Monday, 18 October 2021

വായന


Text Formatted

കേരളത്തിലെ അടിമക്കച്ചവടം: ആ തമസ്​കരണം
​​​​​​​ഒരു ചരിത്ര അനീതിയായിരുന്നു

ആധുനിക കേരള ചരിത്ര രചനകളില്‍ വേണ്ടത്ര അംഗീകാരം ലഭിക്കാത്ത കേരളത്തിലെ അടിമജാതികളുടെ ക്രിസ്തുമത സ്വീകരണവും, ദലിത് ക്രൈസ്തവരുടെ കൊളോണിയല്‍ അനുഭവവും രേഖപ്പെടുത്തുന്ന  ഡോ. വിനില്‍ പോളിന്റെ  "അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം' എന്ന പുസ്​തകത്തി​ന്റെ വായന

Image Full Width
Text Formatted

കേരളത്തിലെ അടിമക്കച്ചവടത്തിന്റെയും അടിമകളുടെയും തമസ്‌കരണം ചരിത്ര അനീതി എന്ന് വെളിപ്പെടുത്തുന്നതാണ് ഡോ. വിനില്‍ പോളിന്റെ "അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം' എന്ന പുസ്​തകം. കേരളത്തിന്റെ അടിമക്കച്ചവട ചരിത്രം രേഖപ്പെടുത്തുന്ന ഈ കൃതി, ആനുകാലികങ്ങളിലും ഗവേഷണ ജേര്‍ണലുകളിലും 2015 മുതല്‍ 2021 വരെ എഴുതിയ 11 ലേഖനങ്ങളുടെ സമാഹാരമാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ കേരളത്തിലെ അടിമത്തത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തിന്റെ ഭാഗമായ മൗലിക സ്രോതസ്സുകളുടെ സ്വാധീനവും സൂക്ഷ്മ നിരീക്ഷണപാടവവും ഹൃദ്യമായ ആഖ്യാനശൈലിയും ഈ കൃതിയിൽ ശാസ്ത്രീയമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

അടിമ കേരളം, മിഷനറി പ്രസ്ഥാനം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ കേരളത്തില്‍ തമസ്‌കരിക്കപ്പെട്ട അടിമക്കച്ചവടത്തിന്റെയും അടിമകളുടെയും ചിരിത്രം ആദ്യ ഭാഗത്തും മിഷനറി പ്രസ്ഥാനത്തിന്റെ ചരിത്രം, രാഷ്ടീയം, ബാസല്‍ മിഷന്‍, തിരുവിതാംകൂറിലെ ഉന്നര്‍വ് ചരിത്രം, പുരാശേഖരങ്ങള്‍, അടിമ ക്രിസ്ത്യാനികള്‍, ദലിത് ക്രൈസ്തവര്‍, ബൈബിളിന്റെ കീഴാള വ്യാഖ്യാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശകലനങ്ങള്‍ രണ്ടാം ഭാഗത്തും ക്രമപ്പെടുത്തിയിരിക്കുന്നു. ആധുനിക കേരള ചരിത്രരചനകളില്‍ വേണ്ടത്ര അംഗീകാരം ലഭിക്കാത്ത സാമൂഹികാനുഭവമാണ് കേരളത്തിലെ അടിമജാതികളുടെ ക്രിസ്തുമത സ്വീകരണവും, ദലിത് ക്രൈസ്തവരുടെ കൊളോണിയല്‍ അനുഭവവും. ഇക്കാര്യം വിനില്‍ പോള്‍ വ്യക്തമാക്കുന്നു: "കൊളോണിയല്‍/ മിഷനറി ആധുനികത എന്ന് വിളിക്കപ്പെടുന്ന വ്യവഹാര മണ്ഡലത്തിന് പുറത്ത് ജീവിക്കേണ്ടി വന്നവരും, നിരന്തരമായ കലഹത്തിലൂടെ ഇതിനുള്ളിലേയ്ക്ക് എത്തപ്പെട്ടവരുമാണ് കേരളത്തിലെ ദലിതര്‍. ഈ വ്യവഹാരത്തില്‍ എത്തപ്പെട്ടതിന്റെ ചരിത്രമാണ് രണ്ടാം ഭാഗത്തെ ലേഖനങ്ങള്‍'.
കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക മാറ്റങ്ങളുടെ ചരിത്ര വിശകലനങ്ങളില്‍ അടിമത്തം എന്ന സംജ്ഞയില്‍ ചരിത്രരചന സാധ്യമെന്ന നിലപാടാണ് വിനില്‍ പോള്‍ സ്വീകരിച്ചത്. ആഗോള അടിമത്ത വ്യവസ്ഥിതിയുമായി കണ്ണിചേര്‍ക്കപ്പെട്ട കേരളത്തിന്റെ സാമൂഹിക അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ പഠനം. പതിനാറാം നൂറ്റാണ്ടിനുശേഷം കേരളത്തിന്റ ജാതി -സാമൂ