Friday, 26 November 2021

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ- 22


Text Formatted

സ്ഫടിക ജലാശയത്തിലെ മംഗളോയ്ഡ് മുഖമുള്ള മീന്‍വേട്ടക്കാര്‍

Image Full Width
Image Caption
ഉംൻഗോട്ട് നദി / ഫോട്ടോകള്‍: വി.എസ്. സനോജ്
Text Formatted

ഉംന്‍ഗോട്ടിന്റെത് അസാധാരണ സൗന്ദര്യമാണ്. വെയില്‍ വന്നാല്‍ നദിയാഴങ്ങള്‍ ചില്ലു പോലെ തെളിയുന്നു, സുതാര്യമാകുന്നു. പക്ഷേ അല്പം മാത്രം അകലെ ബംഗ്ലാദേശിന്റെ പുഴഭാഗം കലങ്ങിയിരിക്കുന്നു. അനിയന്ത്രിതമായ മണലെടുപ്പിന്റെ ലോകം കൂടിയാണത്. മണലെടുപ്പ് ലോറികള്‍ ബംഗ്ലാ അതിര്‍ത്തിയിലെ പുഴയില്‍ കണ്ടു, ചിലത് റോഡിലൂടെ കടന്നുപോയി. ലോറി കേറി പോകുന്ന പുഴ ഭാഗങ്ങള്‍. ബ്രിട്ടീഷുകാരുടെ കാലത്ത് പണിതതാണ് തൂക്കുപാലം. പാലത്തിന് മുകളില്‍ ഫോട്ടോയെടുപ്പ്  നിരോധനമുണ്ട്.

പിന്നെ കുന്നുകള്‍ കാണുമ്പോള്‍,
ആകാശം മറന്നുവെച്ചതാണവയെന്ന് തോന്നിത്തുടങ്ങി
മഴവില്ല് മേഘങ്ങള്‍ മറന്നുവച്ചതെന്നും..

- സച്ചിദാനന്ദന്‍.

ന്ത്യയിലെ അവസാനത്തെ ഗ്രാമമെന്ന് പേരുള്ള പ്രദേശം തേടിപ്പോയത് കുറച്ചുവര്‍ഷം മുമ്പാണ്. ചൈനയുടെ അരികുപറ്റിക്കിടക്കുന്ന മനാ ഗ്രാമത്തിലേക്ക്. ഏറെക്കഴിഞ്ഞാണ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന ഒരിടത്തെക്കുറിച്ച് കേട്ടറിയുന്നത്. നോര്‍ത്ത് ഈസ്റ്റിലെ  മേഘാലയയില്‍. ഷില്ലോങില്‍ നിന്ന് ഏറെ ദൂരെ. മഴപ്പതിവുകളുടെ ഭൂമികയായ മൗസിന്‍ട്രമിന് പോകുന്ന വഴി നീളേണ്ടതില്‍ നിന്ന് ഇടത്തോട്ട് ദിശ പിടിച്ചാല്‍ അവിടെയെത്തിപ്പെടാമെന്ന് വായിച്ചറിഞ്ഞു. എങ്കില്‍ പിന്നെ മലമുകളിലെ മഴഗ്രാമങ്ങളിലേക്ക് പോകുക തന്നെ. അതിനുള്ള അവസരം പക്ഷേ ഒത്തുവന്നത് ഏറെ കഴിഞ്ഞാണ്. ഒരിക്കലൊരു അസം യാത്രയിലാണത് സംഭവിച്ചത്. ഒരു ചലച്ചിത്രമേളയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നുദിവസത്തേക്ക് പോകാനുള്ള അവസരം കൈവന്നു. രണ്ടുദിനം കൂടി ചേര്‍ത്ത്, മേഘാലയന്‍ മഴവഴികളിലൂടെ മഞ്ഞിന്റെ ആശ്ലേഷമനുഭവിച്ച് നടക്കാനിറങ്ങി. ഗുവാഹട്ടി വിമാനത്താവളത്തിലിറങ്ങി ഷില്ലോങ് ടൗണിലേക്ക് ടാക്‌സിയെടുത്തു. രണ്ടര മണിക്കൂറോളമെടുത്തു യാത്ര. വൈകീട്ടോടെ ഷില്ലോങ് ടൗണിലെത്തി. പ്രതീക്ഷിച്ചപോലെ കനത്ത മഴ കാത്തുനിന്നു.

കൂറ്റന്‍ നിയോണ്‍ ലൈറ്റുകളെയും പരസ്യബോര്‍ഡുകളേയും സാക്ഷിയാക്കി നഗരം വെളിച്ചത്തില്‍ തണുത്തു കിടക്കുന്നു. മുറിയിലെ തണുപ്പിലേക്കും ഉറക്കം പതിയെ കടന്നെത്തി. സ്‌കൂളില്‍ ജ്യോഗ്രഫി പുസ്തകത്തില്‍ മാത്രം പഠിച്ച ഇടമാണ് മൗസിന്‍ട്രം

കോടമഞ്ഞില്‍ പുതയാതെ മേഘങ്ങളുടെ