Wednesday, 20 October 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 16


Text Formatted

അമോണിയ ടാങ്ക് വരുത്തിവെച്ച അപകടങ്ങള്‍

ഫാക്ടിന്റെ അമോണിയ പ്ലാന്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, സമരങ്ങള്‍, കേസുകള്‍...

Image Full Width
Text Formatted

കോര്‍പറേറ്റ് ഓഫീസിലെ ജീവിതം ലാബിലേതില്‍നിന്ന് വളരെ വ്യത്യസ്തമായിരുന്നു. ടെക്‌നിക്കല്‍ ഡയറക്ടറെ കാണാനെത്തുന്നവര്‍ അധികവും ഉന്നത ശ്രേണിയിലുള്ള ഉദ്യോഗസ്ഥരായിരുന്നു. അതുവരെ അപ്രാപ്യമായിരുന്ന പല ഓഫീസുകളിലേക്കും എനിക്ക് ബന്ധപ്പെടേണ്ടതുണ്ടായിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വാങ്ങല്‍ മുതല്‍ പ്രൊഡക്ഷന്‍ വരെയുള്ള എല്ലാ കാര്യങ്ങളുടേയും മേല്‍നോട്ടം ടെക്‌നിക്കല്‍ ഡയറക്ടറുടെ ഓഫീസിനാണ്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ (പ്രധാനമായും അമോണിയ, റോക്ക് ഫോസ്‌ഫേറ്റ്, ഫോസ്‌ഫോറിക് ആസിഡ് സള്‍ഫര്‍ എന്നിവ) മുടങ്ങാതെ ലഭ്യമാകുന്ന രീതിയില്‍ ഇറക്കുമതി പ്ലാന്‍ ചെയ്യണം. കപ്പലുകളില്‍ കൊണ്ടുവരുന്ന ഈ വസ്തുക്കള്‍ പോര്‍ട്ടിലെത്തിയാല്‍ താമസമില്ലാതെ അവ കമ്പനി ഗോഡൗണുകളിലേക്ക് മാറ്റണം. ഷിപ്പ് എത്തുമ്പോഴേക്കും അതിനുതകുന്ന രീതിയില്‍ ഗോഡൗണുകള്‍ കാലിയാക്കി നിര്‍ത്തണം. ഒരു ഷിപ്പില്‍ വരുന്ന അസംസ്‌കൃതവസ്തു പല കമ്പനികള്‍ക്കായാണ് വരിക. അതില്‍നിന്ന് ഫാക്ടിനുള്ള പങ്ക് കൊച്ചി തുറമുഖത്ത് ഇറക്കും. മറ്റ് കമ്പനികള്‍ക്കായി തൂത്തുക്കുടി, മുംബൈ, തുടങ്ങിയ മറ്റ് തുറമുഖങ്ങളിലേയ്ക്കും ഇതേ കപ്പല്‍ പോകും. അതുകൊണ്ട് ഈ ഷിപ്പ്‌മെന്റുകളൊക്കെ മറ്റ് കമ്പനികളുമായിക്കൂടി പ്ലാന്‍ ചെയ്യേണ്ടിവരും.

കൊച്ചി തുറമുഖത്തുള്ള അമോണിയ ടാങ്ക് നീക്കണമെന്നു പറഞ്ഞ് ഒരു സമരം മറൈന്‍ഡ്രൈവില്‍ അരങ്ങേറി. കോടതിയില്‍ മാനേജ്‌മെന്റിന് ടാങ്കിന്റെ സുരക്ഷ ഉറപ്പുവരുത്തിയിരിക്കുന്ന മാര്‍ഗങ്ങള്‍ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ടാങ്ക് പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവായി. ഫാക്ടിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങും എന്നുറപ്പായി!

അസംസ്‌കൃതവസ്തുക്കള്‍ ലഭിക്കാതെ ഒരു നിമിഷംപോലും പ്ലാൻറ്​ നിന്നുപോവാന്‍ ഇടവരാതെ ഇക്കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക എന്നത് ശ്രമകരമായ ജോലിയാണ്. പ്രൊഡക്ഷന്‍ പ്ലാനിങ്ങും മെറ്റീരിയല്‍സ്, പര്‍ച്ചേസ് ഡിപ്പാര്‍ട്ടുമെന്റുകളുടെ സംയുക്ത മീറ്റിങ്ങുകളും ടെക്‌നിക്കല്‍ ഡയറക്ടര്‍ ഇടയ്ക്കിടക്ക് നടത്തും. അതില്‍ പങ്കെടുക്കുമ്പോള്‍ ജയറാം സാര്‍ എനിക്കറിയാത്ത കാര്യങ്ങള്‍ പറഞ്ഞുതരാനും, അതറിയാവുന്നവരുമായി സംസാരിച്ച് സംശയങ്ങള്‍ തീര്‍ക്കാനും അവസരം നല്‍കിയിരുന്നു. അത് പിന്നീട് പലപ്പോഴും ഏറെ ഗുണം ചെയ്തിട്ടുണ്ട്. 
ഇതിനിടയിലാണ് കൊച്ചി തുറമുഖത്തുള്ള അമോണിയ ടാങ്ക് അപകടകരമാണെന്നും അത് നീക്കം ചെയ്യണമെന്നും പറഞ്ഞ