Tuesday, 19 October 2021

കാമുകി ജീവിതം


Text Formatted

പ്രണയത്തിന്റെ ആറാം വര്‍ഷത്തില്‍ ജാതിയെ മറികടന്ന്
​​​​​​​ഞങ്ങള്‍ കെട്ടി, ഒറ്റജീവിതമായി

മേല്‍ജാതി എന്നുവിളിക്കപ്പെടുന്ന ജാതിയില്‍പ്പെട്ട ആളും കീഴ്ജാതി എന്നുവിളിക്കപ്പെടുന്ന ജാതിയില്‍പ്പെട്ട ആളും കല്യാണം കഴിക്കുമ്പോള്‍ തമ്മില്‍ ചേരാത്ത രണ്ടു സംസ്‌കാരങ്ങള്‍ തമ്മില്‍ ചേര്‍ക്കാന്‍ ശ്രമിക്കയാണെന്നും ആ മിശ്രണം ശരിയാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഒരു മനുഷ്യന്‍ വായിച്ചും പഠിച്ചും പെരുമാറിയും നേടുന്നതാണയാളുടെ സംസ്‌കാരമെന്ന് മറുപടി പറയാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. 

Image Full Width
Image Caption
സന്ധ്യ എൻ.പി.
Text Formatted

‘നമുക്ക്  ഗ്രാമങ്ങളില്‍ച്ചെന്നു രാപ്പാര്‍ക്കാം,
അതികാലത്തെഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍പ്പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിട്ടിരിക്കയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അവിടെ വെച്ച് ഞാനെന്റെ പ്രേമം നിനക്കു തരും.'

ബൈബിള്‍ കോപ്പികള്‍ ഒന്നും കൈയിലില്ലാതിരുന്ന സമയത്ത് സോളമന്റെ പ്രണയം തുളുമ്പുന്ന വാക്കുകള്‍ കേട്ടാനന്ദിച്ചത് ‘നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന സിനിമയിലാണ്. മോഹന്‍ലാലിന്റെ ചിരി വിരിയുന്ന ശബ്ദത്തില്‍ പ്രണയം വീണ്ടും വീണ്ടും കേട്ടു. പച്ചമുന്തിരി പൂച്ചക്കണ്ണി ശാരിയുടെ തലയ്ക്കുമീതേ മഴ പോലെ ചൊരിഞ്ഞ് മോഹന്‍ലാല്‍ ചിരിച്ചപ്പോള്‍ നമ്മളും ചിരിച്ചു. മലയാളിപ്പെണ്ണായ ഞാന്‍ പ്രണയത്തെ ആദ്യമായി അറിഞ്ഞത് ആ പാട്ടുസീനിലൂടെയാണ് .
‘പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്‍ മുകുളം പോല്‍ ' ..
.
സുഗന്ധമുള്ള, നിറമുള്ള, മധുരമുള്ള, സംഗീതമുള്ള പ്രണയം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വികാരമാണ് പ്രണയം.

mohanlal
മലയാളിപ്പെണ്ണായ ഞാന്‍ പ്രണയത്തെ ആദ്യമായി  അറിഞ്ഞത് ആ പാട്ടുസീനിലൂടെയാണ്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയില്‍ നിന്ന്

ഇതിഹാസങ്ങള്‍ എടുത്താലും മതഗ്രന്ഥങ്ങള്‍ നോക്കിയാലും അതിലെല്ലാം പ്രണയം പ്രധാന വിഷയമായിരുന്നു എന്നുകാണാം. മഹാഭാരതത്തില്‍ ഒരുപാട് പ്രണയങ്ങള്‍, ശന്തനുവിന് ജീവന്‍ പോകുമെന്ന് തോന്നുന്നത് മത്സ്യഗന്ധിയായ സ