Monday, 18 October 2021

​​​പ്രണയവും ജീവിതവും


Text Formatted

ബിഷപ്പിനും  ‘തേപ്പി'നുമിടയില്‍
​​​​​​​മലയാളി സ്ത്രീയുടെ പ്രണയജീവിതം

നമ്മുടെ കൂട്ടക്കാരെ വിവാഹം ചെയ്ത്, നമ്മുടെ കുഞ്ഞുങ്ങളെ പ്രസവിച്ച്, നമ്മുടെ ജാതി/മതം ശക്തിപ്പെടുത്തേണ്ട നമ്മുടെ സ്ത്രീകള്‍ ഈ പരിധികള്‍ക്കപ്പുറത്തേക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകള്‍ എല്ലാ മതങ്ങളുടെയും തലവേദനയാണ്. 

Image Full Width
Image Caption
എന്‍.ജി. നയനതാര
Text Formatted

തവും പാട്രിയാര്‍ക്കിയും സമൂഹത്തിലെ എല്ലാ അധികാരവ്യവസ്ഥകളും സ്ത്രീയുടെ പ്രണയമുള്‍പ്പെടെയുള്ള സ്വാതന്ത്ര്യങ്ങളെക്കുറിച്ച് ഒരുപോലെ ആശങ്കാകുലരാകുന്ന ഈ വേള പ്രിയപ്പെട്ട സാറാമ്മമാരേ, നിങ്ങളെങ്ങനെ വിനിയോഗിക്കുന്നു? അതിവിചിത്രമെങ്കിലും അപ്രതീക്ഷിതമല്ല ഈ കാലം. സ്ത്രീകളെ സംബന്ധിച്ച് ഒരു ചരിത്രസന്ധിയിലേക്കുള്ള വേദനാപൂര്‍ണമായ പരിണാമം അദൃശ്യമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. വ്യവസ്ഥയില്‍ നിന്നുള്ള ഏറ്റവും വിനീതമായ കുതറിമാറലുകള്‍ പോലും അത്രയേറെ ആയാസകരമാകുന്നത് ഈ കാലത്തിന്റെ സവിശേഷത കൊണ്ടുതന്നെയാകണം. 

വ്യവസ്ഥാപിതമായ വിവാഹത്തില്‍നിന്ന് പലപ്പോഴും വ്യത്യസ്തമല്ല, എല്ലാ വ്യവസ്ഥകളുടെയും വിഴുപ്പുകള്‍ താങ്ങേണ്ടി വരുന്ന പ്രണയവും. ചെറിയ കാര്യങ്ങള്‍പോലും അപകടസൂചനകളായിക്കണ്ട് അത്തരം ബന്ധങ്ങളില്‍നിന്ന് ഇറങ്ങിനടക്കുന്ന സ്ത്രീകളിന്ന് അപൂര്‍വതയല്ല.

പ്രണയമെന്ന ഒരൊറ്റ മാനകം കൊണ്ട് ഇക്കാലത്തെ അളക്കാന്‍ കഴിയുമെങ്കില്‍ അതില്‍ പ്രണയിക്കാനും പ്രണയിക്കാന്‍ വിസമ്മതിക്കാനും പ്രണയമുള്‍പ്പെടെയുള്ള ബന്ധങ്ങളില്‍നിന്ന് ആരോഗ്യകരമായി, പരിക്കേല്‍ക്കാതെ പുറത്തുവരാനുമുള്ള സ്ത്രീയുടെ സ്വയംനിര്‍ണയാവകാശത്തെക്കുറിച്ചാണ് സംസാരിക്കേണ്ടിവരിക. "ലവ് ജിഹാദ്'എന്ന വാക്ക് പ്രതിലോമകരമാകുന്നത് പ്രണയമെന്ന സ്വാഭാവികതയെ വര്‍ഗീയതയുടെ കുഴിയിലേക്ക് തള്ളിയിടുന്നതുകൊണ്ടു മാത്രമല്ല, സ്ത്രീയുടെ തെരഞ്ഞെടുപ്പിനെ സ്വാഭാവികമായി സ്വീകരിക്കാനുള്ള മതത്തിന്റെയും പാട്രിയാര്‍ക്കിയുടെയും മടികൊണ്ടു കൂടിയാണ്. സ്ത്രീ തന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നുവെന്ന വസ്തുതയാണ് ഇതര മതത്തോടുള്ള അസഹിഷ്ണുതയേക്കാള്‍ പലപ്പോഴും ഇവരുടെ ഉറക്കം കളയുന്നത്. സ്ത്രീകളുടെ ലോകം വലുതാകുന്നതും അവിടെ ഇണയുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയുണ്ടാകുന്നതും അംഗീകരിക്കുന്നതിലുമെളുപ്പം ഒരു അപരന്‍ അവളെ വശപ്പെടുത്തിയെടുക്കുന്നു എന്ന വാദഗതി ഉയര്‍ത്തുകയാണ്. സ്ത്രീകളുടെ നിസ്സഹായതയും, തീരുമാനമെടുക്കുന്നതിലെ പക്വതയില്ലായ്മയും മറുവശത്തെ പുരുഷനെ പ്രത