Thursday, 21 October 2021

ചരിത്രവും ഹിന്ദുത്വവൽക്കരണവും


Text Formatted

ഇന്ത്യാ ചരിത്രം കമ്യൂണലൈസ്​ ​ചെയ്​ത
​​​​​​​കാരിക്കേച്ചറായി മാറുകയാണ്​

നിലവിലുള്ള വസ്തുനിഷ്ഠ ചരിത്രത്തെ ബോധപൂര്‍വം തെറ്റായി വ്യാഖ്യാനിച്ചും ​മാറിയ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കിണങ്ങിയവയെ കൂട്ടിച്ചേര്‍ത്തും രൂപപ്പെടുത്തുന്ന പുതിയ ചരിത്രനിര്‍മിതി ഒരു ജനതയുടെ ചരിത്രബോധത്തെ ഇല്ലായ്മ ചെയ്യുന്നത്​ എങ്ങനെയെന്ന്​ പരിശോധിക്കുന്നു

Image Full Width
Image Caption
ഗോവർധന്റെ 'Akbar With Lion and Calf' പെയ്ന്റിങ്ങ്. പുരാതന ചരിത്രഭാഗത്തില്‍ ആര്യവല്‍ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും, മധ്യകാലചരിത്രത്തെ സാമുദായിക സ്പര്‍ധ വളര്‍ത്തും വിധം 'മുസ്‌ലിം കാലഘട്ടം' ആയി അവതരിപ്പിക്കുകയുമാണ് ബി.എ. ചരിത്രപഠനത്തിന് തയ്യാറാക്കിയ പുതിയ ഫ്രെയിംവര്‍ക്കില്‍. / Photo: Wikimedia Commons
Text Formatted

മകാലിക ഇന്ത്യൻ ചരിത്രരചന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അപചരിത്ര നിര്‍മിതി. നിലവിലുള്ള വസ്തുനിഷ്ഠപരമായ ചരിത്രത്തെ ബോധപൂര്‍വം അവഗണിച്ചും തെറ്റായി വ്യാഖ്യാനിച്ചും മാറിയ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കിണങ്ങിയവയെ കൂട്ടിച്ചേര്‍ത്തും ഈ പുതിയ ചരിത്രനിര്‍മിതി ഒരു ജനതയുടെ ചരിത്രബോധത്തെ (sense of past) ഇല്ലായ്മ ചെയ്യുന്നതും ചരിത്രനീതിക്ക്​ അതീതവുമാണ്. ഇത്തരം സാഹചര്യത്തില്‍ ചരിത്രം അധികാര വര്‍ഗത്തിന്റെ വ്യക്തവും സ്പഷ്ടവുമായ സ്ഥാപിത താല്പര്യങ്ങള്‍ക്കുള്ള ഉപകരണമായി പരിണമിക്കുന്നു.

ഇന്ന് ഇന്ത്യയില്‍ നടക്കുന്നത് സ്റ്റേറ്റ് സ്‌പോൺസേഡ്​ ആയ, ദീര്‍ഘവീക്ഷണത്തോടെ ബോധപൂര്‍വം നടക്കുന്ന സംഘടിതമായ മാറ്റി എഴുതപ്പെടലുകളാണ്. ഈ അപനിർമിത കാവിവല്‍കൃത ചരിത്രം ചില വിഭാഗം ജനങ്ങളുടെ, പ്രത്യേകിച്ച്​ ന്യൂനപക്ഷങ്ങള്‍, ദലിത്- ആദിവാസി സമൂഹങ്ങള്‍, സ്ത്രീകള്‍ എന്നിങ്ങനെ സാമൂഹികശ്രേണിയില്‍ താഴ്​ത്തിനിര്‍ത്തപ്പെട്ടവരുടെ ചരിത്രബോധത്തെ, അവരനുഭവിച്ച ഭൂതകാലത്തെ (experienced past) അസാധൂകരിക്കുന്നതും അപരവല്‍ക്കരിക്കുന്നതുമാണ്.

ഇന്ത്യയുടെ പ്രാചീന നാഗരിക സംസ്‌കാരമായ സിന്ധുനദീതട/ ഹാരപ്പന്‍ സംസ്‌കാരത്തെ വേദകാലവുമായി ബന്ധിപ്പിക്കാന്‍ അതിനെ സിന്ധു- സരസ്വതി നാഗരികത എന്ന് പേര്​ മാറ്റിയിരിക്കുന്നു.

2021 ജൂലൈയില്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (UGC