Monday, 18 October 2021

Humanism


Text Formatted

ശാസ്​ത്രം വികസിക്കുമ്പോൾ മാനവിക മൂല്യത്തിന്​
​​​​​​​എന്ത്​ സംഭവിക്കും?

മനുഷ്യനാണ് സംസ്‌കാരത്തിന്റെ കേന്ദ്ര ബിന്ദുവെന്ന യുനെസ്‌കോയുടെ മുഖ്യആശയം ശരിയാണെന്നാണ് കോവിഡ് തെളിയിച്ചിരിക്കുന്നത്. ആധുനിക ശാസ്ത്രം, സംസ്‌കാരം, മാനവികത എന്നിവയുമായി ബന്ധപ്പെട്ട വിശകലനം.

Image Full Width
Text Formatted

ധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങളെയും ഇടര്‍ച്ചകളെയും കുറിച്ച് എഴുതിയപ്പോള്‍, മാനവികതാവാദിയായ എഴുത്തുകാരനും സാഹിത്യലോകത്തെ പ്രതിഭയുമായിരുന്ന എം. ഗോവിന്ദന്‍ (1919-1989)  ഹൈദരബാദിലെ  അല്‍ ഹമീദിന്റെ കഥ പറയുന്നു: അല്‍ ഹമീദ് ജന്മിയായിരുന്നു. എന്നാല്‍ കാലക്രമേണ അദ്ദേഹത്തിന് കൃഷിയോട് വിപ്രതിപത്തി ഉണ്ടാകുകയും വജ്രവ്യാപരത്തില്‍ അങ്ങേയറ്റം തല്‍പരനാകുകയും ചെയ്തു. വജ്ര കച്ചവടത്തിലൂടെ പണവും പ്രശസ്തിയും നേടാനാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകുട്ടല്‍. അങ്ങനെ അദ്ദേഹം തന്റെ തോട്ടങ്ങള്‍ വില്‍ക്കുകയും വജ്രം തേടി ദൂരദേശങ്ങളിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. എന്നാല്‍ അല്‍ ഹമീദിന് പ്രതീക്ഷിച്ചതുപോലെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. സര്‍വത്ര നിരാശനായ അദ്ദേഹം സ്പെയിനില്‍ വെച്ച് കടലില്‍ ചാടി ജീവനൊടുക്കി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. അല്‍ ഹമീദിന്റെ തോട്ടം വാങ്ങിയ കര്‍ഷകന്‍, കന്നുകാലികള്‍ക്ക് കനാലില്‍നിന്ന് വെള്ളം കൊടുത്തുകൊണ്ടിരിക്കെ, മനോഹരമായ തിളക്കമുള്ള ഒരു വസ്തുവിനെ കണ്ടു.  അത് അത്യാകര്‍ഷകമായ രീതിയില്‍ തിളങ്ങുന്നുണ്ടായിരുന്നു. അദ്ദേഹം അത് സൂക്ഷിച്ചുവെച്ചു. പിന്നീട് അത്തരത്തിലുള്ള കല്ലുകള്‍ കൊത്താന്‍ ആ തോട്ടം മുഴുവന്‍ ഉഴുതിട്ടു. അവിടെനിന്ന് അദ്ദേഹത്തിന് നിരവധി വജ്രക്കല്ലുകള്‍ ലഭിച്ചു. കോഹിന്നൂര്‍ ഗോല്‍ക എന്ന പേരില്‍ ഇവ പിന്നീട് പ്രശസ്​തങ്ങളായി. ഈ പ്രദേശം വജ്രഖനിയായി മാറുകയും ചെയ്തു. ഈ കഥയിലെ സന്ദേശം വളരെ വ്യക്തമാണ്. നിരാശനായ ഒരു വ്യക്തിയെന്ന നിലയില്‍ അല്‍ ഹമീദിന് ജീവനൊടുക്കേി വന്നത്, അദ്ദേഹത്തിന്റെ തന്നെ തോട്ടം വജ്രത്തിന്റെ ശേഖരം നിറഞ്ഞ ഭൂമിയാണെന്ന് മനസിലാക്കാത്തതു കൊണ്ടാണ്. 

ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വികാസത്തിനിടയില്‍ പലര്‍ക്കും മാനവിക മൂല്യമെന്നത് അപ്രസക്തമായ സംഗതിയായി മാറി. മനുഷ്യനുമായും അവന്റെ മൂല്യങ്ങളുമായുമുള്ള ബന്ധത്തില്‍നിന്ന് ശാസ്ത്രം അടര്‍ത്തി മാറ്റപ്പെട്ടുവെന്നതാണ് ഇപ്പോഴത്തെ ശാസ്ത്രീയ അന്വേഷണങ്ങള്‍ നേരിടുന്ന വെല്ലുവിളി. ഇക്കാര്യം യുനെസ്‌കോയും അവരുമായി ബന്ധപ്പെടുന്ന പണ്ഡിതന്മാരും ബുദ്ധിജീവികളും നിരന്തരം ഉന്നയിച്ചിരുന്നു. 

ശാസ്ത്രകാരന്മാരുടെ തോല്‍വികള്‍

ഗോവിന