളിയിക്കാനുള്ള ചില്ലറ കളികളും.

കെട്ടിയവള്‍ക്ക് മുട്ടനൊരു പണി കൊടുത്തിട്ടാണ് ഇക്കൊല്ലം തുടങ്ങിയതുതന്നെ. വേറെന്താ ചെയ്യാ? ഉണ്ടിരിക്കണ നായര്‍ക്ക് എന്തോ വിളി തോന്നി എന്നൊക്കെ പറയുംപോലെ പൊ