Thursday, 21 October 2021

പ്രണയം എന്ന പ്രമേയം


Text Formatted

ഒരു സിനിമ അതിന്റെ പേര് പ്രഖ്യാപിക്കുമ്പോള്‍ തൊട്ട്
​​​​​​​യാഥാസ്ഥിതികരുടെ നിരീക്ഷണത്തിലാണ്

2014ല്‍ നടന്ന ചുംബന സമരത്തെ പാശ്ചാത്തലമാക്കി എടുത്ത ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍' എന്ന സിനിമയുടെ സംവിധായകനായ പ്രതാപ് ജോസഫ്, മതവും ആണധികാരവും യാഥാസ്ഥിതികത്വവും സിനിമയ്ക്കുനേരെ നടത്തുന്ന ആക്രമണങ്ങളെ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എഴുതുന്നു

Image Full Width
Image Caption
പ്രതാപ് ജോസഫ്‌ / Photo: Prathap Joseph, Facebook
Text Formatted

""താരയുടെ പ്രണയം അദ്ദേഹം ഇതുവരെ അംഗീകരിച്ചിട്ടില്ല. അവന്റെ പേര് അല്‍ മുസ്തഫ. അവളത് ആദ്യമായി ഞങ്ങള്‍ക്കുമുന്നില്‍ ഉച്ചരിച്ച നിമിഷം "ഓ ഖലീല്‍ ജിബ്രാന്റെ പ്രവാചകന്റെ പേര്' എന്ന് ഞാന്‍ പുഞ്ചിരിക്കുകയും മുസ്‌ലിമോ' എന്നദ്ദേഹം ഗര്‍ജ്ജിക്കുകയും ചെയ്തു''.
ഒരു ദൃഷ്ടാന്ത കഥ - എം.ഡി. രാധിക

ചുംബന സമരം അരങ്ങേറിയ കേരളത്തിലിരുന്ന്  മലയാളത്തിലെ ഒരു മുതിര്‍ന്ന എഴുത്തുകാരി 2015 ല്‍ എഴുതിയ മിനിക്കഥയിലെ ചെറിയ ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്. ചുംബനസമരത്തില്‍ പങ്കെടുക്കുന്ന മകള്‍. അവളുടെ സംരക്ഷണത്തിനെന്ന വ്യാജേന പുറത്തിറങ്ങുന്ന അമ്മ. കടല്‍ക്കരയിലെ ഇരുമ്പുബെഞ്ചില്‍ അവര്‍ പഴയ കാമുകനെ കണ്ടെത്തുകയാണ്. അവര്‍ ഗാഢമായ ഒരു കെട്ടിപ്പിടുത്തത്തിലേയ്ക്ക് വീഴുന്നു.

"ഇന്ന് വീടിന്റെ വാതില്‍ ഞങ്ങള്‍ക്കുമുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടേക്കാം. സാരമില്ല, ഞാന്‍ എന്നോടുതന്നെ പറയുന്നു. നല്‍കാന്‍ എത്രയോ കൊതിച്ച, എന്നാല്‍ മടിച്ചും പേടിച്ചും മാറ്റിവെച്ച ഒരു ചുംബനമെങ്കിലും കൈയ്യിലില്ലാത്തവര്‍ ഈ ഭൂമിയില്‍ എത്ര പേരുണ്ടാവും. ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കെന്നെ കല്ലെറിയാം.' 
ഇങ്ങനെയാണ് ഒരു ദൃഷ്ടാന്ത കഥ അവസാനിക്കുന്നത്.

മതരഹിതരായാണ് ജീവിക്കുന്നതെങ്കിലും സാങ്കേതികമായി പറഞ്ഞാല്‍  ‘അന്യ'മതത്തില്‍പെട്ട ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച് ജീവിക്കുന്ന ഒരാളാണ് ഞാന്‍. എങ്ങനെയൊക്കെയാണ് നമ്മുടേതുപോലൊരു അടഞ്ഞ സമൂഹത്തില്‍ പ്രണയം അപകടകരമായ/അപായകരമായ ഒരു ചെയ്തിയായി മാറുന്നത്?

"നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്നത് ബൈബിളില്‍ നിന്ന് ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ട വാചകങ്ങളില്‍ ഒന്നാണ്. ഒരുപക്ഷേ ക്രിസ്റ്റ്യാനിറ്റിയുടെ തന്നെ അന്തഃസത്ത ആ വാചകങ്ങളിലുണ്ട്. ഒരു വേശ്യയെ കല്ലെറിയാന്‍ ആള്‍ക്കൂട്ടം തിക്കുംതിരക്