Monday, 29 November 2021

വീടും ബോധവും


Text Formatted

വീട് എന്ന ഇടം, ഒരു തുറന്നു കാട്ടല്‍

വീട്​ എന്ന ഇടം അതിലെ 'കഥാപാത്ര 'ങ്ങളുടെ ഐഡൻറിറ്റികളെയും അവരുടെ പ്രവൃത്തികളെയും എങ്ങനെയെല്ലാം നിർണയിക്കുന്നു എന്ന ആലോചനയാണിത്​.

' ഹോം ' എന്ന സിനിമയുടെ പശ്ചാത്തലത്തിലാണ്​ ഈ വിശകലനം.

Image Full Width
Image Caption
Photo : Pexels
Text Formatted

ളര്‍ന്നുവന്ന ചുറ്റുപാടുകള്‍ക്കനുസൃതമായി ഓരോരുത്തരുടെയും കാഴ്ചകളും കാഴ്ചപ്പാടുകളും മാറുന്നത് സ്വാഭാവികം മാത്രം. ഇടങ്ങളാണ് പ്രധാനപ്പെട്ട ഒന്ന്. ഇടങ്ങളുടെ (space) സ്വഭാവങ്ങളും അഭാവങ്ങളും പലതരം തട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. വളര്‍ന്നുവന്നത് (Growth) എന്നാല്‍, ശാരീരിക- മാനസിക- സാമൂഹിക പരിവര്‍ത്തനത്തെയാണ് ഉദ്ദേശിച്ചത്. ഓരോ ഇടങ്ങളിലും സ്വയം പെരുമാറേണ്ട രീതികള്‍ ഇതുതന്നെയാണ് എന്നോ, അല്ലെങ്കില്‍ ശരിതെറ്റുകള്‍ ഉണ്ട് എന്നോ പറയുന്നത് മറ്റൊരു തലത്തില്‍ നിന്നുകൊണ്ടാണ്. നിങ്ങള്‍, ഞാന്‍ എന്നുപറയുമ്പോള്‍ തന്നെ രണ്ടുതരം തലങ്ങള്‍ കാണാം. നിങ്ങള്‍ ആരുമാകാം. എന്നാല്‍, എനിക്ക് ഞാന്‍ എന്നാല്‍ ഞാന്‍ എന്ന സങ്കല്‍പ്പം തന്നെ ആണ്. സങ്കല്‍പ്പങ്ങളുടെ ശരിതെറ്റുകള്‍ എന്നൊന്നില്ല.

home
Photo: Pexels

കഥ അല്‍പം മാറ്റിപ്പറയാനായി ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്റെ ഒരു വാചകം പറയാം- "മനുഷ്യന്‍ എന്നത് ഉപകരണ നിര്‍മാതാവായ മൃഗം'. മാർക്‌സ് പറഞ്ഞതു പോലെ അധ്വാന പ്രക്രിയയില്‍ അധ്വാനിക്കുന്ന തൊഴിലാളി അവരുടെ കൈകാലുകള്‍ കൊണ്ട് പ്രവൃത്തിയിലേര്‍പ്പെടുമ്പോള്‍ അവരുടെ കൈകാലുകള്‍ പോലും ആ അധ്വാന പ്രക്രിയയിലെ ഉപകരണങ്ങളാണ്. ഇനി മേല്‍പറഞ്ഞ കാര്യത്തിലേയ്ക്ക് തിരിച്ചുവരാം, ഹനാ ആറെന്‍റിന്റെ ഹ്യൂമന്‍ കണ്ടീഷന്‍ എന്ന സിദ്ധാന്തത്തിൽ മനുഷ്യാവസ്ഥകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. നാം ഉള്‍പ്പെടുന്ന ഈ സാമൂഹിക ക്രമത്തില്‍ ഞാന്‍ - നിങ്ങള്‍ പലതരം നിബന്ധനകള്‍ക്ക് വിധേയരാണ്. അതില്‍ പ്രധാനപ്പെട്ട ഒന്ന്, എന്താണ് നിങ്ങളുടെ പേര് എന്ന് ചോദിച്ചാല്‍ അടുത്ത ചോദ്യം എന്താണ് നിങ്ങള്‍ ചെയ്യുന്നത് എന