Monday, 29 November 2021

കവി വായന


Text Formatted

നിത്യജീവിതത്തിലേക്ക് തുറവിയുള്ള ഇമേജറിയുടെ കവിതകൾ

ബ്രോസ, കണ്ടെടുപ്പുകളുടെ കവി

ഗ്രാഫിക് വിഷ്വൽ കവിതകളുടെയും ശില്പകവിതകളുടെയും വക്താവ് എന്ന നിലയിൽ വിഷ്വൽ കോഡുകളിലൂടെ കാവ്യാനുഭൂതിയെ സൃഷ്ടിച്ച ജോവാൻ ബ്രോസയുടെ സർഗജീവിതത്തിലൂടെ

Image Full Width
Image Caption
ജോവാൻ ബ്രോസ / Photo: Wikimedia Commons
Text Formatted

വിതയുടെ ഭാഷ വാക്കുകളുടേതും വായനാ/ ആലാപന ക്ഷമതയുടേതുമൊക്കെയായി ബന്ധിപ്പിക്കപ്പെടുന്ന സാമ്പ്രദായിക ധാരണകളിൽ നിന്ന് ഇടറിമാറി സഞ്ചരിച്ചവയായിരുന്നു ജോവാൻ ബ്രോസ ( Joan Brossa, 1919-1998) യുടെ കവിതകൾ.

കാഴ്ചയുടെ സാധ്യതകളെ കവിതയായി പരിണമിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന എഴുത്തുശൈലി. കവി, നാടകകൃത്ത്, ദൃശ്യകലകളുടെ അപാരമായ സാധ്യതകളെ കണ്ടെടുക്കുകയും പ്രയോഗിക്കുകയും ചെയ്ത കലാകാരൻ എന്നീ നിലകളിൽ ബ്രോസ ശ്രദ്ധേയനായി. കറ്റാലൻ (Catalan) ഭാഷയിലാണ് അദ്ദേഹം തന്റെ രചനകൾ നടത്തിയിരുന്നതെങ്കിലും, "കാഴ്ച" എന്ന സാർവലൗകിക മാധ്യമത്തെ കവിതയുടെ മീഡിയമായി പലപ്പോഴും തെരഞ്ഞെടുത്തു. പരീക്ഷണാത്മകമായ ദുഷാംപിയൻ (Duchampian) ശൈലിയോട് ചേർന്ന് നിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കലയും കവിതയും. മാധ്യമത്വത്തിൽ ഊന്നി പറയുകയാണെങ്കിൽ പ്രധാനമായും മൂന്നുതരത്തിലാണ് ബ്രോസ തന്റെ കവിതകൾ സൃഷ്ടിച്ചിരുന്നത്. ഭാഷാപരമായി രൂപപ്പെടുത്തിയ കവിതകൾ (oral/written poetry), പ്രകടന കവിതകൾ (performance poetry), ദൃശ്യകവിതകൾ (visual poetry). ദൃശ്യകവിതകളിൽ ശില്പകവിതകളും, വസ്തുകവിതകളും, കാലിഗ്രാമുകളുമൊക്കെ ഉൾപ്പെടുന്നു.

vp
ജോവാൻ ബ്രോസയുടെ ദൃശ്യ കവിതകള്‍

മാജിക്കുമായി ബന്ധിപ്പിച്ചും, സർറിയലിസ്റ്റ് ശൈലിയെ പിൻപറ്റിയും ബ്രോസ തന്റെ "രചനാ'തന്ത്രം വികസിപ്പിച്ചുകൊണ്ടിരുന്നു. രചന എന്ന വൃത്തി പ്