Thursday, 21 October 2021

യു.എസും അഫ്​ഗാൻ പിന്മാറ്റവും


Text Formatted

അമേരിക്കയിലിരുന്ന് അഫ്​ഗാൻ പിന്മാറ്റത്തെ നോക്കുമ്പോള്‍

2001 ലെ ഭീകരാക്രമണത്തിനു ശേഷം നിരന്തര യുദ്ധത്തിലേര്‍പ്പെട്ട അമേരിക്ക ഇപ്പോള്‍ ചില നയവ്യതിയാനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണോ? അതോ, തലമുറകളായി സംഭവിച്ചു പോരുന്ന ഭരണപരാജയങ്ങള്‍ ഡോണള്‍ഡ് ട്രംപിന്റെ വമ്പന്‍ തിരിച്ചുവരവിലേക്കാണോ കാര്യങ്ങളെ കൊണ്ടു പോകുന്നത്? അമേരിക്കയില്‍ നിന്ന് ഒരു വിശകലനം

Image Full Width
Text Formatted

20 വര്‍ഷത്തിനു ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന്​ പിന്‍വലിയാനുള്ള ജോ ബൈഡന്റെ തീരുമാനം പലവിധ പ്രതികരണങ്ങളാണുണ്ടാക്കിയത്. അറ്റ്‌ലാന്റിക്കിന് അപ്പുറത്തുമിപ്പുറത്തുള്ള വിദേശനയ കാര്യസ്ഥരത്രയും എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നില്ല. ലിബറല്‍ ഡെമോക്രറ്റിക് മൂല്യങ്ങള്‍ വഞ്ചിക്കപ്പെട്ടതായി പൊതുവെ വിലയിരുത്തപ്പെട്ടു. വിദേശ നയതന്ത്രം എന്തു തന്നെ പറഞ്ഞാലും അമേരിക്കന്‍ ജനതക്കിടയില്‍ ഈ യുദ്ധം വര്‍ഷങ്ങളായി അപ്രിയമായി തുടരുകയായിരുന്നു. അമേരിക്കയിലെ മുഖ്യധാരാ കോര്‍പറേറ്റ് മാധ്യമങ്ങളുടെ കൊടും പ്രതിലോമ സമീപനം ബൈഡന്റെ അനുമതിയെ സ്വാധീനിച്ചിട്ടുണ്ടെന്നത് നേര്. പക്ഷേ, അഫ്ഗാനിലെ നടപടികള്‍ ഇതുപോലെ തുടരുന്നതില്‍ അമേരിക്കന്‍ ജനതക്ക് അത്ര പഥ്യം പോരായിരുന്നു എന്നതും വസ്തുതയാണ്.

20 വര്‍ഷത്തോളം അഫ്ഗാനിസ്ഥാനില്‍ , പ്രത്യേകിച്ചൊന്നും എടുത്തുകാണിക്കാനില്ലാതെ, ധൂര്‍ത്തും ദുര്‍വ്യയവും കാണിച്ച യുദ്ധവിദഗ്ധരുടെ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും പിന്‍മാറാനുള്ള തീരുമാനമെടുത്ത ബൈഡന് അതിന്റെ ക്രെഡിറ്റ് കൊടുക്കണമെന്നാണ് എന്റെ പക്ഷം.

20 വര്‍ഷം മുമ്പത്തെ അമേരിക്കയല്ല, ഇന്നത്തെ അമേരിക്ക. നിലപാടുകള്‍ മാറിയിരിക്കുന്നു. ജനങ്ങള്‍ മാറിയിരിക്കുന്നു. ഈ യുദ്ധം തുടങ്ങുമ്പോള്‍ ജീവിച്ചിരുന്നവരുടെ മക്കള്‍ വോട്ടു ചെയ്യാന്‍ വണ്ണം വളര്‍ന്നിരിക്കുന്നു. ഈ പുതിയ തലമുറ യുദ്ധം തുടരുന്നതിനെതിരാണ്. എന്നാല്‍ യുദ്ധാനുകൂല അക്ഷൗഹിണിയുടെ  മാനസാന്തരം ഈ ജനവികാരം കൊണ്ട് എളുപ്പത്തില്‍ നടക്കില്ല. ബുഷിന്റെ ഇറാഖ് യുദ്ധം തന്നെ നല്ലൊരു ഉദാഹരണമാണ്. അമേരിക്ക മുഴുവന്‍ അരങ്ങേറിയ യുദ്ധവിരുദ്ധ പ്രക്ഷോഭവും ആക്ടിവിസയും ഭരണകൂടത്താലും മാധ്യമങ്ങളാലും പരിഹസിക്കപ്പെട്ടു. അവഗണിക്കപ്പെട്ടു. യുദ്ധം അങ്ങിനെയാണ്, ശീതയുദ്ധം പോലെ. ഗവണ്‍മെന്റുകള്‍ വരും പോകും. പക്ഷേ, ‘വാര്‍ ബ്യൂറോക്രസി’ കുലുങ്ങില്ല, മാറില്ല.  ഈ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രചാരണം നടത്തിയ ഒബാമയ്ക്കു പോലും ബുഷ് ഭരണകാലത്തെ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സിനെപ്പോലുള്ള  ‘തലമുതിര്‍ന്നവരെ' നിലനിര്‍ത്തേണ്ടി വന്നു.  20 വര്‍ഷത്തോളം അഫ്ഗാന