Wednesday, 20 October 2021

ആഗുംബെ യാത്ര


Text Formatted

ആരുമൊരിക്കലെങ്കിലും കൊതിക്കും,

ഒരു ജന്മം കൂടി ഇവിടെ

ആഗുംബെ എല്ലാമാണ്, ജയിച്ചവനും തോറ്റവനും ഒരുപോലെ ജീവിതത്തെക്കുറിച്ച് ഏറ്റവും പോസിറ്റീവ് ആയി മാർക്കിടാന്‍

Image Full Width
Image Caption
Photos : wikimedia commons
Text Formatted

തൊരു മായികലോകത്തെന്ന പോലെ തോന്നും. ഒന്നും നേരില്‍ തെളിയുന്ന നോട്ടത്തിലേക്കു കയറിവരുന്നില്ല. മുന്‍പില്‍ ആകാശം പുകപോലെ ഉയര്‍ന്നുനില്‍ക്കുന്നതായി തോന്നും. ഒരു തണുത്ത കോട വന്നു പൂണ്ടടക്കം പിടിക്കും. ഭൂമിയിലെ എല്ലാ ജന്മങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തി.
സ്വന്തം ശരീരത്തില്‍ നിന്നുപോലും അതു നമ്മളെ മാറ്റിനിര്‍ത്തിയെന്നു തോന്നിപ്പിക്കും. ആകാശം ചുറ്റിലും നിറയുന്ന  ഈര്‍പ്പത്തിന്റെ തുള്ളികളായി മാറിക്കഴിയും. അതിന്റെ തണുത്ത വിരലുകള്‍ ശരീരത്തെയാകെ ഒരു ജലച്ചായ ചിത്രപടം പോലെയാക്കി മാറ്റിത്തുടങ്ങിയിരിക്കും. അഭൗമമായ ചിത്രകലയുടെ കാന്‍വാസ്. അതു നമ്മളുടെ ശരീരം തന്നെ. ഈർപ്പത്തിന്റെ നനുത്ത വരബ്രഷിന്റെ തൂവല്‍ അതില്‍ നമുക്കു തിരിച്ചറിയാനാവാത്ത ചിത്രങ്ങള്‍ വരച്ചുതുടങ്ങും. എന്നാല്‍, ഒരേയൊരു നിറം മാത്രമേയുള്ളൂ. പുക പിടിച്ച വെള്ളനിറത്തില്‍. 

കൂടെക്കൂട്ടാന്‍ സാധിക്കാതിരുന്ന എന്തോ ഒന്നിനെ പറ്റിയുള്ള ആ ഓർ​​​​​​​മയുണ്ടല്ലോ. നമ്മളുടെ കഴുത്തിലൂടെ കൈയിട്ടു ചേര്‍ത്തുപിടിച്ചിട്ടുണ്ടാവും. ഇതാ, ഞാന്‍ കൂടെയുണ്ടല്ലോ എന്നു മറ്റാര്‍ക്കും കേള്‍ക്കാതെ പറഞ്ഞുകൊണ്ട്.

മൂന്നിലൊന്നും കാണുന്നുതന്നെയുണ്ടാവില്ല. എന്നാല്‍, ഈര്‍പ്പക്കണ്ണാടിയിലൂടെ തൊട്ടുമുന്നിലുള്ള കാട്ടുവഴിയും അതിന്റെ പച്ചപ്പും അതിലെ ഓരോ ഇലയനക്കങ്ങളും കാണാനുണ്ടാവും. ഏറ്റവും പ്രിയപ്പെട്ട എന്തിനെയെങ്കിലുമാവും അപ്പോള്‍ നമ്മളോര്‍ക്കുന്നത്. ലോകത്തിന്റെ കാലുഷ്യങ്ങളെക്കുറിച്ചല്ല. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ആശയസംഘാതങ്ങള്‍ മനസിലേക്കു കയറിവരുന്നില്ല. കിട്ടാതെ പോയ ഒന്നിനെക്കുറിച്ചും സങ്കടം തോന്നില്ല. പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഒന്നിനെക്കുറിച്ചും കുണ്ഠിതം ഉണ്ടാവില്ല. എഴുതിത്തോറ്റ ജീവിതപ്പരീക്ഷകളൊന്നും ഓര്‍മയിലേക്കു കയറിവരില്ല. എല്ലാ തോല്‍വികള്‍ക്കും ശേഷമുള്ള ചെറിയ ജീവിതത്തെക്കുറിച്ചാവാം, തോറ്റുപോയവര്‍ ആലോചിക്കുന്നുണ്ടാവുക. അപ്പോഴും കാണും പ്രിയപ്പെട്ടതെന്തോ കൂടെയില്ലല്ലോ എന്നൊരു പോറല്‍ മനസില്‍. 

എന്നാല്‍, അതെല്ലാം ഈര്‍പ്പത്തിന്റെ കുരുന്നിലവിരലുകള്‍ വന്നു മായ്ച്ചുകളയും. താനേ നമ്മള്‍ ന