Thursday, 21 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

മലപ്പുറം കോളേജിലെ
മലയാളം ക്ലാസുകള്‍

എം.ടിയുടെ  ‘കല്‍പ്പാന്ത'ത്തെ ക്ലാസില്‍ ഒഴുകിപ്പരത്തിവിട്ട ഗോപുമാഷ്, സെര്‍ഗി ഐസന്‍സ്റ്റീന്റെ  ‘ബാറ്റില്‍ഷിപ്പ് പൊടെംകിനി'ലെ ഓഡേസാ പടവുകളുടെ രംഗത്തിന് ഭാഷ നല്‍കിയ സഞ്ജയ് മാഷ്, നിലനില്‍ക്കുന്ന ഇടവും സമയവുമാണ് ഭാഷയുടെ ചേരുവയെന്ന തിരിച്ചറിവുണ്ടാക്കിയ ജമീല്‍ മാഷ്... മൂന്ന് അധ്യാപകാനുഭവങ്ങളിലൂടെ

Image Full Width
Text Formatted

The true sign of intelligence is not coming from knowledge, but from imagination
 - Albert Einstein

നിലയ്ക്കാതെ മഴ പെയ്തുകൊണ്ടിരുന്ന ഒരു ഉച്ചനേര മലയാളം ക്ലാസില്‍ എം. ടിയുടെ ‘കല്‍പ്പാന്തം' ഒരു സ്ത്രീപക്ഷ കഥയാവുന്നത് എന്തുകൊണ്ട് എന്ന് ഗോപു മാഷ് ചോദിക്കുകയുണ്ടായി.

വ്യക്തിഗത വായനയുടെ എളിമയില്‍ ക്ലാസില്‍ നിന്ന് പല അടക്കം പറച്ചിലുകളുമുണ്ടായി. ശരിയായ ഉത്തരം പറയുന്നവര്‍ക്ക് മുഴുവന്‍ ഇന്റേര്‍ണല്‍ മാര്‍ക്കും മാഷ് ഓഫര്‍ ചെയ്തതോടെ വായനമഴയുടെ വായ്ത്താരിയായി, വാചാലമായി.. ഒരുച്ച നേരം കൊണ്ട് എം. ടി പോലും ഊഹിക്കാത്ത തരത്തില്‍  ‘കല്‍പ്പാന്തം' ഒഴുകി പരന്നു. ഇനിയൊരു വിശകലനമോ  ‘പഠിപ്പിക്കലോ' വേണ്ടെന്നിടത്തേയ്ക്ക് മാഷ് പുസ്തകം അടച്ചുവെയ്ക്കുമ്പോഴേക്കും പീരിയഡിന്റെ മരണമണി മുഴങ്ങി. ഇവിടെയാണ് അന്നത്തെ അധ്യാപകരില്‍ നിന്ന് ഗോപു മാഷും മലയാളം ക്ലാസും വ്യത്യസ്തമായത്.

സെര്‍ഗി ഐസന്‍സ്റ്റീന്റെ  ‘ബാറ്റില്‍ഷിപ്പ് പൊടെംകിനി’ലെ ഓഡേസാ പടവുകളുടെ രംഗം. ദൃശ്യഭാഷയാണ് സിനിമയെന്ന് അന്നത്തെ ഒരു ചലച്ചിത്ര പഠനം ക്ലാസില്‍ ഈ ഒരൊറ്റ സീനിലൂടെയാണ് സഞ്ജയ് മാഷ് അവതരിപ്പിച്ചത്.  ‘കാലം കറുപ്പും വെളുപ്പും ചേര്‍ത്ത് കവിത രചിച്ചുകൊണ്ടേയിരുന്നു'വെന്ന് കവിതയിലെഴുതുന്ന അതേ മൂര്‍ച്ചയില്‍ ദൃശ്യത്തിന്റെ ഭാഷ അവനവനോട് സംസാരിക്കുന്നതാണെന്നും അത് മാതൃഭാഷയാണെന്നും മാഷ് പറഞ്ഞുവച്ചു. 

mt-vasudevan-nair-
എം. ടി. വാസുദേവന്‍ നായര്‍

ഇന്നും നല്ല സിനിമകള്‍ കാണുമ്പോള്‍, അടര്‍ത്തിയെടുക്കാനാവാത്ത വിധം ആശയങ്ങളുടെ ദൃശ്യസംലയനം കാണുമ്പോള്‍ ഞാനെന്നോട് സംസാരിക്കുന്നു... കലഹിക്കുന്നു... സിനിമ പഠിപ്പിച്ച മാഷിനെ ഓര്‍ത്തുപോവ