Wednesday, 20 October 2021

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

28 : ശരീരങ്ങളിൽ

ഹെർബർട്ട് സ്പെൻസർ ഫാമിൽ ജോസഫ് ഒരു ആല ഒരുക്കിയിട്ടുണ്ട്. ഒഴിവു കിട്ടുമ്പോൾ അയാൾ അവിടെയിരുന്നും ഇരുമ്പുപണികൾ ചെയ്യും. സമീപത്തെ കൃഷിക്കാർക്ക് ആവശ്യമായ തൂമ്പയും പിക്കാക്സുമൊക്കെയാണ് ഉണ്ടാക്കിയിരുന്നത്. ഉലയിൽ ചുട്ടുപഴുക്കുന്ന ഇരുമ്പ് പുറത്തെടുത്ത് അയാൾ കൂടം കൊണ്ട് ആഞ്ഞടിക്കും. ഏതാണ്ടൊരു വൈരാഗ്യം തീർക്കുന്ന പോലെയാണ്. നിരന്തരമായ ശബ്ദം ഫാമിലെ അന്തേവാസികളായ പക്ഷികളെ അലോസരപ്പെടുത്തി.

തെനാദിയർ അച്ചൻ തലയ്ക്ക് കൈവെച്ച് പിറുപിറുത്തു: കരുവാന്റെ പറമ്പിലെ മുയലിനെ പോലെയായി നമ്മുടെ ജീവിതം. ഒരു സ്വസ്ഥതയുമില്ല. ഈ ജോസഫ് എന്ന ഒരുവനെ ഇവിടേക്ക് കൊണ്ടുവന്നതിൽ ഞാൻ പരിതപിക്കുന്നു.

Kattoorkadavu1

തെനാദിയർ നടന്ന് ചെന്ന് ജോസഫിനോട് ചോദിച്ചു:
"എവിടെ നിന്റെ കൂട്ടുകാരൻ? അയാളെ കാണാനില്ലല്ലോ?"
"ആര്?"
"ആ ദിമിത്രി."
"അവൻ പോയി."
"എവിടേക്ക്?"
"എനിക്കറിഞ്ഞുകൂടാ."
"നീ ചോദിച്ചില്ലേ?"
"എന്തിന് ചോദിക്കണം? ഞാൻ അവന്റെ കാവൽക്കാരൻ ഒന്നുമല്ലല്ലോ?"
ജോസഫിന് തെല്ലു ദേഷ്യം വന്നു. അയാൾ പഴുത്ത ഇരുമ്പുതകിടിൽ കൂടുതൽ ശക്തിയോടെ അടിച്ചു.
ഒരു പുലർച്ചസമയത്താണ് ദിമിത്രി തിരിച്ചു പോയത്. ബാഗിൽ വസ്ത്രങ്ങൾ നിറച്ചശേഷം അയാൾ അരികിൽ കിടന്നുറങ്ങുന്ന ജോസഫിനെ വിളിച്ചുണർത്തി. എന്നിട്ടു പറഞ്ഞു:
"ഞാൻ പോകുന്നു."

വെളിച്ചം പരന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. തപ്പിത്തടഞ്ഞ് അയാൾ നടന്നു. റെയിൽവേ സ്റ്റേഷനിലെ ബഞ്ചിലിരിക്കുമ്പോൾ അയാൾ കെ.യുടെ ഫേസ് ബുക്ക് പോസ്റ്റ് വായിച്ചു. തന്റെ ഓർമയിലെ മഴക്കാലങ്ങളെക്കുറിച്ചാണ് ആ മനുഷ്യൻ എഴുതിയിരിക്കുന്നത്:

"നാട്ടിലെ പ്രളയത്തെക്കുറിച്ച് വ്യാകുലപ്പെട്ടുകൊണ്ട് ഞാനിവിടെ പ്രാഗിലെ ഒരു ചായക്കടയിൽ ഇരിക്കുകയാണ്. (ഇങ്ങനെ ഇവ