Tuesday, 19 October 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

യാത്രകള്‍, ചരിത്രത്തിന്റെ
​​​​​​​അറിയാ അടരുകളിലേക്ക്

രാജാ രവിവര്‍മയുടെ കാലത്തെ ഇന്ത്യയിലെ മഹാരാജാക്കന്മാരുടെ ചരിത്രവും നാട്ടുരാജ്യ ദേശീയതകളുടെ അസ്തിത്വവും പരിശോധിക്കുന്ന 'ഫോള്‍സ് അലൈസ്: ഇന്ത്യാസ് മഹാരാജാസ് ഇന്‍ ദി ഏജ് ഓഫ് രവിവര്‍മ' എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയാണ് മനു എസ്. പിള്ള. ചരിത്രത്തിന്റെ അധികം അറിയപ്പെടാത്തതും പൊതുവില്‍ മറഞ്ഞു കിടക്കുന്നതുമായ  കാര്യങ്ങളില്‍ ആകൃഷ്ടനായ ഒരു എഴുത്തുകാരന്റെ കണ്ടെത്തലുകള്‍.

Image Full Width
Image Caption
മനു എസ്​. പിള്ള
Text Formatted

എന്‍.ഇ. സുധീര്‍: ഈയടുത്ത് താങ്കള്‍ എഴുതിയ ഒരു ബി.ബി.സി ലേഖനത്തില്‍ 1947 ലെ  ‘ലൈഫ്' മാഗസിനില്‍ പ്രസിദ്ധീകരിച്ച കുറിപ്പിനെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. അതില്‍ പറയുന്നത് പ്രകാരം; ഒരു ശരാശരി മഹാരാജാവിന് 11 പദവികള്‍, മൂന്ന് യൂണിഫോമുകള്‍, 5.8 ഭാര്യമാര്‍, 12.6 കുട്ടികള്‍, അഞ്ച് കൊട്ടാരങ്ങള്‍, 9.2 ആനകള്‍, 3.4 റോള്‍സ് റോയ്സ് കാറുകള്‍ എന്നിവ ഉണ്ടായിരുന്നു. ചരിത്രപരമായ പുനഃപരിശോധനയിലൂടെ നിങ്ങള്‍ തിരുത്താന്‍ ആഗ്രഹിക്കുന്ന ഒരു തെറ്റായ ചിത്രമാണോ അത്? ഫോള്‍സ് അലൈസ്: ഇന്ത്യാസ് മഹാരാജാസ് ഇന്‍ ദി ഏജ് ഓഫ് രവിവര്‍മ ( False Allies: India's Maharajas in the Age of Ravi Varma) എന്ന താങ്കളുടെ പുതിയ പുസ്തകത്തിനു പിന്നിലുള്ള ഉദ്ദേശ്യം ഇതാണോ?  മറ്റൊരു കാര്യം, ഈ പുസ്തകത്തിന്റെ  ‘റണ്ണിംഗ് ത്രെഡ്' എന്ന് പറയുന്നത് രവിവര്‍മയാണ്. എന്തുകൊണ്ടാണ് അത്തരമൊരു തെരഞ്ഞെടുപ്പ്? ഇന്ത്യന്‍ രാജകീയ സാഹചര്യം മുഴുവന്‍ മനസ്സിലാക്കുന്നതില്‍ ഇത് ഒരു പരിമിതിയായി നിലകൊള്ളില്ലേ?

മനു എസ്. പിളള: പുസ്തകത്തിന്റെ ഉദ്ദേശ്യം മഹാരാജാക്കന്മാരെ മഹത്വപ്പെടുത്തുകയല്ല; അവര്‍ ഒരു ഭൂതകാല പ്രതിഭാസമാണ്. പക്ഷേ, നമ്മള്‍ അവരെ അടയാളപ്പെടുത്തിയിരിക്കുന്നത് ചരിത്രപരമായി ശരിയല്ലെന്ന് എനിക്കുതോന്നുന്നു, കാരണം അതുവഴി വളരെ രസകരമായ ഒരു കഥയും ആകര്‍ഷകമായ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ചലനാത്മകതകളും മറയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. ഒന്ന്, ലൈഫ് മാഗസിന്‍ ഉന്നയിച്ചതുപോലുള്ള അവകാശവാദങ്ങള്‍ ഒരു കൊളോണിയല്‍ ആഖ്യാനമാണ് - സ്വദേശികള്‍ക്ക് ഭരിക്കാനാകില്ലെന്നും അവരൊക്കെയും നിസ്സാര വ്യക്തികളാണെന്നും വലിയ കൊട്ടാരങ്ങള്‍ നിര്‍മ്മിക്കുന്നതിലും ആനപ്പുറത്ത് കയറുന്നതിലും മാത്രം താല